0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 504
തന്റെ ഈർഷ്യ പ്രകടിപ്പിക്കുന്നതിനാണ് അതെന്ന് വ്യക്തം.അത്രക്ക് മുഷിഞ്ഞുതുടങ്ങിയിരുന്നു മാധവന്. ശംഭു മുങ്ങിയതിന്റെ പരിഭവവും ഉള്ളിലിട്ടാണ് വീണയുടെ നടപ്പ്. അതിന്റെ ഗർവ്വ് പുറത്തുകാട്ടുന്നില്ല എന്ന് മാത്രം.അതുകൊണ്ട് തന്നെ ഒരു ശ്രദ്ധയുമില്ലാതെയാണ് ഓരോന്ന് പെറുക്കിയിടുന്നതും.വേണ്ടുന്ന വീട്ടു സാധനങ്ങൾ ഒന്നും എടുക്കാതെ എന്തിനോ വേണ്ടിയെന്നപോലെ പെരുമാറുന്ന വീണയെ സാവിത്രി കണ്ണുരുട്ടിയൊന്ന് പേടിപ്പിക്കുക കൂടി ചെയ്തതോടെ അവളുടെ ശ്രദ്ധമുഴുവൻ അതിലേക്ക് മാറി. ഹൈപ്പർ മാർക്കറ്റിൽ നിന്നും വേണ്ട സാധനങ്ങളും എടുത്തു പുറത്ത് വന്ന അവരെയും കാത്ത് മാധവൻ അവിടെയുണ്ടായിരുന്നു.കണ്ടപാടെ ട്രോളി അപ്പാടെ മാധവനെ ഏൽപ്പിച്ചു
"ഇതങ്ങു വണ്ടിയിലേക്ക് വക്ക് മാധവേട്ടാ."സാവിത്രിയത് പറഞ്ഞതും ചെയ്തല്ലേ പറ്റൂ എന്നറിയുന്ന അയാൾ അവരുമായി പുറത്തേക്ക് നടന്നു.തങ്ങൾ കുറച്ചു വസ്ത്രങ്ങൾ നോക്കട്ടെ,മുകളിലുള്ള മന്ത്ര ട്രെൻഡ് സെക്ടറിലേക്ക് എത്തിയേക്ക് എന്ന നിർദ്ദേശവും നൽകിയിട്ട് സാവിത്രി മക്കളെയും കൊണ്ട് നടന്നു.മാഷിന് അനുസരിക്കുകയല്ലെ നിവർത്തി ഉള്ളൂ.അതുകൊണ്ട് എതിരൊന്നും പറയാതെ തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ അയാൾ പാർക്കിങിലേക്കും തിരിഞ്ഞു. അപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നത് ശ്രദ്ധിക്കാതെ അവർ മൂവരും മന്ത്രയിലേക്ക് കയറി.ചെന്നു കയറിയ ഉടനെ വെൽക്കം ഡ്രിങ്കും ആയി സെയിൽ റെപ്രെസെന്റ്സിലെ ഒരാൾ അവരുടെ അടുക്കലെത്തി. നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഒരു ചിരിയോടെ അവരത് വാങ്ങിക്കുടിച്ചശേഷം അകത്തേക്ക് നടന്നു. ഗോവിന്ദിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചാണ് സലിം അവരുടെ പിന്നാലെ കൂടിയത്.മൂവരെയും ഒന്നിച്ചു കിട്ടുന്ന സമയം തന്നെ അയാൾ തിരഞ്ഞെടുത്തു.നല്ലൊരു അവസരം പ്രതീക്ഷിച്ചുകൊണ്ട് രാവിലെമുതൽ അവരുടെ പിന്നാലെതന്നെയാണ് സലിം.പക്ഷെ ശംഭുവിനെ പ്രതീക്ഷിച്ച ഇടത്തു പകരം മാധവനാണെന്ന് മാത്രം. അവർക്ക്പിന്നാലെ മന്ത്രയിലെത്തിയ സലിം തന്റെ ഒരു കടമ്പ വളരെയെളുപ്പത്തിൽ നടന്നുകിട്ടിയ സന്തോഷത്തോടെ ഡ്രിങ്ക് സെർവ് ചെയ്ത പെൺകുട്ടിയെ സമീപിച്ചു. സലീമിനെ കണ്ടതും അവളയാൾക്ക് ഡ്രിങ്ക് നീട്ടി.അത് വാങ്ങിയതിനൊപ്പം സലിം തന്റെ ആവശ്യം പറഞ്ഞത് കേട്ട ആ കുട്ടി കാര്യമറിയാതെ ഒന്ന് ഞെട്ടി. പെൺപടകൾ കുടിച്ചു കളയാൻ വച്ച കുപ്പിയായിരുന്നു സലിമിന്റെ ആവശ്യം.ധൃതിയിൽ ജ്യൂസ് ലഭിച്ച കുപ്പി ഡസ്റ്റ് ബിന്നിൽ കളയാതെ ട്രെയിൽ തന്നെ വച്ചിട്ടാണ് അവർ പോയത് പോലും.അത് കളയാൻ തുടങ്ങവേയാണ് സലിം ഇടപെട്ടതും. ഇയാളൊരു പൊടിക്ക് ലൂസാണോ എന്ന് ഓർത്തുകൊണ്ടാവണം അവൾ കുപ്പികൾ

💬 Comments

View all comments