Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
വിവരം അറിയിക്കുകയും ചെയ്തു.
കൃത്യമായി ലക്ഷ്യം വച്ചുള്ള പണി ആയിരുന്നതിനാൽ പെട്രോൾ ഇറ്റിച്ച ഭാഗങ്ങൾ കത്തിച്ചു ചാമ്പലാക്കി ഇനിയും പടരാൻ കഴിയില്ലയെന്ന് ഉറപ്പായപ്പോൾ തീ അവിടെത്തന്നെ കെട്ടടങ്ങി.നല്ല ഉറപ്പുള്ളതിനാലും
ഒരു കെട്ടിടം മുഴുവൻ കത്തിക്കാൻ പാകത്തിന് ചെയ്യാത്തതിനാലും തീ ആ മുറിയിൽ തന്നെ ഒതുങ്ങിനിന്നു.
പക്ഷെ വാതിലിന് വിടവിലൂടെ വന്ന ചെറിയ പുകയിൽ നിന്നും ലഭിച്ച മണമാണ് പോലീസുകാർക്ക് തീ പിടുത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തതും.
രാജീവ് എത്തുമ്പോൾ പുക അടങ്ങി തുടങ്ങിയിരുന്നു.പോലീസുകാർ പുറത്തുതന്നെയുണ്ട്.
"തീ കേട്ടോടൊ?ഫയർ ഫോഴ്സ് വന്നില്ലേ?"എന്നുള്ള ചോദ്യങ്ങളും രാജീവ് വന്നപാടെ അവരോട് ചോദിച്ചു.ദാമോദരനും പത്രോസും അടക്കമുള്ള മറ്റു പോലീസുകാരും സംഭവം അറിഞ്ഞു റിപ്പോർട്ട് ചെയ്തു
"ഞങ്ങൾ നോക്കുമ്പോഴെക്കും തീ അണഞ്ഞിരുന്നു സർ.പിന്നെ ഫയർ
ഫോഴ്സ് പുറത്തു കിടപ്പുണ്ട്.പ്രശ്നം ഇല്ലെങ്കിൽ പൊയ്ക്കോട്ടേ എന്നവർ ചോദിക്കുന്നുമുണ്ട്."അവിടെ നിന്ന പി സി പറഞ്ഞു.
"എന്നാൽ പറഞ്ഞു വിട്ടേക്കടൊ."
രാജീവ് അതിന് അനുവാദവും കൊടുത്തു.
സ്റ്റേഷൻ ഡ്യുട്ടിയിലുണ്ടായിരുന്നവരെ മാറി മാറി ചോദ്യം ചെയ്തു എങ്കിലും എലുമ്പൻ രക്ഷപെട്ടതിനും സ്റ്റോറിൽ തീ പിടിച്ചതിനും വ്യക്തമായ ഒരുത്തരം രാജീവന് ലഭിച്ചില്ല.ഇതിന്റെ ഇടയിൽ മേലുദ്യോഗസ്ഥരുടെ വിളി വേറെ.ഓരോരുത്തരോടും കാര്യങൾ ബോധിപ്പിക്കാൻ രാജീവ് നന്നേ പാടുപെട്ടു.
തീയും പുകയും ഒന്നടങ്ങി,ഫോൺ വരുന്നതും ഒന്നൊതുങ്ങിയപ്പോൾ രാജീവ് സ്റ്റോർ റൂമിലേക്ക് കയറി.
ചുറ്റിലും ഒന്നോടിച്ച് നോക്കിയതിന്
ശേഷം തന്റെ മുറിയിലേക്ക് കയറിത് മുതലുള്ള ഇരുപ്പാണ് ഈ തുടരുന്നത്.
ആവശ്യം ഉണ്ടെങ്കിൽ മാത്രം വിളിക്കു
എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു.ഇടക്ക്
എപ്പോഴൊ സി ഐയും,ഡി വൈ എസ് പിയും വന്നിരുന്നു.വിശദമായ റിപ്പോർട്ട് വൈകിട്ട് തന്നെ തയ്യാറാക്കി നേരിട്ട് ചെല്ലാനാണ് കല്പന.താൻ ശേഖരിച്ച മെറ്റിരിയൽ എവിഡൻസ് എല്ലാം കത്തിനശിച്ചു.
ഇനിയെങ്ങനെ മുന്നോട്ട് എന്നത് രാജീവന്റെ മുന്നിൽ ചോദ്യമായി നിന്നു.
തന്റെ ഏട്ടനിലേക്ക് എത്താൻ,എന്ത് സംഭവിച്ചു എന്നറിയാനുള്ള തന്റെ ഓരോ ശ്രമവും പരാജയത്തിലാണ് ചെന്നു നിൽക്കുന്നത്.ആരോ തന്റെ മാർഗത്തിൽ തടസം സൃഷ്ടിക്കുന്നത് പോലെ.അങ്ങനെയോരോന്ന് ചിന്തിച്ചു പരിഭ്രാന്തനായിരിക്കുന്ന രാജീവന്റെ മുന്നിലേക്കാണ് പത്രോസ് ചെല്ലുന്നതും.
"മാധവൻ കളിച്ചിട്ടുണ്ട്.അതിന് ഈ സ്റ്റേഷനിൽ നിന്നൊരാൾ ഒറ്റുകാരന്റെ വേഷം ചെയ്തിരിക്കുന്നു."തന്റെ മുന്നിലിരിക്കുന്ന പത്രോസിനോടായി രാജീവ് പറഞ്ഞു.
"ദാമോദരൻ........."പത്രോസ് ഒന്ന് എറിഞ്ഞിട്ടു.തന്നിൽ സംശയം ഉണ്ടോ എന്നയാൾക്ക് അറിയണമായിരുന്നു.
💬 Comments
View all comments