Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]
എങ്ങനെയും തിരിച്ചുപിടിക്കുക.തനിക്ക് നഷ്ട്ടമായ വിശ്വാസ്യത വീണ്ടെടുക്കുക.പാർട്ടിക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം എത്തിച്ചുകൊടുത്ത് തങ്ങളെ സമീപിക്കുന്ന ഇടപാടുകാരെ കാര്യം അറിയിക്കാതെ ഒതുക്കിയെങ്കിലും
ഇടപാടുകൾ നിയന്തിക്കുന്ന തലപ്പത്തുള്ളവർ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു.അതങ്ങനെയെ വരികയുമുള്ളൂ.ഇത്തരം ഇടപാടുകൾ നടക്കുമ്പോൾ തങ്ങളെ ശ്രദ്ധിക്കാൻ
ആളുകളുണ്ടെന്നതും ചെട്ടിയാർക്ക് അറിവുള്ള കാര്യമാണ്. അതാണ്,
അവരുടെ സാക്ഷ്യമാണ് ഹവാലയുടെ ലോകത്തിൽ ഒരാൾക്ക് ക്രെഡിബിലിറ്റി നേടികൊടുക്കുന്നതും
താഴെ മുതൽ മുകളിൽ വരെ വിളങ്ങി നിൽക്കുന്ന അത്തരം കണ്ണികളിൽ അകൽച്ച വന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതുമാണ്.
പിഴച്ച ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചേ പറ്റൂ.ഒപ്പം നഷ്ട്ടപ്പെട്ടത് വീണ്ടെടുത്തു വിശ്വാസം തിരിച്ചു പിടിക്കണം.എങ്കിൽ ആദ്യമായി സംഭവിച്ച ഒരു പിഴവ് എന്ന് കണക്കാക്കി ഒരവസരം ലഭിച്ചേക്കും.
അല്ലെങ്കിൽ ചതിക്കുന്നവർക്കും ഒറ്റുകാർക്കും ഇടമില്ലാത്ത കുഴൽ പണത്തിന്റെ ലോകത്തിൽ ചെട്ടിയാർ എന്ന പേര് മായ്ക്കപ്പെടും,എന്തിന് ഈ ലോകത്തിൽ നിന്ന് തന്നെ യാത്ര പറയേണ്ടിയും വരും.ചെട്ടിയാർ ഒരുങ്ങിത്തന്നെയാണ്.
തനിക്ക് നിലനിൽക്കണം,കൂടാതെ ഇതിനൊക്കെ കാരണക്കാരനായ ഗോവിന്ദ് വീഴണം.അയാൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ഉറച്ച തീരുമാനത്തോടെ അയാൾ തന്റെ കയ്യിലെ മദ്യം കാലിയാക്കിയ ശേഷം ആരെയോ വിളിക്കാനായി ഫോൺ കാതിലേക്ക് ചേർത്തു.
*****
ചന്ദ്രചൂഡൻ മാധവനെയും കാത്ത് നിൽക്കുകയാണ്.രാജീവുമായി മീറ്റ് ചെയ്ത അതെ സ്ഥലം,
പുഴക്കരയിലെ തെങ്ങിൻ തോപ്പിൽ അക്ഷമനായി കാത്തുനിൽക്കുകയാണ് കക്ഷി.ഒപ്പം തന്റെ വിശ്വസ്ഥനായ ഡ്രൈവറും.
എന്തുകൊണ്ട് മാധവൻ തന്റെ ട്രാക്കിൽ കയറിക്കളിച്ചു എന്നത് ചന്ദ്രചൂഡനെ വളരെയധികം അസ്വസ്ഥനാക്കി.ഇനി തന്നെക്കുറിച്ച്
വല്ല സംശയവും........?അങ്ങനെ ഒരു ചിന്തയും അയാൾക്ക് വരാതിരുന്നില്ല.
ഓരോന്നും ആലോചിച്ചു നിൽക്കുന്ന ചന്ദ്രചൂടനെ തേടി മാധവനെത്തി.ഒപ്പം സുരയും കമാലുമുണ്ട്.ഒരു മുൻകരുതൽ എന്ന നിലയിൽ കൂടെ കൂട്ടിയതാണ് അവരെയും.
"അളിയൻ എന്താ ഇവരെയും കൂട്ടി?"
മാധവനെ കണ്ടതും ചന്ദ്രചൂഡൻ ചോദിച്ചു.
"ചില പ്രത്യേക സാഹചര്യങ്ങളിൽ കരുതലെടുത്തല്ലെ പറ്റൂ അളിയാ.
വിളിപ്പിച്ച കാര്യം പറ?"മാധവൻ തിരിച്ചടിച്ചു.
"അളിയാ......ഒരേ ബിസിനസ് നമ്മൾ ചെയ്യുന്നുണ്ട്.പരസ്പരം ഇടങ്കോല് വക്കില്ല എന്നൊരു ധാരണയും വച്ചു പുലർത്തിയിരുന്നു.പക്ഷെ അളിയൻ ആയിട്ട് തന്നെ അത് തെറ്റിച്ചു.അതിന് കാരണമാണ് എനിക്കറിയെണ്ടതും."
ചന്ദ്രചൂഡൻ തന്റെ ഭാഗം പറഞ്ഞു.
"അങ്ങനെ ഞാൻ കയറിക്കളിച്ചു എങ്കിൽ,നമ്മുടെ ധാരണക്ക് വിരുദ്ധമായി ഞാൻ പ്രവർത്തിച്ചു എങ്കിൽ അതിന് കാരണവും അളിയൻ
💬 Comments
View all comments