Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
കരുതി ദാമോദരനും.പത്രോസ് അപ്പോഴും ഒരു നല്ല സമയം കാത്തു നിൽക്കുകയായിരുന്നു.
"ഒന്ന് നടന്നാലൊ ദാമോദരാ?ഒന്ന് മുള്ളിയെച്ചു വരാം."പുക ഒന്ന് എടുത്തു ഊതിവിട്ടുകൊണ്ടുള്ള ചോദ്യം കേട്ട് ദാമോദരൻ അയാളെ നോക്കി.
"കുറച്ചു നേരമായി വണ്ടിയിൽ തന്നെ ഇരുപ്പല്ലെ,ആയിക്കളയാം"
ചുണ്ടിലിരുന്ന സിഗരറ്റ് കൊളുത്തി ലൈറ്ററും പോക്കറ്റിലിട്ട് വലതു കയ്യുടെ നടുവിരലും ചൂണ്ടു വിരലും കൊണ്ട് സിഗരറ്റ് എടുത്തു പിടിച്ചശേഷം ദാമോദരനും അതിന് സമ്മതം മൂളി.
പൊതുവഴിയായിരുന്നു എങ്കിലും ഒറ്റപ്പെട്ടപ്രാദേശമായിരുന്നു അത്.
വഴിയേ വാഹനങ്ങൾ പോകുന്നുണ്ട്.
തങ്ങളുടെ സ്വകാര്യതക്കു വേണ്ടി അടുത്ത് കണ്ട പറമ്പിലേക്കവർ കയറി സ്വല്പം മുന്നോട്ട് നടന്നു.
പത്രോസ് അപ്പോഴും ചുറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.ഒത്തുവരുമ്പോൾ തീർക്കുക,ദൃസാക്ഷിയുണ്ടാവരുത് എന്ന് മാത്രമായിരുന്നു രാജീവന്റെ കല്പന.റോഡിൽ നിന്നും അധികമാരും കാണില്ല എന്നുറപ്പ് വരുത്തിയ ശേഷം അവരവിടെ കണ്ട മരത്തിന് ചുവട്ടിൽ കാര്യം സാധിക്കുകയും ചെയ്തു.
"ആ മോഷണം,അത്........തനിക്ക് എന്ത് തോന്നുന്നെടോ?"പാന്റ് പൂട്ടി സിബ് ഇടുന്നതിനിടയിൽ പത്രോസ് ചോദിച്ചു.
"സാറെ........അതിപ്പോ.ദിവസം കുറച്ച്
കഴിഞ്ഞില്ലേ.പിന്നിൽ ആരാണെങ്കിലും രക്ഷപെടാനൊ,
തൊണ്ടി ഒളിപ്പിക്കാനൊ നല്ല സമയം കിട്ടിയിട്ടുണ്ട്.ഒപ്പം അതാര് ചെയ്തത് ആയാലും പിടി തരാനുള്ള എല്ലാ സൂചനയും അവിടെ ഇട്ടിട്ടുമുണ്ട്."
"അതെന്താടോ അങ്ങനെ തോന്നാൻ"
അത് ചോദിക്കുമ്പോൾ പത്രോസ് ദാമോദരന് അല്പം പിന്നിലായാണ് നടന്നതും,അല്ലെങ്കിൽ പിന്നിലേക്ക് വലിഞ്ഞു എന്ന് തന്നെ പറയാം.ഒപ്പം അയാളുടെ കൈ പന്റിന് പോക്കറ്റിലെക്കും നീണ്ടു.
"അത് പിന്നെ........എലുമ്പൻ വാസു തന്നെയാണ് സാറെ.ഒന്നാമത് കമ്പി അറുത്തു കയറുന്നതാണവന്റെ രീതി.
പിന്നെ മുറിക്കുള്ളിൽ അങ്ങിങ്ങായി കണ്ട തമ്പാക്ക് ചവച്ചു തുപ്പിയതിന്റെ കറ,ഇങ്ങനെ കാണുന്നിടത്തു തുപ്പുന്ന ശീലം അവന് പണ്ടേ ഉള്ളതാ'
അതിനിടയിൽ പത്രോസ് പോക്കറ്റിൽ നിന്നെടുത്ത പ്ലാസ്റ്റിക് കയർ തന്റെ കൈപ്പത്തിയിൽ ചുറ്റി തയ്യാറെടുക്കുകയായിരുന്നു.
അപ്പോഴും ദാമോദരൻ തന്റെ ഭാഗം പറയുകയായിരുന്നു.
"ഇതിൽ അവൻ അറിഞ്ഞോ അറിയാതെയൊ ഒരബദ്ധം കാണിച്ചു വച്ചിട്ടുണ്ട്,ഒന്നുകിൽ അറിയാതെ പറ്റിയത്,അല്ലെങ്കിൽ നമ്മളവനെ പിടിക്കണം എന്നവനാഗ്രഹിക്കുന്നു..."
ദാമോദരൻ പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നെ പത്രോസ് കയറുകൊണ്ട് ദാമോദരന്റെ കഴുത്തിൽ മുറുക്കിക്കഴിഞ്ഞിരുന്നു.
പക്ഷെ പത്രോസ് പ്രതീക്ഷിക്കാത്ത ഒന്നവിടെ സംഭവിച്ചു.ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ തന്റെ കയ്യിൽ ഇരുന്ന കത്തുന്ന സിഗരറ്റ് കുറ്റികൊണ്ട് പത്രോസിന്റെ കയ്യിൽ കുത്തി പൊള്ളിച്ചു.ചെറിയ നീറ്റൽ എങ്കിലും
💬 Comments
View all comments