0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Author : alby Read All Parts 315
വണ്ടിക്ക് ചെട്ടിയാരുടെ പിള്ളേർ ക്രോസ്സ് വച്ചത്.പിന്നാലെ തന്റെ ജാഗ്വറിൽ ചെട്ടിയാരും. "അട......എന്നാച്ച് ഗോവിന്ദ്?കണ്ടതും ഒരു വെപ്രാളം പോലെ.കുറെ കാലം ആയി നിന്റെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.ഇപ്പൊ കയ്യിൽ കെടച്ചാച്ച് അപ്പൊ പോലാമാ."മലയാളവും തമിഴും കൂട്ടിക്കലർത്തി തമിഴാളത്തിലാണ് ചെട്ടിയാരത് പറഞ്ഞത്. അപ്പോഴേക്കും ചെട്ടിയാരുടെ ഗുണ്ടകൾ ഗോവിന്ദിനെ പിടുത്തമിട്ടുകഴിഞ്ഞിരുന്നു.ഗോവിന്ദ് കുതറി നോക്കിയെങ്കിലും അവരുടെ പിടിയിൽ നിന്ന് രക്ഷപെടാനായില്ല. അതിലൊരാൾ ഗോവിന്ദിന്റെ പള്ളക്ക് കത്തി വച്ചതും ഗോവിന്ദൻ ഒന്നടങ്ങി. അപ്പോഴാണ് പോക്കറ്റിലിരുന്ന് ഗോവിന്ദിന്റെ ഫോൺ റിങ്‌ ചെയ്തത്. അവരിലൊരാൾ ഫോൺ എടുത്തു നിലത്തെറിഞ്ഞുടച്ചു.ശേഷം ഗോവിന്ദിനെ മറ്റൊരു കാറിൽ കയറ്റി മുന്നോട്ട് കുതിച്ചു.പിന്നാലെ ചെട്ടിയാരും.ഗോവിന്ദിന്റെ കാറും അവർ തങ്ങൾക്കൊപ്പമെടുത്തിരുന്നു യാത്രയുടെ മദ്ധ്യേ ചെട്ടിയാരുടെ ഫോണിൽ നിന്നും ഒരു കാൾ പോയി. "ആളെ കിട്ടി"എന്ന് മാത്രം പറഞ്ഞു. "രണ്ടു ദിവസം ഒന്ന് പുകയത്ത് നിർത്തിയെക്ക്.ഒന്ന് പഴുക്കുമ്പോഴേക്കും ഞാനങ്ങെത്തിയേക്കാം"എന്ന മറുപടിയോടെ മറുതലക്കൽ ഫോൺ കട്ടായി. ***** വിക്രമൻ.......എംപയർ ഗ്രൂപ്പിന്റെ എംഡിയുടെ മുന്നിലാണ്.തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി അയാൾ വിനോദിന് മുന്നിലിരിക്കുന്നു
"സീ മിസ്റ്റർ വിനോദ്.നിങ്ങളുടെ ഫേം, അതിന്റെ വ്യാപ്‌തി,നിങ്ങൾ പിന്തുടരുന്ന രീതികൾ എല്ലാം നന്നായി മനസ്സിലാക്കിയിട്ടാണ് ഞാൻ ഇവിടെയിരിക്കുന്നത്.ഞാൻ അന്വേഷിക്കുന്ന ഒരു കേസിലെ ഒരു സാക്ഷി,ഒരു കുടിയൻ,കയ്യിലിരുപ്പ് കൊണ്ട് ജോലി പോയ വ്യക്തി. അങ്ങനെയൊരാൾക്ക് ഇത്രപെട്ടെന്ന് ഇവിടെയൊരു ജോലി......?അതും ഇവിടെയൊരു ജോലി നേടുക എന്നത് വളരെ ശ്രമകരമാണെന്നിരിക്കെ. നിങ്ങളുടെ ഭാഗത്തുനിന്ന് അയാളുടെ കാര്യത്തിൽ ഒരു വീഴ്ച്ച പറ്റിയതാണോ എന്നറിയണം?" "സീ മിസ്റ്റർ ഇൻസ്‌പെക്ടർ.എന്റെ കമ്പനി പിന്തുടർന്നുപോരുന്ന ഒരു പോളിസിയുണ്ട്.അതിലൊരു വിട്ടുവീഴ്ച്ചക്ക് ഞാനും തയ്യാറല്ല. അങ്ങനെയുള്ളപ്പോൾ ഒന്നും അന്വേഷിക്കാതെ ഒരാളെ നിയമിക്കുമൊ സർ." "അന്വേഷിച്ചിരിക്കാം.പക്ഷെ അയാളെപ്പോലെ ഒരാളെ,തന്റെ ജോലിയിൽ കൃത്യവിലോപം നടന്നത് കൊണ്ട് തൊഴിൽ നഷ്ട്ടപ്പെട്ട ഒരാളെ, ഒരു കൊലപാതകത്തിലെ സാക്ഷിയെ ജോലിക്ക് വച്ചത് ആ പോളിസിയുടെ വയലേഷൻ അല്ലെ മിസ്റ്റർ." "അയാൾ ഒരു സാക്ഷിയല്ലേ. അല്ലാതെ അത് ചെയ്തത് അയാൾ അല്ലല്ലോ.പിന്നെ ഇവിടെ എങ്ങനെ പെരുമാറുന്നു എന്ന് മാത്രം ഞാൻ നോക്കിയാൽ പോരെ. നിയമനത്തിന്റെ ഭാഗമായിട്ടുള്ള അന്വേഷണം അയാൾക്കുമുണ്ടായിരുന്നു.അതിൽ ഫിറ്റ് ആണെന്ന് ബോധ്യമായതിന് ശേഷമാണ് നിയമിച്ചതും." "എന്താണ് ഒരാൾ ജോലിക്ക് ഫിറ്റ് ആവാൻ നിങ്ങളുടെ മാനദണ്ഡങ്ങൾ" "അതെന്റെ

💬 Comments

View all comments