0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Author : alby Read All Parts 316
കമ്പനിയുടെ കാര്യമാണ്. ഞങ്ങളുടെ വേ ഓഫ് അപ്രോച്ച് നിങ്ങളൊട് വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല." "ഓക്കേ ഫൈൻ.......നമ്മൾ ഇനിയും കാണും.അന്ന് ഇങ്ങനെയാവണം എന്നില്ല സംസാരരീതി." "ഇങ്ങോട്ട് എങ്ങനെയൊ തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ." വിനോദ് വിക്രമനെ കവച്ചുവച്ചു. ഇവനെ കരുതിയിരിക്കണം.എനിക്ക് മുന്നോട്ട് പോകാനുള്ള വെളിച്ചം ഇവിടെ മറച്ചുവച്ചിട്ടുണ്ട്.അതിന്റെ മൂടി മാറ്റിയാൽ എന്റെ വഴിതെളിയും എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ജീപ്പുമായി മുന്നോട്ട് കുതിച്ചു. "സാറെ വിക്രമാ.......താൻ എന്റെ പിന്നാലെ ഇനിയും വരുമെന്നറിയാം. എന്നാലും മുന്നോട്ട് വച്ച കാല് ഞാൻ പിന്നിലേക്ക് വക്കില്ല"വിക്രമൻ ഗെറ്റ് കടന്നുപോകുന്നത് സി സി ടി വിയിൽ കൂടെ കണ്ടുകൊണ്ട് വിനോദ് മനസ്സിൽ പറഞ്ഞു.അതെ സമയം തന്നെ ദിവ്യയും അങ്ങോട്ടേക്ക് വന്നിരുന്നു.അയാൾ അവളെ നോക്കി തലയൽപ്പം താഴ്ത്തിക്കാണിക്കുക മാത്രം ചെയ്തു.അതിന്റെ അർത്ഥം മനസ്സിലാക്കി അവളും അവനരികിൽ നിന്നു. *****
കളപ്പുരയിൽ അവർ വീണ്ടും ഒത്തു കൂടി.മാധവനും ശംഭുവും ഇരുമ്പും മാത്രമടങ്ങുന്ന ഒത്തുകൂടൽ.ഇപ്പോൾ അതൊരു പതിവായിരിക്കുന്നു.ഇനി മുന്നോട്ട് എങ്ങനെയെന്നുള്ള പലതും തീരുമാനിക്കുന്നതും കാര്യങ്ങൾ വിശകലനം ചെയ്യുന്നത് അപ്പോഴാണ്."അവൻ പിന്നാലെ തന്നെയുണ്ട്, അല്ലെ ഇരുമ്പേ?"അതുപറയുമ്പോൾ മാധവന്റെ മുഖത്ത് നിരാശ പടർന്നിരുന്നു. "കാര്യങ്ങൾ കൃത്യമായി ദാമോദരൻ അറിയിക്കുന്നതുകൊണ്ട് അവരുടെ നീക്കങ്ങൾ അറിയാൻ കഴിയുന്നുണ്ട്." "ഇനിയെങ്കിലും ചുവടുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ കാര്യങ്ങൾ കയ്യിൽ നിന്നു പോകും.ഒപ്പം നല്ല കരുതലും വേണം,ഞാൻ പറഞ്ഞു തരണ്ടല്ലോ ഇരുമ്പിന്." "മ്മ്മ്മ്......അറിയാം മാഷേ.ഇവനെ ഒന്ന് നിയന്ത്രിച്ചാൽ മാത്രം മതി.ഇപ്പൊ ദാ കൈ വെട്ട് കേസും കൂടിയായി, അതും ഒരു പോലീസുകാരന്റെ." ശംഭുവിനെ നോക്കിയാണ് ഇരുമ്പ് പറഞ്ഞതും. "പിന്നെ ഞാൻ എന്തുവേണം ഇരുമ്പേ, ഇവിടുത്തെ പെണ്ണിനെ തൊട്ടവനെ മാലയിട്ട് സ്വീകരിക്കണോ?" "അവനെ വെറുതെ വിടണം എന്നല്ല, ഒറ്റക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം,അതെ ഉദ്ദേശിച്ചുള്ളൂ. മോനെ ശംഭു........സമയം ഇതാണ്. അപകടം ചുറ്റും പതിയിരിക്കുന്നുണ്ട്. ഒന്ന് പിഴച്ചാൽ ജീവൻ തന്നെ പോയി എന്ന് വരും.നമ്മൾ ഇത്രയും ചെയ്തു വച്ചതിനുപോലും ഫലമില്ലാതെയാവും അത് വേണോ നമുക്ക്." "പിന്നത്തേക്ക് വക്കാൻ തോന്നിയില്ല, അതുകൊണ്ട് കൂടുതൽ ചിന്തിച്ചുമില്ല. മൂക്കിന് താഴെ വച്ചാ ആ നാറി........." ശംഭു പറഞ്ഞു. "ഇരുമ്പേ അവൻ മനപ്പൂർവം സീൻ ഉണ്ടാക്കിയതാ,ഒപ്പം എ എസ് ഐ

💬 Comments

View all comments