0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 368
എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് സാറിന്?" "നോക്കൂ.......നിങ്ങൾ എവിടെ,ഏത് സാഹചര്യത്തിലായിരുന്നു എന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം. ടീച്ചർ ആരെയാണ് ഭയക്കുന്നത്?" പത്രോസിന്റെ സംസാരം ചെറുതായി ഒന്ന് മാറി. "സർ........ഞാൻ ആരെ ഭയക്കണം, എന്തിന് ഭയക്കണം.ഞാനൊരു യാത്രയിലായിരുന്നു,ഇന്നലെ രാത്രി തിരികെയെത്തി.പോകുന്നതിന് മുമ്പ് പ്രിൻസിപ്പലിനെ വിളിച്ചിരുന്നു,പക്ഷെ കിട്ടിയിരുന്നില്ല.അതുകൊണ്ട് തന്നെ സർ ന്റെ വൈഫിനെ വിളിച്ചാണ് ലീവ് പറഞ്ഞത്.അവരത് സാറിനെ അറിയിക്കാമെന്നും ഏറ്റിരുന്നു. പക്ഷെ അവരുടെ അമ്മക്ക് അസുഖം കൂടുതലായി ഹോസ്പിറ്റലൈസ്ഡ് ആയിരുന്നതിനാൻ പറയാൻ വിട്ടു പോയി,അറ്റാക്ക് ആയിരുന്നെ.ഇന്ന് ഞാൻ സാറിനെ വിളിച്ചിരുന്നു.
ഇവിടെയെല്ലാം ക്ലിയർ ചെയ്തു നാളെ ജോയിൻ ചെയ്യാനുള്ള അനുവാദവും ലഭിച്ചു.""ടീച്ചറെ.......ഒരു രാത്രിയൊന്ന് ഇരുട്ടി വെളുത്തപ്പോൾ ഇതുവരെയുള്ളത് എല്ലാം മറന്നു അല്ലെ?"പത്രോസിന് വിടാൻ ഭാവമില്ലായിരുന്നു."സർ.......ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനിയും സമയം കളയാൻ എനിക്ക് നേരമില്ല.ഇതാ കംപ്ലയിന്റ് പിൻവലിക്കാനുള്ള അപ്ലിക്കേഷൻ." ചിത്ര താൻ തയ്യാറാക്കി വച്ചിരുന്ന അപേക്ഷ അയാൾക്ക് നേരെ നീട്ടി. ഒപ്പം താൻ യാത്രയിലായിരുന്നു എന്ന് തെളിയിക്കുന്ന ചില ട്രാവൽ ആൻഡ് സ്റ്റേ ഡോക്യുമെന്റുകളും. "ടീച്ചറെ......ഒന്ന് മനസിലാക്കണം.ഇത് കുട്ടിക്കളിയല്ല.എന്താണ് സംഭവിച്ചതെന്നും ആരാണിതിന്റെ പിന്നിലെന്നും വ്യക്തമായിട്ടറിയാം. നിങ്ങളുടെ ഒരു മൊഴി മാത്രം മതി, സുരയും മാധവനും അഴിയെണ്ണും. എന്നിട്ടും മാധവന്റെ അപ്പക്കഷ്ണം കണ്ടപ്പോൾ അതിന് പിന്നാലെ പോയ നിങ്ങളെ ഓർത്ത്........ ഛേ....." പത്രോസ് ഒന്ന് പിരി കയറ്റാൻ ശ്രമിച്ചു നോക്കി. "സാറെ,കാര്യങ്ങളറിഞ്ഞിട്ടും നിങ്ങൾ ചെറുവിരലെങ്കിലുമനക്കിയോ. എന്താ,മാധവൻ എന്ന് കേക്കുമ്പോൾ മുട്ടിടിക്കുന്നുണ്ടോ.അതോ സുരയോട് മുട്ടാനുള്ള ധൈര്യം പോരായിരുന്നൊ? കാക്കിക്കുള്ളിലെ ഭീരുക്കളെ വിശ്വസിച്ചു മുന്നോട്ട് പോകുന്നതിലും നല്ലത് തന്റേടമുള്ളവന്റെ വാക്കിനു മുന്നിൽ കീഴടങ്ങുന്നതാണ്." "ഇതിൽ പെട്ടതും അനുഭവിച്ചതും ഞങ്ങളുടെ കൂട്ടത്തിൽ ഒരാള് കൂടിയ" "അറിയാം........എന്നിട്ടും എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കായൊ?ഇല്ല. അതിന് കഴിയില്ല.അതുകൊണ്ട് അത് എടുത്തുവച്ചിട്ട് എന്നെ ഒഴിവാക്കിവിട് സാറെ.പോയിട്ട് കുറച്ചു തിരക്കുണ്ട്, കൂടാതെ കുറച്ചു പ്രാരാബ്ധങ്ങളും." പത്രോസിന് മറുപടിയുണ്ടായിരുന്നില്ല. കാര്യങ്ങൾ തിരിഞ്ഞു എന്നയാൾ മനസ്സിലാക്കി.അത്രയും പറഞ്ഞു പോകാൻ ഇറങ്ങിയ ചിത്ര ഡോറിനടുത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു. "എന്തായാലും പരാതി വല്ലതും ഉണ്ടോ എന്ന് ചോദിച്ചതല്ലെ?നിങ്ങൾക്ക് പറ്റിയ ഒന്ന് ഞാൻ തരാം.അതൊക്കെ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ."അത്രയും പറഞ്ഞുകൊണ്ട് ഒരു പേപ്പർ വാങ്ങി ചിത്ര തന്റെ പരാതിയെഴുതി. താൻ ഇല്ലാതിരുന്ന സമയങ്ങളിൽ എപ്പഴൊ തന്റെ

💬 Comments

View all comments