Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
കേട്ടില്ലേ."
"എനിക്ക് കുഴപ്പം ഒന്നുമില്ല ശംഭുസെ"
അവശതയോടെയാണ് അവളത് പറഞ്ഞതും.
"അത് മുഖത്ത് കാണാനുണ്ട്."അതും പറഞ്ഞു അവളെയവിടെ കിടത്തി
അവൻ അകത്തേക്ക് പോയി.വേഗം തന്നെ ഒരു ലെമൺ പിഴിഞ്ഞു ഉപ്പും ചേർത്ത വെള്ളം അവൾക്ക് വേണ്ടി അവൻ തയ്യാറാക്കി.
"എണീക്ക് ഏതായാലും ഒന്ന് ചെക്കപ്പ് ചെയ്തു വരാം"വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും ശംഭു പറഞ്ഞു.
"അതൊന്നും വേണ്ട പൊന്നെ.
എനിക്ക് ഒന്നുറങ്ങിയാൽ മതി."വീണ മടിപിടിച്ചു.
"അത് നീയാണോ തീരുമാനിക്കുന്നത്.
മറുത്തൊന്നും പറയാൻ നിക്കണ്ട,
ഹോസ്പിറ്റലിൽ കാണിച്ചിട്ടെയുള്ളൂ. എന്റെ കാര്യത്തിൽ എങ്ങനെയൊ അതേ ഉത്തരവാദിത്വം എനിക്കുമുണ്ട് "
ശംഭു കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ പത്തി താഴ്ത്തി.അവനോട് മാത്രം മറുത്തുപറയാൻ അവൾക്ക് കഴിയില്ല.അവളിലെ ആ മാറ്റം ഇടക്ക് ഗായത്രി പറയാറുമുണ്ട്.സാധാരണ അവസരങ്ങളിൽ പോലും ചിലപ്പോൾ സാവിത്രിയോടും വീണ വാശി പിടിക്കാറുണ്ട്.പക്ഷെ അവന് മുന്നിൽ അവളുടെ വാശിക്ക് അധികം ആയുസ്സില്ല എന്ന് സാവിത്രിക്കും അറിയുന്ന കാര്യമാണ്.ഒരു പക്ഷെ പിടിവീണാലും ഒന്ന് പറഞ്ഞാൽ അവൾ വഴങ്ങും എന്നറിവുള്ളതു കൊണ്ട് തന്നെയാണ് ശംഭു ഒരുങ്ങി ഇറങ്ങിയത് പോലും.
അവൻ തന്നെയാണ് അവളുടെ ഉടുപ്പ് മാറ്റിയതും.അവശതയിലും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. വളരെ ശ്രദ്ധയോടെയാണ് അവൻ
അവളെയും കൈകളിലെടുത്തുകൊണ്ടാണ്ട്
മുറ്റത്തെക്കിറങ്ങിയത് പോലും.
ഹോസ്പിറ്റലിലേക്കുള്ള വഴിമദ്ധ്യേ ശംഭുവിന്റെ ഫോൺ വീണ്ടും ചിലച്ചു.
ചെറിയ തളർച്ചയിലും അല്പം ദേഷ്യം മുഖത്ത് വരുത്തി അവളവനെ നോക്കി.തന്റെ പരിഭവം കാണിക്കാൻ വേറെ വഴിയില്ലല്ലോ അവൾക്ക്.
മറുതലക്കൽ പറഞ്ഞത് അവനൊന്ന് മൂളിക്കേൽക്കുകമാത്രം ചെയ്തു.
വഴിവക്കിൽ നിർത്തിയുള്ള ഫോൺ വിളിക്കിടയിൽ അവൾ കാട്ടിയ കുസൃതി അവൻ കാര്യമാക്കിയതും ഇല്ല.
"അതെ,ചെക്കപ്പ് കഴിഞ്ഞിട്ട് ഒരിടം വരെ പോകണം.എന്റെ പെണ്ണിനൊരു സമ്മാനം തരുന്നുണ്ട് ഞാൻ."ഫോൺ വച്ചു വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ശംഭു പറഞ്ഞു.
**********
തുടരും
ആൽബി
💬 Comments
View all comments