Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]
പൂർണ്ണമായും അംഗീകരിച്ചുകൊണ്ട്,
ഒരു ഗേ ആയ ഗോവിന്ദിനൊപ്പം ജീവിക്കുവാനുള്ള ബുദ്ധിമുട്ട് വിലക്ക് എടുത്തുകൊണ്ട്,ഉഭയകക്ഷിസമ്മത പ്രകാരം ബന്ധം പിരിയാനുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.
എതിർത്ത് നിന്നാൽ തന്റെ തനിനിറം പുറം ലോകം കൂടി അറിയുമെന്നതും, തന്നെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്താൻ വീണ ഏതറ്റം വരെ പോകും എന്നതുകൊണ്ടും തന്റെ ജീവൻ പോവാതെ നോക്കേണ്ട ബാധ്യതയിപ്പോൾ തന്റെ മാത്രമായത് കൊണ്ടും ഗോവിന്ദിനും വേറെ വഴി ഇല്ലായിരുന്നു എന്ന് പറയുന്നതാവും ശരി.
ആദ്യം ഒന്ന് നേരെ നിക്കുക.എന്നിട്ട് തിരിച്ചടി കൊടുക്കുക.സൂത്രശാലി ആയ കുറുക്കൻ അങ്ങനെയേ ചെയ്യൂ
ഗോവിന്ദും അതുപോലെ തന്നെ.
അവന് തന്റെ നിലനിൽപ്പാണ് വലുത്,
അതുകൊണ്ട് തന്നെയാണ് അധികം ബലം പിടിക്കാതെ ഉപയകക്ഷി സമ്മതപ്രകാരം ബന്ധം പിരിയാൻ ഒപ്പിട്ടുകൊടുത്തതും.
ചെട്ടിയാരുടെ കയ്യിൽ നിന്നും രാജീവ് ഊരിയെടുത്തു.നഷ്ട്ടമാകുമെന്ന് കരുതിയ തന്റെ ഫ്ലാറ്റ് തത്കാലം കൈവിട്ടുപോയില്ല എന്നും കരുതി.
പക്ഷെ നഷ്ട്ടപരിഹാരമായി അത് വീണക്ക് നൽകാനുള്ള വിധിപറച്ചിൽ ഗോവിന്ദിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.കൂടാതെ വീണയിത് എങ്ങനെ അറിഞ്ഞു എന്നതും അവനെയാകെ കുഴക്കി.തന്റെ പിന്നാലെ നിഴല് പോലെ വീണയുടെ കണ്ണുകളുണ്ട്,കരുതിയിരിക്കണം എന്നവൻ ഉറപ്പിച്ചു.
കോടതിയിൽ നിന്നും വളരെ സന്തോഷത്തിൽ വന്നുകയറിയതാണ് വീണ.അതാണ് കുറച്ചു മുൻപേ കണ്ടതും.മാധവനും സാവിത്രിയും വിധി കേട്ടശേഷം ഓഫീസിലേക്കും സ്കൂളിലേക്കുമായി പോയിരുന്നു.
കൂടാതെ വീണയുടെ വീട്ടുകാരും ഉണ്ടായിരുന്നു.വൈകിട്ട് തറവാട്ടിൽ ഒത്തുകൂടാം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞതും.അതിനുള്ള തയ്യാറെടുപ്പുകൾ ഗായത്രിയും ജാനകിയും ചേർന്ന് നടത്തുന്നതിന് ഇടയിലേക്കാണ് വീണ കയറിവന്നതും
തന്റെ സന്തോഷത്തിൽ മതിമറന്ന് ഓരോന്ന് ചെയ്യാൻ തുടങ്ങിയ വീണയെ ഗായത്രി വന്നതുപോലെ ഓടിക്കുകയും ചെയ്തു.അടങ്ങി ഒരിടത്തിരുന്നൊണം എന്നാണ് സാവിത്രി പോലും പറഞ്ഞിട്ടുള്ളത്.
ഒരു കുഞ്ഞ് വരാൻ പോകുന്നതിന്റെ കരുതലാണ് എല്ലാവർക്കും.
"സഹായിക്കാൻ പോയ ആള് ഇത്ര വേഗം വന്നോ?"വീണയെ കണ്ടതും ശംഭു ചോദിച്ചു.
"ദാ......കുടിക്ക്.വെള്ളം ചോദിച്ചതല്ലെ"
അത് ഇഷ്ട്ടപ്പെടാതെ അവൾ വെള്ളം നീട്ടി.ഗായത്രി പോരെടുത്തതിന്റെ ശുണ്ഠിയായിരുന്നു ശരിക്കുമത്.
"ചേച്ചി ഒടിച്ചുവല്ലേ?"അത്ര മാത്രം ചോദിച്ചുകൊണ്ടാണ് അവനത് വാങ്ങി കുടിച്ചത്.കഴിഞ്ഞതും അവനെ തള്ളി ബെഡിലേക്കിട്ടിട്ട് വീണ ശംഭുവിന്റെ നെഞ്ചിലേക്ക് പതുങ്ങി.
"ഇപ്പൊ നടക്കുന്നതെല്ലാം സന്തോഷം തരുന്നതാ എനിക്ക്.എന്റെ ചെക്കന്റെ കാര്യം നോക്കാൻ പോലും അവള് സമ്മതിക്കുന്നില്ല എന്ന് വന്നാൽ."
💬 Comments
View all comments