Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
അടിക്കണം"രാജീവ് തന്റെ തീരുമാനം പറഞ്ഞു.
"ആ വീടൊന്ന് സേർച്ച് ചെയ്‌താൽ കാര്യം നടക്കില്ലേ അളിയാ?"സലിം ചോദിച്ചു.
"എന്ത് പറഞ്ഞു കയറിച്ചെല്ലും.ഒരു ക്രിമിനലിന്റെ മൊഴിയുടെ ബലത്തിൽ
സെർച്ചിന് മുതിർന്നാൽ കാര്യങ്ങൾ മൊത്തം തിരിയും.സംഭവം നടന്നത് അസമയത്താണെന്നോർക്കുക.
അതും രണ്ടു പെണ്ണുങ്ങൾ മാത്രമുള്ള
നേരത്ത്.അവനെന്തിന് ചെന്നു എന്ന ചോദ്യമുണ്ടാകും.
അവരിനി അതിക്രമിച്ചു കയറിയതല്ല എന്ന് തന്നെയിരിക്കട്ടെ,നല്ല മിടുക്കൻ വക്കീലന്മാർ വിചാരിച്ചാൽ പുഷ്പം പോലെ അവര് ഇറങ്ങിപ്പോരും."
"സാറെന്താ ഉദ്ദേശിക്കുന്നത്?"
പത്രോസ് ഇടക്ക് കയറി ചോദിച്ചു.
"പത്രോസ് സാറെ,ഞാൻ പറഞ്ഞില്ലേ
വെറുതെ അങ്ങ് സേർച്ച് എന്നും പറഞ്ഞു കയറിച്ചെന്നാൽ കാര്യങ്ങൾ കുഴയും.നമ്മൾ നാറിയെന്നുമിരിക്കും.
കാരണം അവിടെ അങ്ങനെയൊരു ഇൻസിഡന്റ് നടന്നതിന് ക്രെഡിബിൾ ആയിട്ടുള്ള ഒരു തെളിവ് പോലുമില്ല.
ഈ ഗോവിന്ദിന്റെ ക്രെഡിബിലിറ്റി പോലും ചോദ്യം ചെയ്യപ്പെടും.ആകെ നമ്മുടെ കയ്യിലുള്ളത് കുറച്ചു ഫിംഗർ പ്രിന്റ്സും ഡി എൻ എ സാമ്പിളും മാത്രം.ആദ്യം ആ പെണ്ണുങ്ങൾക്ക് ഇതിലെ പങ്ക് സ്ഥിരീകരിക്കണം.വെറും സാഹചര്യതെളിവ് കൊണ്ട് മാത്രം മുന്നോട്ട് പോയാൽ നടക്കില്ലടോ.
അവര് തന്നെ അതുറപ്പാണ്.പറച്ചില് കൊണ്ടു മാത്രം കാര്യമില്ലല്ലോ.
അതിന് വിരലടയാളവും ഡി എൻ എയും ബ്ലഡ് ഗ്രൂപ്പും അവരുടെതും ആയി മാച്ച് ചെയ്യണം.അതിനുള്ള മാർഗമാണ് നോക്കേണ്ടതും.അതങ്ങ് ഉറപ്പിച്ചാൽ ആ പേരും പറഞ്ഞു മാധവന്റെ വീട്ടിൽ കയറിച്ചെല്ലാം.
അങ്ങനെവന്നാൽ മാധവൻ എന്റെ പിന്നാലെയെത്തും.അപ്പോൾ വേണം
അയാളുടെ നെറുകയിലടിക്കാൻ."
"സർ അപ്പോഴും..........?"പത്രോസ് മുഴുവിപ്പിക്കുന്നതിന് മുൻപ് രാജീവ് തടഞ്ഞു.
"മനസ്സിലായി പത്രോസ് സാറെ.കുറച്ച്
വെള്ളം ചേർക്കേണ്ടിവരും,എന്നാലേ നമ്മൾ വിചാരിക്കുന്നിടത്തു കേസ് നിൽക്കൂ.അല്ലെങ്കിൽ അവർ ഊരും, അങ്ങനെ വന്നാൽ നമ്മുടെ ശനിദശ അവിടെ തുടങ്ങും.അതുകൊണ്ടാണ് ഞാൻ നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുന്നതും.ഇവിടെ നമുക്ക് ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ട് നീക്കിയെ പറ്റൂ"
"എങ്ങനെ?"സലിമിന് അതൊക്കെ കേട്ട് ആകെ ഒരു അങ്കലാപ്പായിരുന്നു
"വഴിയുണ്ട് അളിയാ........."ശേഷം രാജീവ് ഗോവിന്ദിനെ നോക്കി.എന്താ എന്ന അർത്ഥത്തിൽ ഗോവിന്ദ് മുഖം അനക്കി.
"അവിടെയാർക്കെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉണ്ടോ ഗോവിന്ദ്?"
"ഗായത്രി.........അവളുടെ നെഗറ്റീവ് ഗ്രൂപ്പ് ആണ് രാജീവ്.എന്തെ?"ഒന്ന് ആലോചിച്ചശേഷം ഗോവിന്ദ് പറഞ്ഞു
"പറയാം......നമ്മുക്ക് അതൊക്കെ ഒന്ന് റെക്കോഡിക്കലായി കിട്ടണം.
അതിനുള്ള മാർഗമാണ് ഞാൻ ചിന്തിക്കുന്നത്."
"വഴിയുണ്ട് രാജീവ്,ഗായത്രി ഇടക്ക് വോളന്ററിയായി
💬 Comments
View all comments