Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
ഒരു അത്യാവശ്യം.ഒന്ന് കാണണമെന്ന്."
"അയ്യടാ..........അങ്ങനെ ഒരത്യാവശ്യം ഉണ്ടെന്ന് എനിക്കൂടെ തോന്നട്ടെ.
എന്നിട്ട് വിടാം അതെങ്ങോട്ടായാലും."
അവന്റെ സ്വഭാവം അറിയുന്ന വീണ അത് മുളയിലേ നുള്ളി.
"ഒന്ന് പുറത്ത് പോകാൻ സമ്മതിക്കില്ലെന്ന് വച്ചാ.മുറിയിൽ അടച്ചിരുന്നു മടുത്തു."
"എനിക്ക് നിന്നെ ഇങ്ങനെതന്നെ വേണം മോനെ,അതുകൊണ്ടാ.ബലം പിടിച്ചിട്ടൊ,കൊഞ്ചിയിട്ടോ ഒരു കാര്യവുമില്ല.ഞാൻ സമ്മതിക്കില്ല."
അവനോട് കട്ടായം പറഞ്ഞുകൊണ്ട് ഒഴിഞ്ഞ ഗ്ലാസുമായി അവൾ തിരികെ നടന്നു."ശ്യേ.......ഇത് വലിയ കഷ്ട്ടം തന്നെ"എന്ന് മനസ്സിൽ കരുതിക്കൊണ്ട് ശംഭു ആ നിൽപ്പ് അങ്ങനെ നിന്നു.
മുറിക്ക് പുറത്തേക്ക് ഇറങ്ങവെ ഒരു അസ്വസ്ഥതയോടെ വീണ ഭിത്തിയിൽ പിടിച്ചുനിന്നു.ഒന്ന് ബാലൻസ് ചെയ്ത അവൾ മുന്നോട്ട് നടന്നുവെങ്കിലും അധികം പോകുവാൻ കഴിയാതെ
നിലത്തേക്ക് വേച്ചുപോയി.
എന്തെങ്കിലും ആവട്ടെ എന്ന് കരുതി ശംഭുവും പിന്നാലെ ഇറങ്ങി."ഒന്ന് പുറത്തേക്ക് പോകുകയും വേണം,ഇ പെണ്ണ് സമ്മതിക്കുന്നുമില്ല"എന്ന
വിചാരവും മനസ്സിലിട്ട് അവൻ ഒരു വഴി ആലോചിച്ചുകൊണ്ട് മുറിയിൽ തന്നെ നിന്നുതിരിഞ്ഞു.തത്കാലം മുങ്ങാം എന്ന് കരുതിയ ശംഭു വേഷം മാറി പുറത്തേക്കിറങ്ങി.
പടികളിറങ്ങാൻ തുടങ്ങവെ വീണ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടോ
എന്ന് മുകളിൽ നിന്നും എത്തി
നോക്കിയ ശംഭു കാണുന്നത് പടിക്കെട്ടിന് താഴെ അവശതയോടെ കിടക്കുന്ന വീണയെയാണ്.അവൻ ഓടിയിറങ്ങി അവളുടെയടുക്കൽ എത്തി.ബുദ്ധിമുട്ടിയാണെങ്കിലും എണീക്കാൻ ശ്രമിക്കുകയായിരുന്ന വീണയെ അവൻ താങ്ങി തന്നോട് ചേർത്ത് പിടിച്ചു.
"എന്താടോ........?എന്താ പറ്റിയെ?"
അവൻ കുലുക്കിവിളിച്ചു.
"ഒന്നുല്ലടാ,എനിക്കൊന്നുല്ലാ.ഒരു തലചുറ്റൽ പോലെ.രാവിലെയും ഒന്ന് തോന്നിയിരുന്നു.പ്രഷർ വല്ലോം താന്നിട്ടാവും.എന്റെ ചെക്കൻ പേടിക്കാതെ,ഒന്ന് കിടന്നാൽ ഇതങ്ങു മാറിക്കോളും."ശംഭുവിന്റെ പരിഭ്രമം കണ്ട വീണ പറഞ്ഞു.പക്ഷെ ആ ശബ്ദം പതിഞ്ഞതായിരുന്നു.
"ഒന്നും ഇല്ലാഞ്ഞിട്ടാ ഈ കിടപ്പ്,ഞാൻ കണ്ടതല്ലെ? നന്നായിട്ടുണ്ട്.എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?എന്നാ വല്ലായ്‌മ തോന്നിയാൽ എവിടെയേലും അടങ്ങിയിരിക്കുക,
അത് ചെയ്യില്ല.ഇങ്ങനെ നടന്നോളും. അതൊക്കെ പോട്ടേ വല്ലായ്മ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയുക,
തലയടിച്ചാണ് വീണിരുന്നതെങ്കിലൊ"അവൻ അവളെ കോരിയെടുത്തു ദിവാനിലേക്ക് കിടത്തിയിരുന്നു."ഈ ചെക്കൻ എന്നെ രോഗിയാക്കും.
എനിക്ക് ഒന്നൂല്ല ശംഭുസെ."ഇടയിൽ അവൾ പറഞ്ഞു."മിണ്ടാതെ നിക്ക് പെണ്ണെ.തല ചുറ്റല് തോന്നിയാൽ എന്താ ചെയ്യണ്ടേന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം.
വല്ല അസ്വസ്ഥതയും തോന്നിയാൽ ഒന്ന് പിടിച്ചു നിക്കുവോ ഇരിക്കുവോ ചെയ്യാതെ ഓടി വല്ലിടത്തും ഉരുണ്ട് വീണിട്ട് പറയുന്നത്
💬 Comments
View all comments