0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 322
ഭാര്യക്ക് കൂട്ടിരിക്കേണ്ട സമയം നിരങ്ങാൻ പൊക്കോളും.ഞങ്ങൾ വന്നവരെ ഒന്ന് ക്ഷമിച്ചൂടാരുന്നൊ?" "എന്തോന്ന്........?" "ഒരു കുത്ത് വച്ചു തരും ഞാൻ.നിന്നെ രണ്ട് പറയണം എന്ന് കരുതി വന്നപ്പഴാ സിസ്റ്ററ് വന്നതും കാര്യം പറഞ്ഞതും.ഇവക്കിത് മാസം രണ്ടാ. ഒന്ന് ബാത്‌റൂമിൽ പോകുന്ന വഴിക്ക് രാവിലത്തെപോലെ വീണാൽ......വല്ല ബോധോം ഉണ്ടോടാ നിനക്ക്?" സാവിത്രിയാണത് ചോദിച്ചത്.അത് കേട്ട ശംഭു വീണയുടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖം ചുവന്നു തുടുത്തു രക്തം തൊട്ടെടുക്കാവുന്ന പരുവത്തിലുണ്ട്.ചെറിയ നാണം ആ മുഖത്തിന്റെ അഴക് കൂട്ടി.അവന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം കുനിച്ചു. "മ്മ്മ്മ്.......ഒന്ന് പേടിച്ചു എങ്കിലും സന്തോഷം തരുന്ന കാര്യമായാത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. നീ അച്ഛനെ വിളിച്ചോടി?"സാവിത്രി ചോദിച്ചു. "പറഞ്ഞു അമ്മെ.......ഇങ്ങോട്ടേക്കു വരാമെന്നാ പറഞ്ഞത്." "എന്തായാലും വിമല ഡോക്ടറെ തന്നെ കാണിച്ചത് നന്നായി.അവര് വരട്ടെ,എന്നിട്ട് മതി വീട്ടിലേക്കുള്ള പോക്ക്.അതിനി എന്ന് പോകാം എന്ന് അവർ പറയുന്നോ അന്ന്."സാവിത്രി വീണയെ നോക്കിയാണത് പറഞ്ഞത്. വീട്ടിലേക്ക് പോകാനുള്ള അവളുടെ തിടുക്കം കൊണ്ടാണ് സാവിത്രിയാത് പറഞ്ഞതും. വൈകാതെ മാധവനും വന്നു.വിമല ഡോക്ടർ കുഴപ്പമില്ല പോകാമെന്നും കൃത്യമായി പരിശോധനക്ക് വരണം എന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞത് കേട്ട് ഏറ്റവും ആശ്വാസം കണ്ടത് സാവിത്രിയുടെ മുഖത്താണ് അതിൽ കൂടുതൽ സന്തോഷവും.അവിടെ വരുന്നത് വരെ ടെൻഷനിലായിരുന്ന മാധവൻ ശംഭുവിന്റെ തോളിൽ ഒന്ന് തട്ടി തന്നോടു ചേർത്ത് പിടിച്ചാണ് സന്തോഷം പങ്കുവച്ചത്. കാര്യം ശംഭു വീണയെ ഹോസ്പിറ്റലിലെത്തിക്കുമ്പോൾ സമയം ഉച്ചയായിരുന്നു.എമർജൻസി വിഭാഗത്തിൽ കാണിച്ചു റുട്ടീൻ ടെസ്റ്റ്‌ നടത്തുന്നതിന്റെ കൂടെ യൂറിനും ടെസ്റ്റ്‌ ചെയ്തിരുന്നു.ക്ഷീണം മൂലം ഉറക്കം പിടിച്ച വീണയെ ഒബ്സെർവേഷനിൽ കിടത്തിയ സമയമാണ് ആർ എം ഓ ശംഭുവിനോട് റിസൾട്ട്‌ പറയുന്നതും വിമല ഡോക്ടർക്ക് റഫർ ചെയ്യുന്നതും.തുടർന്നു നടന്ന സ്കാനിങും,വിമല ഒരു വട്ടം കണ്ടിട്ട് പോയതും മയക്കത്തിലായിരുന്ന വീണ അറിഞ്ഞില്ല എന്നതാണ് വാസ്തവം.സ്വകാര്യത കിട്ടാൻ വേണ്ടി ശംഭു തന്നെയാണ് പിന്നീട് പ്രൈവറ്റ് റൂമിലേക്ക് മാറ്റിച്ചതും. അവർ തിരികെയെത്തിയപ്പോൾ സമയം പത്തുകഴിഞ്ഞിരുന്നു.ഉള്ളത് കൊണ്ട് കഴിച്ചശേഷം പ്രശ്നങ്ങൾക്ക് ഇടയിലും കിട്ടിയ വലിയ സന്തോഷം ഉള്ളിലിട്ടുകൊണ്ട് അവർ സ്വകാര്യതയിലേക്ക് നടന്നുകയറി. "ഒന്ന് പേടിച്ചെങ്കിലും സന്തോഷമുണ്ട് ഇപ്പോൾ"മുറിയിലെത്തിയ ശേഷമാണ് മാധവനത് പറയുന്നത്. സാവിത്രിയും അത്

💬 Comments

View all comments