Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
തത്കാലം ആ ടീച്ചറിന്റെ കാര്യം വേണ്ടത് ചെയ്യ്.ബാക്കി ഞാൻ വഴിയേ പറയാം."മാധവൻ പറഞ്ഞു.
മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയശേഷമാണ് അവർ പിരിഞ്ഞത്.അപ്പോഴേക്കും നേരം പുലർന്നിരുന്നു.അതിന്റെ പരിഭവം സാവിത്രി മാധവനോട് തീർത്തത് മുഖം വീർപ്പിച്ചാണെങ്കിൽ ശംഭുവിന്റെ കൂമ്പിനിട്ട് ഒരു കുത്തുവച്ചുകൊടുത്തുകൊണ്ടാണ് വീണ അരിശം തീർത്തത്.
*****
ഗോവിന്ദിനെ വിളിച്ചിട്ട് കിട്ടാതെ രാജീവ് പരിഭ്രാന്തനായിരുന്നു.ഇറങ്ങി എന്ന് പറഞ്ഞയാളുടെ ഫോൺ കട്ട് ചെയ്തതും പിന്നീട് സ്വിച്ച് ഓഫ് എന്ന സന്ദേശം ലഭിച്ചുകൊണ്ടിരുന്നതും രാജീവനെ കുറച്ചൊന്നുമല്ല വലച്ചത്.
ഹൈവെയിൽ വച്ചാണ് ഫോൺ ഓഫ് ആയിരിക്കുന്നത്.അതുകൊണ്ട് തന്നെ രാജീവ് ടവർ ലൊക്കെഷൻ കണ്ടെത്തിയ ശേഷം അതുവഴി ഒന്ന് സഞ്ചരിച്ചു.അന്വേഷണത്തിൽ ടോൾ പ്ലാസ ഗോവിന്ദ് പിന്നിട്ടിരുന്നതായി കണ്ടെത്തിയ രാജീവ് അതെ സമയം അതുവഴി പാസ്സ് ചെയ്തുപോയ വണ്ടികളുടെ സി സി ടി വി ഫുട്ടെജും എടുത്തിട്ടാണ് തിരികെ പോന്നത്.
തന്റെ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ പ്രധാന കണ്ണിയാണ് ഗോവിന്ദ്.അതു കൊണ്ട് തന്നെ കണ്ടെത്തിയെ തീരു.
ഗോവിന്ദിന്റെ കാർ ടോൾ കടന്നതായി ദൃശ്യങ്ങളിലുണ്ട്.അതിന് ശേഷമുള്ള ഒഴിഞ്ഞ കട്ട് റോഡിന് അടുത്തു വച്ച്
ആവണം സംഭവം നടന്നിരിക്കുക എന്ന് രാജീവൻ ഊഹിച്ചു.കാറ് വഴി വക്കിൽ നിന്നും ലഭിക്കാത്ത സ്ഥിതിക്ക് ഒരു ഗാങ് ആയിരിക്കണം ഇതിന്റെ പിന്നിലെന്ന നിഗമനത്തിൽ രാജീവനെത്തി.
തനിക്ക് ഏറ്റവും പ്രധാനപ്പെട്ട,തന്റെ പ്രാഥമിക ലക്ഷ്യത്തിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകൾ ഗോവിന്ദിന് ലഭിച്ചതായി പറഞ്ഞിരുന്നു.അതിനു വേണ്ടിയാണ് തനിച്ചൊരിടം വേണം എന്ന നിർബന്ധത്തിൽ മീറ്റിങ് ഫിക്സ് ചെയ്തതും.പക്ഷെ അതിന് മുൻപ്...........
രണ്ട് സാധ്യതകളായിരുന്നു രാജീവനു മുന്നിൽ തെളിഞ്ഞത്.ഒന്നുകിൽ ഗോവിന്ദിന്റെ നീക്കങ്ങളറിഞ്ഞു മാധവൻ,അല്ലെങ്കിൽ പലിശക്കാരൻ ചെട്ടിയാർ.രാജീവ് മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ട് തന്റെ വണ്ടിയുമെടുത്തിറങ്ങി.
*****
ചെട്ടിയാരുടെ താവളത്തിലാണ് ഗോവിന്ദ്.മുറിക്കുള്ളിൽ പൂട്ടിയിട്ട അവസ്ഥ.താൻ പെട്ടുകഴിഞ്ഞു എന്ന് ഗോവിന്ദ് മനസ്സിലാക്കി,ഇനി പുറം ലോകം കാണുക എന്നത് കാഠിന്യം നിറഞ്ഞ ഒന്നാണെന്നും അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
ആകെയുള്ള പ്രതീക്ഷ രാജീവാണ്, പക്ഷെ അതും വളരെ നേരിയ സാധ്യത മാത്രം,എങ്കിലും അത് പ്രതീക്ഷിക്കുന്നുണ്ട് ഗോവിന്ദ്.
അന്നത്തെ ദിവസം ഇരുട്ടിവെളുത്തു.
ഗോവിന്ദ് തളർന്നുറങ്ങുകയാണ്.
എപ്പോഴോ ഡോർ തുറന്ന് ആരോ ഒരു അലുമിനിയപ്പാത്രത്തിൽ ചോറും കറിയുമായി മുന്നോട്ട് നിരക്കിക്കൊടുത്തു,ഒപ്പം ഒരു കുപ്പി
💬 Comments
View all comments