Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
ബ്ലഡ് ഡോണറ്റ് ചെയ്യാറുണ്ട്.ഒരു ആറു മാസം മുന്നേ റെഡ് ക്രോസ്സിൽ ബ്ലഡ് ഡോണെറ്റ് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ."ഗോവിന്ദ് പറഞ്ഞു.
"ഓക്കേ.........അപ്പോൾ മറ്റുള്ളക്ക് എന്ത് ചെയ്യും?"പത്രോസ് ചോദിച്ചു.
"വഴി കാണണം പത്രോസ് സാറെ"
രാജീവ് പറഞ്ഞു.
"ഒരു വഴിയുണ്ട്......പുറത്ത് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ടി വരും.അല്പം റിസ്ക് ഉള്ള പരിപാടിയാ."സലിം പറഞ്ഞു.
"എന്തായാലും വേണ്ടില്ല.നൈസ് ആയി കാര്യം നടക്കണം.സാഹചര്യം
കൂട്ടിയിണക്കുന്ന കാര്യം ഞാനേറ്റു."
പത്രോസത് ഏറ്റുപിടിച്ചു.
"ഗോവിന്ദ് ഒന്ന് വന്നേ.എനിക്ക് ചിലത് ചോദിക്കാനുണ്ട്,ഒന്ന് പ്ലാൻ ചെയ്യണം.വേറൊന്നുമല്ല അവരുടെ റുട്ടീനുകളും മറ്റുമറിഞ്ഞാൽ കാര്യം
എളുപ്പത്തിൽ നടക്കും."
മൂന്നാമത്തെ റൗണ്ട് ഒഴിച്ചതിൽ മിച്ചം ഉണ്ടായിരുന്നതുമുഴുവൻ ഒറ്റവലിക്ക് തീർത്ത സലീം ഗോവിന്ദുമായി കുറച്ചു മാറിനിന്നു.
"സലിം ചാർജ് ആയല്ലോ സാറെ?"
"അപ്പൊ അതിനി അളിയൻ നോക്കിക്കോളും"രാജീവും തന്റെ ഗ്ലാസ് കാലിയാക്കി.
"എന്നാലും കിടക്കുവല്ലെ സാറെ പിടി തരാതെ കുറച്ചു ചോദ്യങ്ങൾ?"
"അതേടോ........അഴിക്കും തോറും കെട്ട് പിണയുന്ന ഒന്നാടോ ഈ കേസ്.
ഭൈരവൻ എന്തിന്?ആർക്കു വേണ്ടി?
ഇതൊക്കെ പിടിതരാതെ നിൽക്കുന്ന കാര്യങ്ങളാണ്.ഉള്ളതാവട്ടെ കുറച്ചു സംശയങ്ങളും.കൂടാതെ അവനെ വെട്ടിയ ആയുധം പോലും ഇതുവരെ കിട്ടിയിട്ടില്ല.കേസിൽ ബന്ധമുള്ള ചിലരെ കസ്റ്റടിയിലെടുത്തു,പക്ഷെ ചിരിച്ചുകൊണ്ട് അവനൊക്കെ ഇറങ്ങിപ്പോയി.
ഇനി ഈ കേസിൽ അങ്ങനെയൊന്ന് പാടില്ല.എനിക്ക് ജയിക്കണം,അതിന് അല്പം ക്ഷമ കാണിച്ചേ പറ്റു.ഒപ്പം ഉള്ള തെളിവുകൾ വച്ച് നന്നായി ഫ്രെയിം ചെയ്യേണ്ടിവരും.പൂർണ്ണമായും ഈ കേസ് നമ്മുടെ കയ്യിൽ വന്നിട്ട് വേണം എനിക്ക് കളത്തിലിറങ്ങാൻ.അതു വരെ താൻ വേണം എനിക്ക് വേണ്ടി കാര്യങ്ങൾ നീക്കാൻ"രാജീവ് പത്രോസിന്റെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു.
പത്രോസ് രാജീവന്റ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അയാളോടുള്ള തന്റെ പ്രതിബദ്ധതയറിയിച്ചു.
*****
അന്ന് ഞായറാഴ്ച്ച ദിവസം.പതിവ് ഷോപ്പിങിലാണ് പെൺപടകൾ മൂന്നും
ടൗണിലെ ഷോപ്പിങ് മാളിൽ തിരക്കിട്ട
പർച്ചേസിങ്ങിലാണ് അവർ.അവർക്ക് പിന്നാലെ നോക്കുകുത്തിയെപ്പോലെ നടക്കുകയാണ് മാധവൻ.
പെണ്ണുങ്ങളുടെ കൂടെ പോയാലുള്ള അവസ്ഥയറിയുന്ന ശംഭു രാവിലെ തന്നെ വീണയുടെ കണ്ണുവെട്ടിച്ചു മുങ്ങിയിരുന്നു.അതുകൊണ്ട് തന്നെ പെട്ടുപോയത് മാധവനും.സാധാരണ മാധവൻ ഒഴിഞ്ഞുമാറുകയാണ് പതിവ്,പക്ഷെ ഇന്ന് മാധവന് ഒരു പടി മുന്നേ ശംഭു കാര്യങ്ങൾ നീക്കി.ഇടക്ക് മാധവൻ ഫോണിൽ ആരെയോ കണക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ശംഭുവിനെ വിളിച്ചു
💬 Comments
View all comments