Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
ആവശ്യത്തിന് ആളുകളുണ്ടെന്ന് ഉറപ്പ് വരുത്തിയതിനും ശേഷമാണ് രാജീവ് അവിടെ നിന്നും തന്റെ ലക്ഷ്യത്തിലേക്ക് തന്നെ എളുപ്പത്തിൽ എത്തിക്കുമെന്ന് താൻ കരുതുന്ന കാര്യമൊന്ന് ഉറപ്പിക്കാൻ സന്ധ്യയോട് കൂടെ യാത്രയായത്.
വാസു കുപ്പി തുറന്ന് അല്പം വെള്ളം കുടിച്ചു.ആ പൊതി കയ്യിലെടുത്തു.
വാസുവിന്റെ മുഖം തെളിഞ്ഞുവന്നു, അതിന്റെ ഒരുവശമല്പം മുഴച്ചുനിന്നു. ഒപ്പം അയാൾ അഴികൾക്കിടയിലൂടെ ലോക്കപ്പിന് പുറത്തേക്കൊന്ന്
നോക്കി.
അയാൾ പതിയെ ഭക്ഷണപ്പൊതി തുറന്നു.പൊതിയൽ അഴിക്കവേ വാസു പുറത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ടായിരുന്നു.അവിടെ
ഉണ്ടായിരുന്ന പോലീസുകാർ ഓരോ നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഇരിക്കുന്നുണ്ട്.തന്റെ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അയാൾ തന്റെ ഭക്ഷണം തുറന്നു.അതിൽ ഒരെഴുത്തുണ്ടായിരുന്നു, അതിൽ എങ്ങനെ കാര്യങ്ങൾ നീക്കണമെന്നും
രാത്രി അതിന്റെ ശാന്തതയിലാണ്.
ഏവരും ഉറക്കം പിടിക്കുന്ന സമയം.
സ്റ്റേഷനിനുള്ളിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. അവിടെ ആകെയുള്ള മൂന് പോലീസുകാരും കസേരയിലിരുന്ന് മേശയിലേക്ക് കാലും നീട്ടി വച്ച് കൂർക്കം വലിച്ചുറന്നുന്നുണ്ട്. പാറാവ് നിന്നിരുന്ന പോലീസ് പോലും സ്റ്റൂളിട്ട് ഭിത്തിയിൽ ചാരിയുറങ്ങുന്നു.
തന്റെ സമയം വന്നുവെന്ന് വാസു മനസ്സിലാക്കി.പതിയെ അയാൾ എണീറ്റു.ഭക്ഷണപ്പൊതിയിൽ നിന്ന് ലഭിച്ച താക്കോൽ കയ്യിലെടുത്തു.
ഒപ്പം ലഭിച്ച ചെറിയ കമ്പികൊണ്ട് സെൽ പൂട്ടിയിരുന്ന താഴ് കുത്തിത്തുറന്നു പുറത്തേക്കിറങ്ങി.
രാത്രിയെ നന്നായി അറിയുന്ന വാസു, രാത്രിയുടെ രാജകുമാരനായ ആ കള്ളൻ ആദ്യം ചെയ്തത് പൊതി തുറന്നപ്പോൾ കിട്ടിയ ചെറിയ പെൻ ടോർച്ചടിച്ചു സി സി ടി വി മറച്ചശേഷം
പൊതിയിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും ദ്രാവകം കയ്യിൽ കരുതിയ ടിഷ്യു പേപ്പറിൽ നനച്ചെടുത്ത് ഉറക്കത്തിലായിരുന്ന നാല് പേരുടെയും മൂക്കിന് അടുത്ത് കൂടെ അത് കൊണ്ടുപോകുകയായിരുന്നു.
ചെറിയ അളവിൽ ക്ലോറോഫോം മണപ്പിച്ച ശേഷം വന്ന കാര്യം നടത്തി അവിടെ നിന്നും രക്ഷപെടുക എന്നതായിരുന്നു വാസുവിന് കിട്ടിയ കത്തിലെ ഉള്ളടക്കം.
സി സി ടി വി മറച്ചുകൊണ്ട് തന്നെ വാസു സ്റ്റോർ റൂമിന് മുന്നിലെത്തി.
തനിക്ക് കിട്ടിയ താക്കോൽ കൊണ്ട് സ്റ്റോർ തുറന്നകത്തു കയറി.
എല്ലാവരും ഉടനെ ഉണരില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം വാസു
കത്തിലെഴുതിയ പ്രകാരം അവിടെ ഒരു അലമാരയുടെ മറവിൽ പരതി.
അവിടെ രണ്ട് ലിറ്റർ കൊള്ളുന്ന കുപ്പിയിൽ നിറയെ പെട്രോളും ഒരു തീപ്പെട്ടിയും
💬 Comments
View all comments