0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 378
മാറ്റങ്ങൾ ഞാൻ ഇവിടെ പ്രതീക്ഷിക്കുന്നു."തന്റെ പദ്ധതി വിജയിച്ചു എന്ന വിശ്വാസത്തിൽ ചന്ദ്രചൂഡൻ ഇറങ്ങാൻ തുടങ്ങി. "ഏട്ടൻ ഒന്ന് നിന്നെ........."ഉമ്മറത്ത് എത്തിയ ചന്ദ്രചൂഡനെ സാവിത്രി വിളിച്ചു.സാവിത്രിയുടെ ശബ്ദത്തിന് വല്ലാത്ത ശക്തിയുള്ളതായി അവിടെ ഉള്ളവർക്ക് തോന്നി. തിരിഞ്ഞുനിന്നിരുന്ന ചന്ദ്രചൂഡന്റെ മുഖം ഗൗരവം നിറഞ്ഞതായിരുന്നെങ്കിലും അയാൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. എല്ലാവരും അവളുടെ വാക്കുകൾക്ക് ചെവിയോർത്തു.എന്തും വരട്ടെ എന്ന ഭാവത്തിൽ മാധവൻ നിൽക്കുമ്പോൾ ഗായത്രി കാര്യം എന്തെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുകയാണ്. "ഏട്ടൻ എന്താ കരുതിയത്,ഞാൻ വെറും പൊട്ടിയാണെന്നൊ?" "സാവിത്രി........."ചന്ദ്രചൂഡൻ അറിയാതെ വിളിച്ചുപോയി.അങ്ങനെ ഒരു ഡയലോഗ് ആരും പ്രതീക്ഷിച്ചതല്ല. അത് കേട്ട് നിന്ന മാധവൻ ഒന്ന് ഞെട്ടി ശേഷം ഉള്ളിൽ ചിരിച്ചുതുടങ്ങി. ഗായത്രി എന്തെന്ന ഭാവത്തിൽ നോക്കുന്നുണ്ട്.
"എനിക്കൊന്നും അറിയില്ലെന്ന് കരുതിയോ?കാർന്നൊൻമാര് തൊട്ട് ചെയ്തു കൂട്ടിയ ക്രൂരതയൊന്നും പോരാഞ്ഞിട്ടാവും ഇനി ഏട്ടനും കൂടി. എന്ത് വേണമെന്നാ പറഞ്ഞത്? നാട് മുഴുവൻ ചീത്തപ്പേര് കേൾപ്പിച്ചു നടക്കുന്ന ഏട്ടന്റെ മോന് എന്റെ ഗായത്രിയെ നൽകണം പോലും. ഞാൻ കഴിഞ്ഞ ദിവസവും കണ്ടതെ ഉളളൂ ഇവന്റെ തോന്യവാസം.കുടിച്ചു ബോധമില്ലാതെ ഏതോ ഒരു പെണ്ണിന് ഒപ്പം കാറിൽ നിന്ന് നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിക്കുന്നത്.ഒരു തുണ്ട് തുണിയില്ലായിരുന്നു ദേഹത്ത്. അങ്ങനെയൊരു ആഭാസന് ഏട്ടന്റെ മോള്‌ ഗൗരിയെ കൊടുക്കുവോ? പിന്നെ ശംഭു...........നമ്മുടെ ചോരയാ അവൻ.നിങ്ങൾക്ക് വേണ്ടായിരിക്കാം പക്ഷെ എനിക്ക് വേണം അവനെ. പിന്നൊരു കാര്യം,അവന് അവകാശം ഉള്ളതുകൂടിയാ നിങ്ങള് കയ്യിൽ വച്ചനുഭവിക്കുന്നത് അതവന് കിട്ടിയിരിക്കണം.അറിയാല്ലോ ഏട്ടന് ഈ സാവിത്രിയെ.നിവൃത്തി ഇല്ലാതെ ഇറങ്ങിപ്പോയ സുമിത്രയല്ലിത് അതും ഓർമ്മയുണ്ടാവണം ഏട്ടന്. ഇനി വീണയുടെ കാര്യം.അവളെയും നന്നായി അറിയാമല്ലെ.ശരിയാ എന്റെ ചോരകൂടിയാ നമ്മുടെ അനുജൻ. അവൻ അനുഭവിക്കുന്നത് അവന്റെ കർമ്മഫലവും.വീണ അത് ചെയ്തു എങ്കിൽ, അവനർഹിച്ചത് കിട്ടി എന്ന് കരുതിക്കൊണ്ടാൽ മതി.പിന്നെ ശംഭുവിന്റെ പെണ്ണാ അവള്.അവൻ താലി കെട്ടിയ പെണ്ണ്.അവളും ഇവിടെ കാണും.കാര്യം മനസ്സിലായെങ്കിൽ ഏട്ടന് പോവാം. അടിച്ചിറക്കുന്നതുപോലെയാണ് സാവിത്രിയുടെ വാക്കുകൾ കേട്ട ചന്ദ്രചൂഡന് തോന്നിയത്."അധികം നിക്കാതെ അച്ഛനെയും വിളിച്ചു കൊണ്ട് പോടാ"എന്ന് തന്റെ മകന്റെ മുഖം നോക്കി മാധവനും പറഞ്ഞ സമയം എല്ലാം പൂർത്തിയായി എന്ന് അയാൾക്ക് തോന്നി.അവശേഷിച്ച ബന്ധം പോലും അവസാനിച്ചു എന്ന് മനസ്സിൽ

💬 Comments

View all comments