Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
ഊട്ടിയൂറപ്പിച്ചാണ് അവിടെ നിന്ന് ചന്ദ്രചൂഡൻ മകനുമൊത്തു പടി ഇറങ്ങിയതും.
"നല്ല രീതിയിൽ മുന്നോട്ട് പോകാം എന്ന് കരുതി ഒന്ന് കൂടി ശ്രമിച്ചു നോക്കിയതാ.പക്ഷെ അത് അങ്ങനെ നടക്കണം എന്നായിരിക്കില്ല വിധി.
ഞാൻ ആഗ്രഹിച്ചതൊക്കെ നേടിയിട്ടേയുള്ളൂ,അതിന് എന്തും ചെയ്യും.ഈ തറവാട്ടിൽ എന്റെ അധികാരം ഉറപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുകതന്നെ ചെയ്യും."ഇറങ്ങും മുൻപ് ചന്ദ്രചൂഡൻ തന്റെയുള്ളിൽ നുരഞ്ഞുപൊങ്ങിയ കോപം അടക്കി എല്ലാവരും കേൾക്കെയത് പറഞ്ഞു.
"എടൊ.......നിർത്തെടൊ.അയാളുടെ ഒരു അധികപ്രസംഗം.ഏട്ടാ എന്ന് വിളിച്ചുശീലിച്ച നാവുകൊണ്ട് എടൊ എന്ന് വിളിപ്പിച്ചത് നിങ്ങൾ തന്നെയാ.
നിങ്ങൾ എന്ത് കരുതി,ഞാനൊന്നും അറിയുന്നില്ലന്നൊ.ചിലതൊക്കെ
അറിഞ്ഞുതുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.എന്നോട് ഇത് വരെ മാഷ് ഒന്നും പറഞ്ഞിട്ടില്ല,എന്നെ
വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും.പക്ഷെ ആ മനസ്സ്
എനിക്കറിയാം.പണ്ട് തൊട്ടേ ഈ മണ്ണിൽ തനിക്കൊരു കണ്ണുള്ളതാ. ഒരേ ചോരയല്ലെ എന്ന് കരുതി അത് കണ്ടില്ല എന്ന് വച്ചു.ശരിയാ പണ്ട് വാക്ക് പറഞ്ഞിട്ടുണ്ട് പക്ഷെങ്കിൽ ഇപ്പൊ മാഷിന്റെ തീരുമാനത്തിന് ഒപ്പമാ ഈ ഞാനും.തിരുത്തേണ്ടത് തിരുത്തണം,മാറ്റി നിർത്തേണ്ടവരെ മാറ്റിയും നിർത്തണം.
നിങ്ങളുടെ മകനെ അറിയുന്നത് കൊണ്ടും തന്റെ ഉദ്ദേശം മനസിലാക്കിയതുകൊണ്ടും മാഷ് അതിനെ എന്നും എതിർത്തിട്ടേ ഉള്ളു.
എന്താ നിങ്ങൾക്കിത്ര പക.ഞങ്ങൾ
ഒരു കുഞ്ഞിനെ ദത്തെടുത്തതിനൊ?, അതോ സ്വന്തം ചോരയെ ഞാൻ ചേർത്ത് പിടിച്ചതിനൊ?അതുമല്ല ഈ കുടുംബത്തിൽ കയറിവന്ന പെണ്ണ് അനുഭവിക്കെണ്ടിവന്നതിന് ഒരു പരിഹാരം കണ്ടതോ?പ്രായശ്ചിത്തം പോലെ അവളെ സ്നേഹിക്കുന്നതൊ
എന്നാൽ നിങ്ങൾ ചെയ്തതൊ.ഇളയ
അനുജത്തിയെ ചുട്ടുകൊന്നതു മുതൽ എന്റെ കുടുംബത്തിന്റെ അസ്ഥിവാരം തോണ്ടാനും നിങ്ങൾ ആളെ ഏർപ്പാട് ചെയ്തില്ലേ.ഒരു മനുഷ്യനാണോ നിങ്ങൾ,അല്ല
ബന്ധത്തിന്റെ വിലയറിയാത്ത ഒരു ചെകുത്താനാണ് നിങ്ങൾ.
ന്യായത്തിന്റെ തട്ടിൽ വച്ച് എങ്ങനെ തൂക്കിയാലും നിങ്ങൾ വലിയൊരു തെറ്റാ.ഈ കുടുംബത്തിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ അത് മാഷ് എന്നെ ഓർക്കുന്നത് കൊണ്ടാ.ഇനി
ആ ഔദാര്യമുണ്ടാവില്ല.ഇനി ചെറു വിരല്ലെങ്കിലും അനക്കിയാൽ ഞാൻ
മാഷിന് മുന്നിൽ തടസ്സമാവില്ല."
സാവിത്രി ജ്വാലിക്കുകയായിരുന്നു.
തനായി ഒന്നും പറഞ്ഞില്ലെങ്കിലും സാവിത്രിക്ക് ചിലതൊക്കെ അറിയാം എന്നുള്ളത് മാധവന്റെ മനസ്സ് തണുപ്പിച്ചു.യുദ്ധത്തിന് പോകുന്ന യോദ്ധാവിന്റെ വീര്യം കൂടുന്നപോലെ ഒരു തോന്നലായിരുന്നു മാധവന്റെ മനസ്സ് നിറയെ.
ചന്ദ്രചൂഡൻ പടികളിറങ്ങുമ്പോൾ ഒരു കാർ വന്നുനിന്നു.ശംഭുവും
💬 Comments
View all comments