0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 370
വീട്ടിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു അതിലെ ആവശ്യം.തത്കാലം വേറെ വഴിയില്ലാതെ പത്രോസ് അവളുടെ രണ്ട് റിക്വസ്റ്റും ഫയലിൽ സ്വീകരിച്ചു. ***** ഗോവിന്ദ് പരുവപ്പെട്ടുകാണും എന്ന് തോന്നിയതിനാലാവണം അന്ന് രാത്രി ചെട്ടിയാരുടെ മുന്നിലെത്തിക്കപ്പെട്ടു. ആ ഇരുട്ട് മുറിയിൽ നിന്നും അണ്ടർ ഗ്രൗണ്ടെന്ന് തോന്നിക്കുന്ന ഇടത്തേക്കാണ് ഗോവിന്ദ് എത്തപ്പെട്ടത്.വെളിച്ചം നന്നേ കുറവ്. മങ്ങിയ വെളിച്ചത്തിലും കാഴ്ച്ചക്ക് വ്യക്തതയുണ്ട്.പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകൾ അങ്ങിങ്ങായി കൂട്ടിയിട്ടിട്ടുണ്ട്.കേടായ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്ഥലം എന്നത് വ്യക്തം.
ചെട്ടിയാർ ഒരു കസേരയിൽ എന്തോ ആലോചിച്ചിരിപ്പുണ്ട്.പുറകോട്ടു ചരിഞ്ഞിരുന്ന് മുന്നിലുള്ള മേശയിലേക്ക് വലതുകാൽ സപ്പോർട്ട് ചെയ്തു കസേരയിലേക്ക് മടക്കിവച്ചുകൊണ്ട് കാര്യമായെന്തോ ചിന്തിച്ചുകൂട്ടുന്ന ചെട്ടിയാരുടെ മുന്നിലേക്ക് ഗോവിന്ദിനെ ഇട്ടുകൊടുത്തിട്ട് ശിങ്കിടിക്കൂട്ടം അടുത്ത ഉത്തരവിനായി കാത്തു നിന്നു. ആളനക്കം തിരിച്ചറിഞ്ഞ ചെട്ടിയാർ കണ്ണുകൾ തുറന്നു.ചുണ്ടിലും നെറ്റിയിലും മുറിവുകളുമായി ചോരയൊലിച്ചു നിൽക്കുന്ന ഗോവിന്ദിനെ ഒന്നിരുത്തി നോക്കി. മുറിയിൽ നിന്നും പുറത്ത് കൊണ്ടു വരുന്നവഴിയിൽ രക്ഷപെടാനൊരു ചാൻസ് എടുത്തുനോക്കി ഗോവിന്ദ്, പക്ഷെ തടിമിടുക്കുള്ള ഗുണ്ടകളെ ഒറ്റക്കിടിച്ചു തോൽപ്പിക്കാൻ രജനി അല്ലാത്തത് കാരണം ഒന്ന് പഞ്ചറായ കോലത്തിലാണ് ചെട്ടിയാരുടെ മുന്നിൽ നിൽക്കുന്നത്. "ചെട്ടിയാരെ.......എന്നെ പിടിച്ചുവച്ചിട്ട് ഒരു പ്രയോജനവും തനിക്കില്ല.ഏറി വന്നാൽ കൊല്ലാം,പലിശ മുതലാക്കാൻ വേണമെങ്കിൽ വല്ലോം മുറിച്ചു വിക്കുകയും ചെയ്യാം.അതാ അവസ്ഥ."ഗോവിന്ദ് ഉള്ളതങ്ങു പറഞ്ഞു. "പൊറുക്കി നായെ........നാണമുണ്ടോ നിനക്ക്.ഓരോന്ന് പറഞ്ഞു എണ്ണി വാങ്ങിയിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് ചിലക്കുന്നു." "എന്റെ അവസ്ഥയതാണ് ചെട്ടിയാരെ ഇപ്പൊ ഒന്ന് കരപറ്റാനുള്ള ഓട്ടത്തിൽ ആണ്.മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നഎനിക്കൊരു പിടിവള്ളി കിട്ടി.അതിന് പിറകെ പായുമ്പോഴാ നിങ്ങൾ.....ഒരു സാവകാശം അത്രെ ചോദിക്കുന്നുള്ളൂ,വക്കുടയാതെ ഞാൻ തന്നിരിക്കും." "മോനെ ഗോവിന്ദ്.......കാര്യം ശരിയാ, കുറച്ചു നാൾ മുന്നേ വരെ നീ പലിശ എങ്കിലും തന്നിരുന്നു.കഴിഞ്ഞ എട്ട് പത്തു മാസമായി അതുമില്ല.ഒന്നും രണ്ടും അല്ല,വട്ടി ഉൾപ്പെടെ അഞ്ചു കോടിയാ.കിള്ളിമംഗലം മാധവന്റെ മകൻ എന്ന പേരിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് വെറും ചെക്ക് ലീഫിന്റെ പുറത്ത് നിനക്ക് പണം തന്നതും.ഇന്ന് ആ പേര്പോലും മാഞ്ഞുപോയിരിക്കുന്നു.നിന്നെ പരിചയപ്പെടുത്തിയ വില്ല്യം ഇന്നില്ല താനും." "ചെട്ടിയാരെ........നിങ്ങൾ പറയുന്നത് ശരിയാണ്.പക്ഷെ എന്നെ പിടിച്ചു വച്ചതുകൊണ്ട് നിങ്ങളുടെ പണം കിട്ടുവോ,ഒരിക്കലുമില്ല.ഒരവധി തന്നാൽ ഞാൻ ഒരു വഴിയുണ്ടാക്കാം" "എന്ത്‌ വഴി?എങ്ങനെ?വെറുതെ

💬 Comments

View all comments