0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 183
അളിയാ.ദാ താനിപ്പോ എന്റെ മുന്നിൽ നിൽക്കുന്നു." "ശരിയാണ് മാധവാ........തന്റെ ന്യായം തനിക്ക് മാത്രമാണ് ശരി.എനിക്ക് എന്റേതായ ന്യായവും ശരികളുമുണ്ട്. അത് ശ്വാസമുള്ള കാലത്തോളം അങ്ങനെതന്നെയാവും.അത് കൊണ്ട് എനിക്ക് നിങ്ങളോടുള്ളത് തീരാത്ത പകയുമാണ്.ഇതിവിടം കൊണ്ട് തീർന്നു എന്ന് കരുതരുത്,എന്റെ ലക്ഷ്യം ഞാൻ നേടുക തന്നെ ചെയ്യും. നിങ്ങൾ മകളെയോർത്തു നീറുന്നത് ഞാൻ കണ്ടുരസിക്കും.ഇത് പറയുന്നത് ചന്ദ്രചൂഡനാണ്." "എന്നാൽ ചെല്ല് അളിയാ,ഇനിയും കാണേണ്ടതല്ലെ.പക്ഷെ ഇപ്പോൾ എനിക്ക് ശത്രുവിനെയറിയാം അയാളെങ്ങനെ പെരുമാരുമെന്നും. പക്ഷെ ഒരു കാര്യം തീർച്ച,ഞാനെന്റെ കുടുംബത്തെ ചേർത്തുപിടിച്ചു സംരക്ഷിക്കും.അതിന് ഞാൻ എന്തും ചെയ്യും,അത് അളിയന്റെ ചിന്തക്ക് അപ്പുറമായിരിക്കുകയും ചെയ്യും." ചന്ദ്രചൂഡൻ പിന്നെയവിടെ നിന്നില്ല. മാധവൻ ഒറ്റക്ക് വരുമെന്ന് കരുതി ആണ് ഡ്രൈവറെ മാത്രം കൂട്ടി വന്നത് എന്തെങ്കിലും ചെയ്യനാണെങ്കിൽ പോലും അത് മതിയെന്ന ചിന്തയിൽ ആയിരുന്നു ചന്ദ്രചൂഡൻ. പക്ഷെ മാധവന്റെ ഇടവും വലവും നിക്കുന്നത് കമാലും സുരയുമാണ്. മുട്ടാൻ നിന്നാൽ അംഗബലം ഏത്ര കൂടുതലുണ്ടെന്ന് പറഞ്ഞാലും ചോര പൊടിയുമെന്നുറപ്പുള്ളത് കൊണ്ട് പിൻവലിയുന്നതാണ് നല്ലതെന്ന് അയാൾക്കും തോന്നി. "സൂക്ഷിക്കണം മാഷെ."ചന്ദ്രചൂഡൻ പോയപ്പോൾ കമാൽ പറഞ്ഞു. "അറിയാമെടോ,ചവിട്ടേറ്റ മൂർഖനാണ് ആ പോയത്.അടങ്ങിയിരിക്കില്ല. പക്ഷെ അളിയൻ ഇങ്ങനെ സ്വയം തുറന്നുകാട്ടും എന്ന് കരുതിയില്ല. ഇപ്പൊ അയാൾ എന്റെ മുന്നിൽ ഒരു തുറന്ന പുസ്തകമാണ്.വരട്ടെ, നോക്കാം എന്താകുമെന്ന്.നമുക്ക് ചെയ്യാനും ഒരുപാടുണ്ട്."മാധവൻ പറഞ്ഞു നിർത്തി. ***** പത്രോസ്,അയാൾ ഓഫിസിലേക്കുള്ള വഴിയേ തലേന്ന് രാത്രി നടന്നതും താൻ കേട്ടതും ചെയ്യേണ്ടതും ഒക്കെ ഒന്നുകൂടി ഓർത്തു. പോകുന്ന വഴിയിൽ ദാമോദരൻ ആരോടൊക്കെയൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.ജീപ്പ് ചെന്നു നിന്നത് സുരയുടെ താവളത്തിലും. പക്ഷെ ഓഫീസിലേക്ക് തിരിയുന്നതിന് എതിർ ദിശയിലേക്ക് പത്രോസ് വണ്ടി തിരിച്ചു എന്തോ മനസ്സിൽ പറഞ്ഞുറപ്പിച്ചുകൊണ്ട് ജീപ്പിന്റെ ആക്‌സിലേറ്ററിലേക്ക് കാലുകൾ അമർത്തിക്കൊടുത്തു. ***** തുടരും ആൽബി

💬 Comments

View all comments