Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
"അയാളെക്കൊണ്ട് ഒറ്റക്ക് പറ്റില്ലടൊ. ഒപ്പം ഒരാൾ കൂടെയുണ്ട്.അയാളാണ് കൃത്യമായി സാഹചര്യമൊരുക്കിയത്.
വാസു തന്നെ ഏൽപ്പിച്ചത് ചെയ്തു എന്ന് മാത്രം.അറിയണം എനിക്ക് ആട്ടിൻ തോലിട്ട ആ ചെന്നായയെ."
രാജീവൻ പല്ലിറുമ്മി.
"സർ പുറത്ത് അന്വേഷിക്കുന്നുണ്ട്."
ഒരാശ്വാസത്തോടെ താൻ വന്നകാര്യം
പറഞ്ഞു.
"അവരുടെ കഴിഞ്ഞുവല്ലെ?"
"അതെ സർ.........പ്രാധമീകമായുള്ള ചില അനുമാനങ്ങളിൽ അവരെത്തി, അതൊന്ന് പറഞ്ഞിട്ട് പോകുന്നതല്ലെ നടപ്പ് വശം."
രാജീവ് പുറത്തേക്ക് ചെല്ലുമ്പോൾ സൈന്റിഫിക് വിദഗ്ദ്ധൻ തങ്ങൾക്ക് ലഭിച്ചതെല്ലാം കൃത്യമായി തിരിച്ചു പാക്ക് ചെയ്യുകയായിരുന്നു.
"നോക്ക് രാജീവ്.........പെട്രോൾ ഒഴിച്ച്
കത്തിച്ചിരിക്കുന്നു."തനിക്ക് ലഭിച്ച ചില എവിഡൻസുകൾ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു.
കത്തിയെരിഞ്ഞു എങ്കിലും ചില അവശിഷ്ട്ടങ്ങളിൽ നിന്ന് മണം ലഭിച്ചതും പെട്രോൾ കൊണ്ടുവന്ന കുപ്പി മുഴുവൻ ഉരുകാതെ മൂലയിൽ നിന്ന് കിട്ടിയതും ആധാരമാക്കി അയാളത് പറഞ്ഞപ്പോൾ രാജീവന് എത്തിരഭിപ്രായം ഉണ്ടായിരുന്നില്ല.
"എടൊ........... മിക്കവാറും എല്ലാം തന്നെ കത്തിനശിച്ചുകഴിഞ്ഞു.ഒറ്റ നോട്ടത്തിൽ ആളപായമല്ല അവരുടെ ലക്ഷ്യം.കാരണം വളരെ കുറഞ്ഞ അളവിൽ അവിടം കത്തിത്തീരാൻ മാത്രം അളവിലുള്ള പെട്രോൾ ഉപയോഗം മാത്രമാണുള്ളതെന്ന് തോന്നുന്നു.
ആർക്കോ ചില തെളിവുകളവർക്ക് നശിപ്പിക്കണം,അതാവണം അവരുടെ ലക്ഷ്യവും.എന്തായാലും അത് നടന്നു.ലക്ഷണം കണ്ടിട്ട് ഒരു ഒന്നൊന്നര കേസിലാണ് താൻ കൈ വച്ചിരിക്കുന്നത്."ആ ഓഫിസർ പറഞ്ഞുനിർത്തി.
"... മ്മ്മ്മ്...."രാജീവ് അതിനൊന്നു മൂളുക മാത്രം ചെയ്തു.
"താനിങ്ങനെ ഡെസ്പ് ആവല്ലേടൊ. ഇതൊരു വെല്ലുവിളിയാണ്.തനിക്ക് എതിരെ നിൽക്കുന്നവൻ ഒരു ചെക്ക് ചെക്ക് വച്ചു.അത് പൊളിക്കാനുള്ള വഴി നോക്കുക,അത്രതന്നെ.
എന്തായാലും അവന് പിടിവീഴുമ്പോൾ എന്നെയുമൊന്ന് അറിയിക്കണം."
ആ ഉദ്യോഗസ്ഥൻ പോകാനിറങ്ങി.
"പിന്നെ.......വിശദമായ റിപ്പോർട്ട് രണ്ട് ദിവസമെടുക്കും.എന്നാലും ചില നിഗമനങ്ങൾ വൈകിട്ട് അഞ്ചിന് മുൻപ് മെയിൽ ചെയ്യാം."എന്ന് ഉറപ്പ് കൊടുത്തിട്ടാണ് വിദഗ്ദ്ധ സംഘമവിടെ നിന്ന് പോയത്.
"എലുമ്പൻ വാസു.....അവൻ പണി തന്നല്ലോടൊ."അവരെ യാത്രയയച്ചു തന്റെ മുറിയിലേക്ക് കയറവെ രാജീവ് പത്രോസിനോട് പറഞ്ഞു.
"ഇനി എങ്ങനെയാണ് സർ.......?"
നിരാശ നിറഞ്ഞ മുഖഭാവം കണ്ട് പത്രോസ് ചോദിച്ചു.
"എനിക്ക് തോറ്റു പിന്മാറാൻ കഴിയില്ല പത്രോസേ.എനിക്ക് മുന്നോട്ട് പോയെ പറ്റൂ.ഒരു വഴി കണ്ടുപിടിക്കണം.
പിറകോട്ട് ചിന്തിക്കുമ്പോൾ ഒന്നുറപ്പ്,
ചിത്രയെ അവഗണിച്ചത് നമുക്ക് എതിരായി.എങ്ങനെയും അവളെ നമ്മുടെ കൂടെ നിർത്തണമായിരുന്നു.
സുരയുടെ തടവിലാണെന്ന് നമുക്ക് അറിയാമായിരുന്നിട്ടും അവളെ
💬 Comments
View all comments