0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Author : alby Read All Parts 314
തോന്നിയ വീണ അല്പനേരം പുറത്ത് നിൽക്കാമെന്ന് കരുതിയാണ് ഇറങ്ങിയത്.അത് ഹോട്ടൽ ബാറിൽ നിന്നും നില്പനും വിട്ട് വരികയായിരുന്ന പത്രോസ് കാണുകയും ചെയ്തു."അല്ലെ.......ഇതാര്?അന്ന് കണ്ടതിൽ പിന്നെ ഇന്നാ കാണുന്നത്." ആളെ കണ്ടതും വീണ തിരിച്ചറിഞ്ഞു. ഉള്ളിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അവൾ കടിച്ചമർത്തി. "ഓഹ്....പല്ല് പൊടിഞ്ഞുപോകുമല്ലോ" അവൾ പല്ല് ഞെരിക്കുന്ന ശബ്ദം കെട്ട് പത്രോസ് പറഞ്ഞു. "എടൊ സൂക്ഷിച്ചു സംസാരിക്കണം. എവിടെനിന്ന് ആരോടാണെന്നും കൂടി ഓർക്കണം." "മാധവന്റെ ഹോട്ടലാണെന്നും നിന്നെ ആ ജോലിക്കാരൻ ചെക്കൻ വച്ചോണ്ടിരിക്കുന്നതും ഒക്കെ ഓർത്ത് കൊണ്ടാ ഞാൻ പറഞ്ഞത്." "എടൊ.........തന്നെ ഞാൻ." കാര്യം ഒരുടക്കിന്റെ മട്ടിലേക്ക് മാറുന്നത് കണ്ട സെക്യുരിറ്റി അങ്ങോട്ട് വന്നു പത്രോസിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ സെക്യൂരിറ്റിയെ തള്ളി നിലത്തെക്കിട്ട ശേഷം അവളുടെ നേരെ തിരിഞ്ഞു. "നീയൊരു പച്ചക്കരിമ്പല്ലെ.........നിന്നെ താമസിയാതെ പൊക്കാൻ തന്നെയാ തീരുമാനം.കയ്യിൽ വന്നാൽ ഒന്ന് രുചിക്കുകയും ചെയ്യും." അയാളുടെ വാക്ക് കേട്ട് വീണയൊന്ന് മുഖം വെട്ടിച്ചു."ശ്യേ....."എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു. "എന്താടി നിനക്ക് സംശയമുണ്ടൊ?" എണീറ്റുവന്നു പിടിച്ച സെക്യൂരിറ്റിയുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് പത്രോസ് അവളുടെ നേരെ ഒച്ചയിട്ടു. "കാക്കിയിട്ട ഒരാളെന്നെ തൊട്ടു,ഒരു കയ്യാ അയാൾക്ക് നഷ്ട്ടമായാത്.
അത് സമ്മാനമായി ലഭിച്ചതെനിക്കും. അതുകൊണ്ട് എന്നോട് പെരുമാറുമ്പോൾ സൂക്ഷിച്ചുവേണം. ഒരുപക്ഷെ ഇനിയൊരു തലയാവും എനിക്ക് സമ്മാനമായി ലഭിക്കുക"പത്രോസിന്റെ മുഖത്തുനോക്കി അവളത് പറഞ്ഞപ്പോൾ അയാളൊന്ന് പതറി.പക്ഷെ പിറകെ വന്ന ശംഭുവിനെ അയാൾ കണ്ടില്ല. അവനെക്കണ്ടു ഞെട്ടിയ പത്രോസ് അടിച്ചിരുന്നതിന്റെ കെട്ട് വിട്ടു.ഒപ്പം നെറ്റിയിൽ നിന്നും വിയർപ്പ്കണങ്ങൾ മുഖത്തുകൂടെ ഒലിച്ചിറങ്ങി.അപ്പോൾ ശംഭുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു വീണ. "സാറെ പത്രോസേ നീയൊക്കെ എത്രകണ്ട് ശ്രമിച്ചാലും തൊടില്ല ഒരുത്തനും.പറഞ്ഞേക്ക് നിന്റെ രാജീവനോട്‌,ഒപ്പം നിന്റെ പുതിയ കൂട്ടുകാരനായ ഗോവിന്ദിനോടും." കൂടുതൽ നിൽക്കാതെ പത്രോസ് വലിഞ്ഞു.വീണയുടെ മനസ്സ് മനസ്സിലാക്കിയ ശംഭു കയ്യാങ്കളിക്ക് മുതിർന്നതുമില്ല.പക്ഷെ ഗോവിന്ദിന്റെ കാര്യം അവൾക്ക് പുതിയ അറിവായിരുന്നു.ഒറ്റക്ക് കിട്ടുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് വീണയൂറപ്പിച്ചു. ***** ചെട്ടിയാർ......... അയാൾ ഗോവിന്ദിന് പിറകെയായിരുന്നു.കുറച്ചു നാൾ അയാളുടെ കണ്ണിൽ പെടാതെ ഗോവിന്ദ് ഒളിച്ചുനടന്നു.പക്ഷെ പിടി വീണതും പെട്ടെന്നായിരുന്നു.രാജീവ്‌ വിളിച്ചതുകൊണ്ട് അയാളെ കാണാൻ പോകുന്ന വഴിയെ ആയിരുന്നു ഗോവിന്ദിന്റെ

💬 Comments

View all comments