0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 182
ചന്ദ്രചൂഡൻ പറഞ്ഞുനിർത്തി. "അളിയാ........തന്ത്രശാലിയാണ് നിങ്ങൾ.ഒരിക്കലും ആർക്കും സംശയം കൊടുക്കാതെ ക്ഷമയോടെ നല്ല അവസരങ്ങൾ കാത്തിരുന്നു. പക്ഷെ ഒടുവിൽ ക്ഷമ കെട്ട സമയം ഭൈരവൻ എന്റെ വീട്ടിലുമെത്തി. അതുകൊണ്ട് വൈകിയെങ്കിലും അളിയനെ തിരിച്ചറിഞ്ഞു. അളിയനൊന്നോർക്കണം.ഒരു കുഞ്ഞില്ലാത്തതിന്റെ പേരില് ഒരുപാട് കുത്തുവാക്കുകൾ സാവിത്രി കേട്ട സമയമാ ഗോവിന്ദ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്.വളർന്നപ്പോൾ അവനൊരു തെറ്റായി മാറിയെന്നത് മറ്റൊരു വശം.പിന്നീട് ഗായത്രി പിറന്നു ഒരു നിയോഗം പോലെയാ ശംഭുവിനെ ഞങ്ങൾക്ക് കിട്ടിയത്.സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന് നേർച്ച നടത്താൻ പോയതാ,ആ നേരത്ത് ആരോ തോന്നിപ്പിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി. പിന്നീടാണവനെ മനസ്സിലാവുന്നതും. അവൻ തന്റെ രക്തത്തോട് കൂറ് കാണിച്ചു.അല്ലേലും ഈ ജാതിയും മതവും വച്ചുള്ള വേർതിരിവ് ഇന്നാര് ഗൗനിക്കുന്നു,അതൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലെ അളിയാ. പിന്നെ വീണ.......എന്റെ വീട്ടില് കെട്ടി കേറി വന്നവളാണവൾ.ഒരു പാഴ് മരം എന്റെ വീട്ടിലുണ്ടായിരുന്നതിന്റെ പേരിൽ ക്രൂരത അനുഭവിച്ചവൾ. അവളെ ഞാൻ സംരക്ഷിക്കും,ഒരു ജീവിതം നേടിക്കൊടുക്കും അതിന് എന്താണ് തെറ്റ്. കൂട്ടിക്കിഴിച്ചു നോക്കിയാൽ ന്യായം എന്റെ ഭാഗത്താണ് അളിയാ.പിന്നെ കിടപ്പിലായ അളിയൻ,അളിയൻ ഡൽഹിയിൽ ഡോക്ടറല്ലാരുന്നൊ. വീണയെ ഉപദ്രവിച്ചവരിൽ രണ്ട് പേര് ഇന്നില്ല,ചാവാതെയുള്ളത് അളിയൻ ആയിരുന്നല്ലെ.അത് നന്നായെ ഉള്ളൂ. കാര്യങ്ങൾ അറിഞ്ഞിരുന്നുവെങ്കിലും ചിലരെ മനസ്സിലായപ്പോൾ വൈകി, അതിന്റെയാ. പിന്നെ ഗോവിന്ദൻ,അവനുള്ള പണി അവന്റെ പിന്നാലെയുണ്ട്.സമയം ആകുമ്പോൾ കിട്ടിക്കോളും. ഇനി ഗായത്രിയുടെ കാര്യം,എന്നതാ
ഗായത്രിയെ വച്ച് എന്നെ മുട്ട് കുത്തിക്കാമെന്ന് കരുതിയൊ. അവളെ തന്റെ ചോരയിൽ പിറന്ന പേടിനെ കൊണ്ട് കെട്ടിക്കാൻ ആലോചിച്ച നേരം അവന്റെ വഴി തെറ്റിയ സ്വഭാവം അറിവുള്ള ഞാൻ എതിർത്തതുകൊണ്ട് നടന്നില്ല.അന്ന് ഇങ്ങനെ ചിലത് അറിയില്ലായിരുന്നു താനും.ഞാൻ തിരിച്ചറിയുന്നുണ്ട് ചന്ദ്രചൂടാ,തനിക്കെന്റെ സ്വത്തിലാണ് നോട്ടം,അതാണ് ഭൈരവനിലൂടെ ഗായത്രിയെ വച്ച് വില പേശാമെന്ന് കരുതിയതും.വീണയെ അപായപ്പെടുത്തി അത് ഗോവിന്ദിന്റെ പേരിലിട്ടാൽ ശംഭു നോക്കി നിൽക്കില്ല.അതോടെ അവരുടെ ശല്യം തീരും.ഗായത്രിയെ ഭൈരവന്റെ കയ്യിൽ കിട്ടിയാൽ ഒന്നും സംഭവിച്ചില്ല എങ്കിലും അവളുടെ ഭാവി തകരും.അത് മുതലെടുത്താൽ ഞാൻ തനിക്ക് വഴങ്ങേണ്ടിവരും. പിന്നെ ഞങ്ങളോടുള്ള പക അവളിൽ തീർക്കാം. ബുദ്ധി കൊള്ളാം,പക്ഷെ എന്റെ മക്കളുടെ ഭാഗ്യമൊ തന്റെ കഷ്ട്ടകാലമോ ഒന്നും നടന്നില്ലല്ലൊ

💬 Comments

View all comments