Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
ശംഭുവിന്റെ ഒളിയമ്പുകൾ 32
Shambuvinte Oliyambukal Part 32
Author : Alby | Previous Parts
"ചന്ദ്രചൂടൻ........എന്റെ അളിയൻ,
അയാളെന്തിന്?"മാധവൻ പിറുപിറുത്തുകൊണ്ടിരുന്നു."ചിലത് അങ്ങനെയാണ് മാഷെ,ഒട്ടും വിശ്വസിക്കാൻ കഴിയില്ല.മുഖം നോക്കി പറയുന്ന കള്ളങ്ങൾ പോലും വിശ്വസിച്ചു എന്നു വരും"കമാൽ പറഞ്ഞു."സാവിത്രി.......അവളെയിതെങ്ങനെ?"
"എന്നായാലും ഒരിക്കൽ ടീച്ചറും ഇതറിയണം.സമയം നോക്കി മാഷ് തന്നെ പറയ്.വിശ്വസിക്കാൻ പ്രയാസമാവും എന്നാലും സത്യത്തിന് നേരെ മുഖം തിരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലല്ലോ ആർക്കും."
ശംഭു പറഞ്ഞു.
"അയാൾ ഇതെന്തിന്?എവിടെയാ പിഴച്ചത്?"മാധവൻ വീണ്ടും പറഞ്ഞു.
അപ്പോഴും അപ്രിയസത്യം കേട്ടതിന്റെ ഞെട്ടൽ മാറിയിരുന്നില്ല.
"കാരണം എന്തുതന്നെയായാലും അത് നല്ലതിനല്ല മാഷെ.അതെന്താ എന്ന് ഇനിയും ഒരു രൂപമില്ല എന്നതാ സത്യം.ഒരുറപ്പിന് വേണമെങ്കിൽ മാഷിന് നേരിട്ട് തിരക്കാം."കമാൽ പറഞ്ഞു.
"ഞാൻ......അത്....പെട്ടന്ന് കേട്ടപ്പോൾ എന്തോ ഒരു..സത്യം ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ ഞാനെന്തുകൊണ്ട് വിശ്വസിക്കാതെയിരിക്കണം.ഇപ്പോൾ
മാർഗം വ്യക്തമാണ്,ഇനിയത് കടന്നു പോകാനുള്ള വെളിച്ചമാണ് വേണ്ടത്."
മാധവൻ പറഞ്ഞു.
"അതെ മാഷെ......പക്ഷെ......."
"എന്താ ഇരുമ്പേ ഒരു പക്ഷെ?"
"അത് പിന്നെ മാഷേ....... മറുഭാഗത്തു വേണ്ടപ്പെട്ടവരാകുമ്പോ?"
"കായ്‌ഫലമുള്ള വൃക്ഷമായാലും പുരപ്പുറത്തേക്ക് ചാഞ്ഞാൽ വെട്ടണം
ഇവിടെയും നിയമം അത് തന്നെ.
പക്ഷെ അതിന് മുൻപ് സാവിത്രിയെ കാര്യങ്ങൾ ബോധിപ്പിക്കണം,പിന്നെ എന്തിനെന്നറിയണം."
"അതുതന്നെയല്ല മാഷെ,ഇപ്പോൾ ഗോവിന്ദ് രാജീവനൊപ്പം കൂടിയെന്നാ കേട്ടത്.ഒപ്പം ദാമോദരൻ ഒന്ന് കൂടി പറഞ്ഞു ലീവിലെങ്കിലും രാജീവ് ഓഫിസിൽ എത്താറുണ്ടെന്ന്,
കൂടാതെ രാജീവന്റെ കൂടെ ഈയാളെ
കണ്ടിട്ടുണ്ടെന്ന്"കമാൽ പറഞ്ഞു.
"മ്മ്മ്,അപ്പോൾ ഒരുങ്ങിത്തന്നെയാണ്
കാര്യങ്ങൾ നമ്മുടെ കയ്യിലാണെന്ന് കരുതിയ നമുക്ക് തെറ്റി.പ്രശ്നം വിചാരിച്ചതിലും ഗുരുതരമാണ്.ഇനി
എങ്കിലും ശ്രദ്ധിച്ചില്ലയെങ്കിൽ അത് നമ്മുടെ നാശത്തിനാവും."മാധവൻ പറഞ്ഞു.
"ഇനി എങ്ങനെയാണ് മാഷേ?"
"മ്മ്മ്......അളിയന്റെ കാര്യം എനിക്ക് വിട്,എനിക്കറിയണം എന്തിനെന്ന്.
പിന്നെ രാജീവ്,അവനിപ്പൊൾ ഒരു
ശത്രുവെ അല്ല എന്ന അവസ്ഥയിൽ എത്തി.കാരണം അവന് പ്രതികാരം ആണ് ലക്ഷ്യം.പക്ഷെ ചന്ദ്രചൂടനെ സൂക്ഷിക്കണം,കാരണം അറിയാത്ത ഒന്ന് അയാളുടെ ഉള്ളിലുണ്ട്.എന്ത് തന്നെയായാലും അത് അളിയന്റെ നാശത്തിനാണ്."
"പറഞ്ഞാൽ മതി മാഷേ,ഇനിയും വൈകിയാൽ....."സുരയുടെ നിയന്ത്രണം വിട്ടുതുടങ്ങിയിരുന്നു.
"ഇരുമ്പേ..........ഒന്ന് പിഴച്ചാൽ കാര്യം കയ്യിൽ നിന്ന് പോകും.ആവേശമല്ല വിവേകമാണ് ഇവിടെ വേണ്ടത്.
കേസിൽ നിന്ന് ഊരണം,ഒപ്പം എതിരെയുള്ളവരെ ഒതുക്കുകയും വേണം.അതിനുള്ള വഴിയെയാണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടത്.
💬 Comments
View all comments