Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]
"എന്താ എന്റെ പെണ്ണിന് അങ്ങനെ തോന്നാൻ.ചേച്ചി ഒടിച്ചതു കൊണ്ടാ? മുന്നേ ഒരു സന്തോഷവും ഉണ്ടായിട്ടില്ലന്നാ?"
"സന്തോഷം ഉണ്ടായിരുന്നു,പക്ഷെ കൂടുതലും നെഞ്ച് നീറ്റുന്ന സങ്കടം മാത്രമായിരുന്നു.ശംഭുസിനെ കിട്ടിയ നിമിഷം മുതൽ എനിക്ക് അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്,എന്റെ സങ്കടത്തിന്റെ അളവ് കുറഞ്ഞുവന്ന് അവിടെ സന്തോഷം നിറയുന്നത്.
ഇപ്പൊത്തന്നെ നോക്കിയേ എന്റെ ഉള്ളിൽ ശംഭുസിന്റെ ജീവൻ തുടിച്ചു തുടങ്ങി,അതെന്റെ ഏറ്റവും വലിയ സന്തോഷമല്ലെ.ആ ഒരു കരുതലും സ്നേഹവും എന്നോടുള്ളത് കൊണ്ടാ ഗായത്രി എന്നെ ഒടിച്ചതുപോലും.
ഇതുവരെ ഞാൻ അനുഭവിക്കാത്തതും എനിക്കിനിയും വേണമെന്ന് തോന്നുന്നതുമായ ഒന്ന്.
ഇനിയങ്ങോട്ട് മറ്റൊന്നിനും എന്നെ ഇത്ര സന്തോഷവതിയാക്കാൻ കഴിയില്ല എന്നതും ഞാനറിയുന്നു ശംഭുസെ.ജീവിതത്തിൽ നിന്നും ഇന്നൊരു
ചെകുത്താൻ ഒഴിഞ്ഞുപോയിരിക്കുന്നു.ആ വിധി വായിച്ചുകേൾക്കുമ്പോൾ തോന്നിയ സന്തോഷം,ഞാൻ എന്താ പറയുക?
ഇനി അവൻ ചത്തു എന്ന് കൂടി കേൾക്കണം.എന്നാലേ എന്റെ മനസ്സ് തൃപ്തിയാവൂ,അതെന്റെ കുഞ്ഞ് പിറക്കുന്നതിന് മുൻപെനിക്ക് കേൾക്കണം."
തന്റെ നെഞ്ചിൽ കിടന്നുകൊണ്ട്
കൊഞ്ചുകയായിരുന്ന വീണയുടെ വാക്കുകൾ മുറുകിയപ്പോൾ അവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു."അവൻ ഇല്ലാതാവണം"
അവൾ വീണ്ടും പറഞ്ഞപ്പോൾ ഒരു ചുംബനം അവളുടെ നെറുകയിൽ നൽകി അവനത് ഉറപ്പ് കൊടുത്തു.
*****
വെടികൊണ്ട പന്നിയുടെ അവസ്ഥ....
അതായിരുന്നു ചെട്ടിയാർക്ക്.തനിക്ക് ആദ്യമായി ഏറ്റ തോൽവി,അതിന്റെ അപമാനം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.
അറിഞ്ഞു കളിച്ചിരിക്കുന്നു.ഇതുവരെ തന്റെ കുറുകെ ആരും വന്നിട്ടില്ല,ഇനി
വരികയും ഇല്ലെന്ന് കരുതി അഹങ്കരിച്ചു നടന്നിരുന്ന തനിക്കിന്ന് തല കുനിക്കേണ്ടിവന്നിരിക്കുന്നു.
പലിശയൊ മുതലോ പോയതല്ല ചെട്ടിയാരെ വലച്ചത്,ഒരു തവണ ഗോവിന്ദ് വഴുതിപ്പോയെന്ന് കരുതി അതയാളെ ബാധിക്കുന്നതുമായിരുന്നില്ല.അത് തിരിച്ചു പിടിക്കാൻ വഴിയുണ്ട് താനും.
പക്ഷെ തന്റെ ഹവലാ ഇടപാടിൽ വന്ന തട്ടുകേട്,അതേല്പിച്ച ക്ഷീണം വളരെ വലുതായിരുന്നു.
കുഴൽപ്പണ ഇടപാടുകളിൽ വിശ്വാസം എന്ന വാക്കിന്റെ വില വളരെ വലുതാണ്.ഏറ്റെടുത്ത ജോലി നടക്കാതെപോയാലൊ,അതിൽ എന്തെങ്കിലും തട്ടുകേട് വന്നാലൊ വലിയ വില നൽകേണ്ടി വരും.തന്റെ മുകളിലുള്ളവരോട് സമാധാനം പറയേണ്ടതും താൻ തന്നെയാണ്.
ക്ഷമ എന്നത് ഇത്തരമിടപാടുകളിൽ കേട്ടുകേൾവിയില്ലാത്ത വാക്കാണ്.
അതുപോലെ രണ്ടാമത് ഒരവസരം കിട്ടുക എന്നത് വിദൂര സ്വപ്നവും.
ഓരോന്ന് ഓർത്ത് ചെട്ടിയാരുടെ തല പുകയുകയാണ്.ഒപ്പം അയാളുടെ മുന്നിലുള്ള മദ്യത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.
നഷ്ട്ടപ്പെട്ട പണം
💬 Comments
View all comments