0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 410

ശംഭുവിന്റെ ഒളിയമ്പുകൾ 33

Shambuvinte Oliyambukal Part 33 | Author : Alby | Previous Parts

ഹോസ്പിറ്റലിൽ വീണയുടെ ചാരെ ഉണ്ടവൻ.ശംഭു.....അവളിലെ ജീവന്റെ തുടിപ്പിന് കാരണഭൂതനായവൻ. മുറിക്കുള്ളിലവൾ ക്ഷീണം കൊണ്ട് മയങ്ങുമ്പോൾ അവളുടെ കൈകൾ തന്റെ കരങ്ങളിൽ വച്ചു തലോടിക്കൊണ്ടിരുന്നു അവൻ.ഇടക്ക് നഴ്സ് വന്നു ഡ്രിപ് മാറ്റിയിട്ട് പോയി.അപ്പോഴും അവളുടെ ശാന്തമായ ഉറക്കം കൺകുളിർക്കെ കണ്ടിരിക്കുകയാണവൻ. വീണ ഉണർന്നപ്പോഴെക്കും വൈകിട്ടായി. ശംഭുവപ്പോൾ കസേരയിൽ ചാരി നല്ല ഉറക്കത്തിലാണ്.അവന്റെ ഫോൺ അടുത്തുള്ള ടേബിളിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുന്നു.അത് നിൽക്കാതെ ചിലക്കുന്നുമുണ്ട്.അത് കേട്ടാണ് അവളുടെ ഉറക്കം വിട്ടതും. അവൾ കൈ നീട്ടി ഫോണെടുത്ത് തന്റെ ചെവിയോട് ചേർത്തു. മറുതലക്കൽ സാവിത്രിയാണ്. വൈകിട്ട് സ്കൂളിൽ നിന്നും വന്നത് മുതൽ പരിഭ്രാന്തയായിരുന്നു അവൾ. ശംഭുവും വീണയും പറയാതെ ഇത് എങ്ങോട്ട് പോയി എന്നുള്ള കുഞ്ഞ് ചിന്ത അവരെ ഫോണിൽ കിട്ടാതെ വന്നപ്പോൾ വേവലാതിയായി മാറി. വീണയുടെ ഫോൺ മുറിയിലുണ്ട്, അത് ബെൽ ചെയ്യുന്നത് കേട്ട് തപ്പി ചെന്ന സാവിത്രിക്ക് അത്രയും കൂടി മതിയായിരുന്നു ആധി കൂടാൻ.ശംഭു ഫോൺ എടുക്കാത്തതും കൂടെ ആയപ്പോൾ നിക്കപ്പൊറുതി ഉണ്ടായിരുന്നില്ല സാവിത്രിക്ക്.ശ്യേ...... ആ ജാനകിയും ഇന്ന് അവധിയായി അല്ലെങ്കിൽ.......ജോലിക്കാരി അവധി എടുത്തതിനും അറിയാതെ സാവിത്രി പഴി പറഞ്ഞു. മനസ്സിൽ പേടി തട്ടിയിരുന്നു ഗായത്രിക്കും.അവൾ കാര്യങ്ങൾ മാധവനെ വിളിച്ചറിയിച്ചു.അത് കേട്ട മാധവൻ തിരക്കിട്ടു തന്നെ തന്റെ ഓഫീസിൽ നിന്നും മടങ്ങി. "നീയിത് എവിടെയാടാ........?"വീണ ഫോൺ അറ്റൻഡ് ചെയ്തതും കലി തുള്ളിയാണ് സാവിത്രി ചോദിച്ചത്. "അമ്മ.......ഞാനാണ്,വീണ.ശംഭു ദാ ഇവിടുണ്ട്." "മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്. നിങ്ങൾ ഇതെവിടെയാ പിള്ളേരെ.

💬 Comments

View all comments