Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
ശരിവച്ചു.
"നന്നായി ശ്രദ്ധിക്കണം സാവിത്രി"
കിടക്കുന്ന സമയം മാഷത് പ്രത്യേകം പറയുകയും ചെയ്തു.
വീണയും ശംഭുവിനൊപ്പം അവരുടെ സ്വകാര്യതയിലാണ്.അവന്റെ നെഞ്ചിൽ ചാരിയിരുന്ന അവൾ അവന്റെ കൈ പിടിച്ചു തന്റെ വയറിൽ വച്ചു."സോറി ട്ടൊ ചക്കരെ"
"എന്താ ഇപ്പോൾ ഒരു സോറി?"
"നമ്മുടെ കുഞ്ഞിനെ തലോടിയപ്പൊ തടഞ്ഞില്ലേ,അതിന്.എന്നാലും ഒന്ന് പറഞ്ഞില്ല ദുഷ്ടൻ,ആ നഴ്സ് വന്നു പറഞ്ഞപ്പോൾ ആകെ ചമ്മലായി.
പോരാഞ്ഞിട്ട് ഗായത്രിയുടെ ഒരുതരം ആക്കിയുള്ള ചിരിയും.ഒന്നുണ്ടായി,
അതുവരെ വഴക്കിട്ടുകൊണ്ടിരുന്ന അമ്മ അതോടെ നിർത്തി."
"മ്മ്മ്...ഇന്നൊരു കാര്യമുണ്ടായിരുന്നു.
ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല."
"ഇതിൽ കൂടുതൽ എനിക്കെന്താ സന്തോഷം ശംഭുസെ.എന്റെ ചെക്കൻ നൽകിയ ജീവൻ എന്റെ വയറ്റിൽ ഉരുവായതിനേക്കാൾ ഒന്നും അല്ല വേറെന്തും.പക്ഷെ ഒന്നെനിക്ക് ഉറപ്പ് വരുത്തണം,എന്റെ കുഞ്ഞ് ഈ ലോകം കാണുന്നതിന് മുൻപ് അവൻ തീർന്നിരിക്കണം."അപ്പോഴവളുടെ കണ്ണുകളിൽ കണ്ടത് തീയായിരുന്നു.
അവളുടെ കയ്യിൽ മുറുകെ പിടിക്കുക മാത്രമാണ് ശംഭു ചെയ്തത്.അതിന്റെ അർത്ഥം മനസിലായി എന്നവണ്ണം അവൾ അവന്റെ നെഞ്ചിലേക്ക്
പതുങ്ങിക്കിടന്നു.
*****
വിക്രമൻ.......ആദ്യം മുതൽ ഒന്ന് കൂടി കൂട്ടിക്കിഴിക്കുകയാണ്.തന്റെ ഫ്ലാറ്റിൽ
നടന്ന മരണം അന്വേഷിക്കുന്നതിൽ
അതും സ്വന്തം കൂട്ടുകാരന്റെ മരണം ആരുമൂലം എന്നറിയുന്നതിൽ
ഗോവിന്ദൻ ശുഷ്‌കാന്തി കാണിക്കാത്തതും സെക്യൂരിറ്റിയിൽ നിന്നറിഞ്ഞതും വച്ച് അയാൾ ഒരു ഫോർമുലയിലെത്തി.
തന്റെ കൂട്ടുകാരന്റെ ഇഷ്ട്ടമറിയുന്ന ഗോവിന്ദ് ഒരു രാത്രി അയാൾക്കായി മറ്റൊരിടം കണ്ടെത്തി.ഇനി അവർ തമ്മിൽ ഒരു പ്രശ്നം,ഇനി ഒരു പക്ഷെ വില്ല്യം തീരേണ്ടത് ഗോവിന്ദിന്റെ ആവശ്യമായിരുന്നു എങ്കിൽ?ആ കാറിൽ കില്ലർ വുമണിനെയും കാത്തിരുന്നത് ഗോവിന്ദനാണെങ്കിൽ?
പ്രധാനമായും സെക്യൂരിറ്റിയുടെ മൊഴി തന്നെയായിരുന്നു വിക്രമനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
മാത്രവുമല്ല അയാൾക്ക് ജോലി ലഭിച്ചത് ഗോവിന്ദിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും.
വില്ല്യം കുപ്പി വാങ്ങി നൽകിയത് മനസ്സിലാവും,പക്ഷെ ആ കില്ലർ വുമൺ മുന്നിലൂടെ തന്നെ ഇറങ്ങി പോയതും വിക്രമനെ കുറച്ചല്ല കുഴക്കിയത്.ഇത്ര കൂൾ ആയി ഫ്രന്റ് ഗേറ്റ് കടന്നു പോകണമെങ്കിൽ അതും ഒരു വുമൺ,ഒരു പ്രഫഷണൽ പോലും ഇങ്ങനെയൊരു റിസ്ക് എടുക്കാൻ മുതിരാത്തപ്പോൾ.........
കൃത്യമായി ഒരു സൂചനപോലും നൽകാതെ,നേരിട്ട് തന്നിലേക്കുള്ള തെളിവ് പോലും മറച്ചുപിടിച്ച ആ ബുദ്ധിക്ക് മുകളിൽ തനിക്ക് പറക്കണം,വിക്രമൻ ഉറപ്പിച്ചു.
അപ്പോഴും
💬 Comments
View all comments