0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 395
ചെല്ലുമ്പോൾ ചെട്ടിയാർ ആകെ അസ്വസ്ഥനായിരുന്നു."എന്ത് പറ്റി?, എന്താ ചെട്ടിയാരെ അത്യാവശ്യമായി" ചെന്ന് അയാളുടെ മുഖഭാവം കണ്ടതും ശംഭു ചോദിച്ചു. "അവനെ കയ്യിൽ കിട്ടിയിട്ടും പുല്ല് പോലെ അവൻ ഇറങ്ങി ശംഭു. എന്റെ ആദ്യ തോൽവി. അല്ലെങ്കിൽ അവൻ തോൽപ്പിച്ചു.അവൻ ഇറങ്ങിയതില് അല്ല,ഇനിയും കയ്യിൽ കിട്ടും. പക്ഷെ നാളുകളായി ഞാൻ കാത്തുസൂക്ഷിച്ച വിശ്വാസ്യത,അത് അവൻ മൂലം നഷ്ട്ടം വന്നു." "ഒന്ന് തെളിച്ചു പറയ്‌ ചെട്ടിയാരെ?" "അവൻ എന്റെ റൺവെയിൽ കയറി കളിച്ചു ശംഭു.അവന്റെ പുതിയ കൂട്ടുകാരനുണ്ടല്ലൊ ഒരു എസ് ഐ, അവൻ എന്റെ ഒരാളെയങ് പൊക്കി. അതും ഗോവിന്ദ് മുൻപ് നൽകിയ വിവരങ്ങൾ വച്ച്.അവനെ വച്ചാണ് ഗോവിന്ദിനായി അവൻ വില പേശിയത് പോലും.എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ എന്റെ ആളുമില്ല, പണവുമില്ല.
ഹവാല,അതൊരു ചങ്ങലയാണ് മോനെ.വിശ്വാസം നഷ്ട്ടപ്പെട്ടാൽ പിന്നെ നിലനിൽപ്പില്ല.നമുക്കറിയില്ല എങ്കിലും നമ്മെ ശ്രദ്ധിക്കുന്ന ഒരു നൂറു പേര് പുറത്തുണ്ട്.അങ്ങനെ ഉള്ളപ്പോൾ ഏറ്റെടുത്തത് പാളിയാൽ നഷ്ട്ടങ്ങൾ വലുതാണ്." "മനസ്സിലാവുന്നുണ്ട് ചെട്ടിയാരെ. ഞാൻ ഒരാളെയും കൂട്ടി വരുമെന്ന് പറഞ്ഞിരുന്നു.പക്ഷെ ചെട്ടിയാര് തന്നെ അന്ന് എന്നെ വിളിച്ചു വിലക്കി. ഗോവിന്ദ് കയ്യിൽ നിന്നു പോയി എന്നല്ലാതെ മറ്റൊന്നും പറഞ്ഞുമില്ല. പക്ഷെ ഇതിലിപ്പൊ ഞാൻ എന്താ ചെയ്യെണ്ടത്." "അല്പം താമസിച്ചുവെങ്കിലും തത്കാലം കയ്യിലെ കാശ് കൊടുത്തു തടി കഴിച്ചിലാക്കി.പക്ഷെ എനിക്ക് എന്റെ പണവും ക്രെഡിബിലിറ്റിയും തിരികെ പിടിക്കണം.അതിന് നിന്റെ ഒരു സഹായം വേണം." "എങ്ങനെ, എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും." "ശംഭു,എനിക്ക് വേണ്ടി ഒരാളോട് സംസാരിക്കണം.ഒരവസരം കിട്ടിയാൽ എനിക്ക് കളം തിരിച്ചു പിടിക്കാം.അത് നീ വിചാരിച്ചാലെ കഴിയൂ.അല്ലെങ്കിൽ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു." "ആര്.......?" "നീ അറിയും........" "ശ്രമിച്ചു നോക്കാം ചെട്ടിയാരെ. ഉറപ്പ്‌ പറയുന്നില്ല.പക്ഷെ ഇപ്പൊ ഒരു കാര്യം തിരിച്ചു ചോദിച്ചാൽ പകരത്തിനു പകരം എന്ന് കരുതരുത്. എനിക്ക് ഒരാളെയൊന്ന് പൊക്കിത്തരണം." "യാര് തമ്പി....... സൊല്ലിട്.നീ ചെയ്ത ഉപകാരം നോക്കുമ്പോൾ ഒരാളെ പൊക്കി മുന്നിലിട്ട് തരിക എന്നത് ഒന്നുമല്ല,ഒരിക്കലും പകരമാവില്ല. ഒരിക്കൽ കളഞ്ഞു കിട്ടിയ ബാഗ് എത്തിക്കേണ്ട വിലാസത്തില് എത്തിച്ചപ്പോൾ ഉയർന്നുനിന്നത് എന്റെ അഭിമാനമായിരുന്നു.എന്റെ വിശ്വാസ്യതയായിരുന്നു. ഞാൻ ചെയ്ത ഏറ്റവും വലിയ ഇടപാട്.അന്നതിന് എന്റെ ജീവന്റെ വിലയുണ്ടായിരുന്നു.നിനക്കത്

💬 Comments

View all comments