Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
"എന്റെ കഴിഞ്ഞു,ഇനി ഭാര്യ എന്ന് പറയുന്ന സാധനത്തിന്റെ ബാക്കിയാ.
രണ്ട് ലോറിക്കുള്ള സാധനമുണ്ട്. ഒരു പത്താൾക്ക് ചുമക്കാനുള്ളതും."
ശംഭു മറുപടി കൊടുത്തു.
ഇതുകേട്ട്,ഹാളിലിരുന്ന് സാവിത്രി കൊടുത്ത ബദാമും കശുവണ്ടിയും അരച്ചു ചേർത്ത,മുകളിൽ അല്പം കുങ്കുമപ്പൂവും വിതറിയിട്ട ഒരു ഗ്ലാസ് പാല് പതിയെ കുടിക്കുകയായിരുന്ന വീണക്ക് ചിരി പൊട്ടി.അതിനൊപ്പം ഇറക്കിത്തീരാറായ അല്പം പാല് കൂടി പുറത്തേക്ക് തെറിച്ചു.
"എന്തെങ്കിലും കുശുമ്പ് വിചാരിച്ചു കാണും,അതാ......."മുകളിലേക്ക് സാധനങ്ങൾ പെറുക്കാൻ വീണ്ടും കയറുകയായിരുന്ന ശംഭു ഹാളിൽ ദിവാനിൽ ചമ്രം പടഞ്ഞിരുന്ന് തന്റെ വയറിൽ തലോടി ഇടതുകയ്യിൽ ഗ്ലാസ്സും പിടിച്ചിരിക്കുന്ന വീണയെ നോക്കി പറഞ്ഞു.
മറുപടിയായി അവളവനെ നോക്കി കോക്രി കാട്ടി."കക്കുന്നത് കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ പോകുവാ,ദുഷ്ടൻ. കെട്ടിയോൻ ആണത്രേ കെട്ടിയോൻ."അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി.
അപ്പോഴെക്കും കയ്യിൽ ഒരു തൂവാല എടുത്തുകൊണ്ട് ശംഭു അങ്ങോട്ടേക്ക് വന്നു.അവൾ പാല് കക്കുന്നത് കണ്ട അവൻ മുകളിൽ പോകാതെ വീണയുടെ
അരികിലേക്ക് വരികയായിരുന്നു.
അവൻ പതിയെ അവളുടെ മുഖം തുടച്ചുകൊടുത്തു. ശേഷം നിലത്ത് വീണതും തുടച്ചു വൃത്തിയാക്കിയ ശേഷം പോകാൻ തിരിഞ്ഞ അവനെ നോക്കി അവളൊരു ചിരി പാസാക്കി.
"ഇങ്ങനെ ചിരിച്ചോണ്ടിരുന്നൊ."
അത്രയും പറഞ്ഞുകൊണ്ട് അവൻ ചെയ്യുന്ന ജോലി തീർക്കുവാനായി നടന്നുനീങ്ങി.
"അപ്പൊ സ്നേഹമുണ്ട്, എന്നാലും ഇടക്കുള്ള മുരട്ട് സ്വഭാവം കാണുമ്പോ കിറിക്കിട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നും. അൺ റൊമാന്റിക് മൂരാച്ചി"
വീണ പതം പറഞ്ഞു.
"വല്ലോം പറഞ്ഞൊ?"സ്റ്റെയർ കയറും വഴി അവൻ ചോദിച്ചു.അവൾ തന്നെ എന്തോ പറഞ്ഞുവെന്നുള്ളത് അവന് ഉറപ്പായിരുന്നു. അവൾക്ക് മുഖം കൊടുക്കാതെ ഒരു ചെറു ചിരിയോടെ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചതും.
"ഇന്നെങ്ങാനും തീരുമോന്ന് ചോദിച്ചു പോയതാ.കുറെ ആയി തുടങ്ങിയിട്ട്."
"മോളുടെ ബാക്കിയാ. ഒരു കുന്നുണ്ട് ഉടുപ്പ് തന്നെ, അതിൽ ഒരു പെട്ടി നിറയെ അടിയിൽ ഇടുന്നത് മാത്രവാ. എല്ലാം അങ്ങെത്തിക്കണ്ടെ?"അവൻ വിളിച്ചു ചോദിച്ചു. പക്ഷെ അവൻ ഉദ്ദേശിച്ചതിലും ഉറക്കെ ആയി എന്ന് മാത്രം.
"വഷളൻ............ എന്നെ നാണം കെടുത്താൻ നടക്കുന്ന സാധനം."
അടുക്കളയിൽ നിന്നും ഒരു കൂട്ടച്ചിരി
കേട്ട വീണ തന്റെ തലയിൽ പതിയെ ഒന്നടിച്ചുകൊണ്ട് പറഞ്ഞു.
അവൻ
💬 Comments
View all comments