0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 366
വെള്ളവും.ആളനക്കം തിരിച്ചറിഞ്ഞ ഗോവിന്ദ് ഉറക്കം വിട്ടുണർന്നിരുന്നു. വിശപ്പും ദാഹവും കലശലായിരുന്ന ഗോവിന്ദ് കിട്ടിയപാടെ മുഴുവൻ കഴിച്ചുതീർത്തശേഷം വീണ്ടും ഒരു മൂലയിലേക്ക് ചുരുണ്ടു. വായ്ക്ക് രുചി ഒട്ടും തന്നെയില്ലാത്ത ഭക്ഷണം ഒരു വിധത്തിൽ കഴിക്കുകയായിരുന്നു ഗോവിന്ദ്.തന്റെ നിവർത്തികേട് അവൻ ഓർത്തുപോയി.എങ്ങനെയെങ്കിലും രക്ഷപെടണം എന്ന ചിന്ത മാത്രമായി ഗോവിന്ദിന്.ഒരവസരത്തിനായി പ്രതീക്ഷിച്ചുകൊണ്ട്,ക്ഷമയോടെ അതിനായി ചിന്തിച്ചുകൊണ്ട് അവൻ കാത്തിരിക്കുകയാണ് തനിക്കുള്ള ശരിയായ സമയത്തിനായി. ***** ചിത്ര...............അവൾ സ്റ്റേഷനിലേക്ക് കയറിവരുന്നത് കണ്ട പത്രോസ് ഒന്ന് ഞെട്ടി.ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ വരവ് കണ്ടതും മനസ്സ് മുഴുവൻ ശൂന്യമായതുപോലെതോന്നി എ എസ് ഐ പത്രോസിന്.അകത്തു വന്നതും ചിത്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.സുരയുടെ കയ്യിൽ നിന്ന് ഇവളെങ്ങനെ,അയാളുടെ മനസ്സിൽ ഒരു ആത്മവിശ്വാസവും ഒപ്പം ചില ആശങ്കകളും നിറഞ്ഞു. "സർ......എസ് ഐ?"അവൾ ചോദിച്ചു "സർ ലീവിലാണ്,ഇപ്പൊൾ ചാർജ് എനിക്കും" "ഫൈൻ.....അപ്പൊപ്പിന്നെ വന്നകാര്യം സാറിനോട് പറയാല്ലോ.ഒരു മിസ്സിങ് കേസ് കിടപ്പുണ്ടിവിടെ,അതിൽ വിക്ടിമിന്റെ പേര് ചിത്ര എന്നാണ്. അതായത് ഞാൻ.അതിന്റെ കാര്യം തീർത്തിട്ട് പോവാം എന്ന് കരുതി." "മ്മ്മ്........വരൂ"പത്രോസ് അവളെയും കൊണ്ട് ഓഫീസിലേക്ക് ഇരുന്നു. അല്പം ഗൗരവത്തോടെയാണ് പത്രോസ് അവളെ ക്ഷണിച്ചത്.
മാധവനെതിരെ ചിത്രയുടെ മൊഴി, അതിന്റെ പ്രാധാന്യമറിയുന്ന അയാൾ ആശങ്കകൾക്കിടയിലും തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ചകൂടുന്നു എന്ന ആത്മവിശ്വാസത്തോടെ അവളുടെ വാക്കുകൾക്ക് ചെവികൊടുത്തു."സർ.......ഞാൻ പറഞ്ഞല്ലോ,എന്നെ കാണാതായി എന്ന പരാതിയിൽ......." ചിത്രയത് മുഴുവിപ്പിച്ചില്ല."നിങ്ങളുടെ പ്രിൻസിപ്പൽ ആണ് പരാതിക്കാരൻ.അന്വേഷണത്തിന്റെ തിരക്കിലായിരുന്നു ഞങ്ങളും.പക്ഷെ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചതല്ല. പറയ്‌ ടീച്ചറെ.......എന്താ സംഭവിച്ചത്?" പത്രോസ് ചോദിച്ചു. "അത് പിന്നെ..........ഞാൻ പരാതി പിൻവലിക്കാൻ വന്നതാണ് സർ" പത്രോസ് വീണ്ടും ഞെട്ടി.ഇത്രനാളും സുരയുടെ തടങ്കലിൽ കഴിഞ്ഞിട്ടും പരാതിയൊന്നുമില്ലെന്നുള്ള മൊഴി അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു.മാധവൻ ഇവളെ വിലക്കെടുത്തു കഴിഞ്ഞു എന്ന് പത്രോസ് ഉറപ്പിച്ചു. "നിങ്ങളിത് ചിന്തിച്ചുറപ്പിച്ചുതന്നെ പറയുന്നതാണോ?"പത്രോസ് ചോദിച്ചു. "അതെ സർ.........എനിക്ക് കുഴപ്പം ഒന്നുമില്ല.കുറച്ചു നാൾ ഞാനൊന്ന് മാറിനിന്നു എന്നേയുള്ളു.അല്ലാതെ അതിൽ വേറെ ഒന്നും തന്നെയില്ല. എന്നെ കാണാതെ വന്നപ്പോൾ,ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള വ്യക്തിയെന്ന നിലയിൽ പ്രിൻസിപ്പൽ പരാതി തന്നു.സ്കൂളിന് പ്രശ്നം ആകരുതല്ലോ,അതിനെ അങ്ങനെ കണ്ടാൽ മതി." "നിങ്ങളിത് ആലോചിച്ചു തന്നെ പറയുന്നതാണോ?"അയാൾ വീണ്ടും ചോദിച്ചു. "അതെ സർ........പ്രിൻസിപ്പൽ തന്ന പരാതിയിൽ വിക്‌ടിം ഞാനാണ്.ആ

💬 Comments

View all comments