0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 326
മുന്നോട്ടുള്ള വഴി ദുർഘടമായതിൽ അയാളുടെ മനസ്സ് കലുഷിതമായിരുന്നു. ***** പത്രോസ് രാവിലെ തന്നെ ദാമോദരനെയും കൂട്ടിയിറങ്ങി.ചിത്ര നൽകിയ പരാതി ഒന്നന്വേഷിക്കണം. ദാമോദരനെ ഒപ്പം കൂട്ടാൻ സലിമിനെ ഏൽപ്പിച്ച കാര്യം പത്രോസ് ഏറ്റെടുക്കുകയായിരുന്നു. സെക്കന്റ്‌ സാറ്റർഡേയാണ്,അന്ന് ചിത്ര വീട്ടിലുണ്ട്.പോലീസിൽ പരാതി നൽകിയതിനാലും അവർ വന്നുകണ്ട് പോയിരുന്നില്ല എന്നതുകൊണ്ടും മോഷണം നടന്ന മുറി അതുപോലെ സൂക്ഷിച്ചിരുന്നു അവൾ. "ഇത്ര കാര്യക്ഷമത നമ്മുടെ പോലീസിനുണ്ടെന്ന് ഞാൻ കരുതിയതല്ല"പത്രോസിനെ കണ്ടതും ചിത്ര ഒരല്പം പുച്ഛം കലർത്തി ആക്ഷേപിച്ചുകൊണ്ടാണ് പറഞ്ഞത്. "പോലീസിന്റെ കാര്യക്ഷമതയെന്തെന്ന് കുറെ അറിഞ്ഞതല്ലെ ടീച്ചറേ?"പത്രോസും വിട്ടുകൊടുത്തില്ല.
"അത് കണ്ടു........അത് ചക്കിനുള്ളിൽ ആക്കി മുന്നിലെത്തിയിട്ടും സാറിന് മനസ്സിലായില്ല എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.പെണ്ണിനെ കണ്ട് വികാരം കൊണ്ടാൽ മാത്രം പോരാ നട്ടെല്ല് കൂടി വേണം ആണുങ്ങളായാൽ."ചിത്രയും ഏറ്റു പിടിച്ചു. "ഇങ്ങനെ കിടന്നു കടിച്ചു കീറാതെ ആ മുറിയൊന്ന് കാണിക്ക് ടീച്ചറെ" അതൊക്കെ കേട്ട് നിന്ന ദാമോദരൻ സഹികെട്ട് അങ്ങനെ പറയെണ്ടിവന്നു ചില്ല് പൊട്ടിച്ചശേഷം കമ്പി അറുത്തുമാറ്റിയായിരുന്നു അവിടെ കള്ളൻ കയറിയതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ വ്യക്തമായി.അത് അതേപടി തന്നെയുണ്ട്.തിരികെ എത്തിയ ശേഷം ചിത്ര അത്യാവശ്യം സാധനമെടുത്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറുകയും ചെയ്തു. കുറച്ചു സ്വർണ്ണമാണ് നഷ്ട്ടമായത്. പരാതിയിലുള്ള കണക്കനുസരിച്ച് ഇരുപത് പവനോളം ഉണ്ടത്.മുറി ഒന്ന് നോക്കിയശേഷം അയൽക്കാരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ അവിടെനിന്നിറങ്ങി. "തനിക്ക് എന്ത് തോന്നുന്നു?"തിരികെ പോകുബോൾ ദാമോദരനോട്‌ പത്രോസ് വെറുതെയൊന്ന് ചോദിച്ചു. "കണ്ടിട്ട് എലുമ്പൻ വാസു ആണെന്ന് തോന്നുന്നു.അവനാ സാധാരണ കമ്പി അറുത്ത് നുഴഞ്ഞകത്തു കയറുന്നത്" പത്രോസ് അതിനൊന്നു മൂളുക മാത്രം ചെയ്തു.പിന്നീടവർ ചില ജ്യൂവലറികളിലും മറ്റും ഒന്ന് തിരക്കി. പക്ഷെ ആരും അത്ര അളവിലുള്ള സ്വർണ്ണം വിൽക്കാൻ ചെന്നതായി വിവരം ലഭിച്ചില്ല.കൂടാതെ ചില ഫിനാൻസ് സ്ഥാപനങ്ങളിൽ അന്വേഷിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം. സമയം ഉച്ച തിരിഞ്ഞു.രണ്ടാൾക്കും വിശപ്പ് തുടങ്ങിയിരുന്നു.ആദ്യം കണ്ട ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച അവർ യാത്ര തുടർന്നു.ഇടക്ക് ആളൊഴിഞ്ഞ സ്ഥലം നോക്കി പത്രോസ് വണ്ടിയൊതുക്കി."ഒന്ന് പുകച്ചിട്ട് പോകാടോ"അയാൾ ദാമോദരനോട്‌ പറഞ്ഞുകൊണ്ട് പത്രോസ് വണ്ടിയിൽ നിന്നിറങ്ങി. ആഹ് ഒന്ന് പുകച്ചുകളയാം എന്ന്

💬 Comments

View all comments