0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 396
സ്വന്തമാക്കാമായിരുന്നു.എനിക്ക് നിന്നെ കണ്ടുപിടിക്കാനും സാധിക്കുമായിരുന്നില്ല.എന്നിട്ടും നീയത് കൊണ്ടുവന്നു. അന്നുമുതൽ നീയെന്റെ നല്ല സുഹൃത്താണ്.പകരമായി ഞാൻ ഒന്നും ചെയ്തിട്ടില്ല.നീയെന്നോട് ആവശ്യപ്പെട്ടുമില്ല.അങ്ങനെയുള്ള നീ ഒരു കാര്യമാവശ്യപ്പെടുമ്പോൾ അത് എത് സമയമായാലും,എന്തുതന്നെ ആയാലും ചെട്ടിയാരുണ്ടാവും കൂടെ. ചെട്ടിയാരെ.........ഇന്നത് വേണം എന്ന് പറഞ്ഞാൽ മാത്രം മതി." പരസ്പരം നന്നായി അറിയുന്ന രണ്ട് സുഹൃത്തുക്കൾ,അവരുടെ പ്രശ്നവും സൗഹൃദവും അവിടെ പങ്കുവച്ചു. ചെയ്യേണ്ട കാര്യത്തെക്കുറിച്ചും കാണേണ്ടയാളെക്കുറിച്ചും ധാരണ വരുത്തിയശേഷമാണ് അവർ പിരിഞ്ഞതും. ***** ശംഭു മുറി ഷിഫ്റ്റ് ചെയ്യുകയാണ്. വയറ്റിലുള്ളത് കൊണ്ട് വീണ സ്റ്റെപ്പ് കയറുന്നതൊഴിവാക്കാൻ മുകളിൽ നിന്നും താഴേക്ക് മാറുകയാണ്. ജാനകി മുറി മുഴുവൻ തൂത്തു തുടച്ചു വൃത്തിയാക്കിയ ശേഷമാണ് അന്നത്തെ പണി കഴിഞ്ഞു പോയത്.
സാവിത്രിയും ഗായത്രിയും ചേർന്ന് രാത്രിയിലെക്കുള്ളത് തയ്യാറാക്കാൻ അടുക്കളയുമായി യുദ്ധമിടുകയാണ്. മാധവൻ ഓഫിസിൽ നിന്ന് വരാറായ സമയവും.സാധാരണ മാധവൻ വന്ന ശേഷം ഭർത്താവ് വാസുദേവനൊപ്പം ഒന്നിച്ചാണ് ജാനകിയുടെ പോക്ക്. പക്ഷെ അവർ വൈകുന്ന വേളയിൽ അല്പം നേരത്തെ ഇറങ്ങുകയും ചെയ്യും.മാധവന്റെ വിശ്വസ്ഥരായ രണ്ടുപേർ. വിശേഷം അറിഞ്ഞതുമുതൽ നിലത്ത് വക്കാതെയാണ് സാവിത്രി വീണയെ കൊണ്ടുനടക്കുന്നത്.ഇടക്ക് ഒക്കാനം വരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻ മടിക്കുന്ന വീണയെ കുറച്ചുകുറച്ചായി കൃത്യമായ സമയം നോക്കി കഴിപ്പിക്കലാണ് സാവിത്രിക്ക് അല്പമെങ്കിലും പ്രയാസമുള്ള ജോലി. ചില സമയങ്ങളിൽ കൊച്ചു കുട്ടികളെക്കാളും വാശിയാണ് ഇപ്പോൾ വീണക്ക്.പക്ഷെ സാവിത്രി ഒന്ന് കണ്ണുരുട്ടിയാൽ തീരുന്ന വാശിയെ അവൾക്കുള്ളുതാനും. വിശ്രമവും ഭക്ഷണവും അത്യാവശ്യം നടത്തവും ചെറിയ വ്യായാമങ്ങളും മാത്രമായിരുന്നു വീണയുടെ ദിനചര്യകളിൽ സാവിത്രി അനുവദിച്ചുകൊടുത്തിരുന്നത്. ഒരു കുറവും കൂടാതെ വേണ്ടുന്നതെല്ലാം ശ്രദ്ധയോടെ,നിർബന്ധബുദ്ധിയോടെ ചെയ്യുകയാണ് സാവിത്രി.ആ സ്നേഹമനുഭവിച്ചുകൊണ്ട് വീണയും. ഗായത്രിക്ക് അതൊക്കെ കണ്ടിട്ട് കുശുമ്പ് നിറഞ്ഞ സ്നേഹമാണ് വീണയോട്."ഞാനും അമ്മയുടെ മോള് തന്നെയാ."വീണയെ അടുത്തിരുത്തി ഊട്ടുന്നത് കാണുമ്പോൾ തമാശയായി, അതിൽ അല്പം കുറുമ്പ് കലർത്തി ഗായത്രി പറയും."ഏതേലും ഒരുത്തന്റെ പെടലിക്ക് തൂങ്ങി, വയറ്റിലൊരു ജീവൻ വച്ചു തുടങ്ങുമ്പോൾ നിന്നെ ഞാൻ നോക്കിക്കോളാം.അതെങ്ങന ഒന്നിനെയും പിടിക്കില്ലല്ലൊ.നല്ല പ്രായത്തിൽ കെട്ടിയിരുന്നേൽ ഇപ്പൊ ഒക്കെത്തൊരു കൊച്ചിരുന്നേനെ" അതെ നാണയത്തിൽ തന്നെ സാവിത്രി മറുപടിയും കൊടുക്കും. "ഇതുവരെയും കഴിഞ്ഞില്ലേടാ കൊച്ചെ?"താഴെ സാധനങ്ങൾ കൊണ്ട് വക്കുന്നതിന്റെ ശബ്ദം കേൾക്കുന്നതുകൊണ്ട് അടുക്കളയിൽ നിന്നും സാവിത്രി വിളിച്ചുചോദിച്ചു.

💬 Comments

View all comments