0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 383
ഒളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു." "സാവിത്രി.........."മാധവന് വാക്കുകൾ കിട്ടിയില്ല. "ഇവള് എന്റെ ചോരയാണ് മാധവാ. എന്നെ തള്ളിപ്പറയാൻ അവൾക്ക് കഴിയില്ല.ഇപ്പൊൾ ഞാൻ ഇറങ്ങുന്നു. നല്ലൊരു ദിവസം നോക്കി ഞങ്ങൾ എല്ലാരും കൂടി വരുന്നുണ്ട്.ഇവളെ എന്റെ മോന് വേണ്ടി ചോദിക്കാൻ. അന്ന് ചില മാറ്റങ്ങൾ ഞാൻ ഇവിടെ പ്രതീക്ഷിക്കുന്നു."തന്റെ പദ്ധതി വിജയിച്ചു എന്ന വിശ്വാസത്തിൽ ചന്ദ്രചൂഡൻ ഇറങ്ങാൻ തുടങ്ങി. "ഏട്ടൻ ഒന്ന് നിന്നെ........."ഉമ്മറത്ത് എത്തിയ ചന്ദ്രചൂഡനെ സാവിത്രി വിളിച്ചു.സാവിത്രിയുടെ ശബ്ദത്തിന് വല്ലാത്ത ശക്തിയുള്ളതായി അവിടെ ഉള്ളവർക്ക് തോന്നി. തിരിഞ്ഞുനിന്നിരുന്ന ചന്ദ്രചൂഡന്റെ മുഖം ഗൗരവം നിറഞ്ഞതായിരുന്നെങ്കിലും അയാൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. എല്ലാവരും അവളുടെ വാക്കുകൾക്ക് ചെവിയോർത്തു.എന്തും വരട്ടെ എന്ന ഭാവത്തിൽ മാധവൻ നിൽക്കുമ്പോൾ ഗായത്രി കാര്യം എന്തെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുകയാണ്. "ഏട്ടൻ എന്താ കരുതിയത്,ഞാൻ വെറും പൊട്ടിയാണെന്നൊ?" "സാവിത്രി........."ചന്ദ്രചൂഡൻ അറിയാതെ വിളിച്ചുപോയി.അങ്ങനെ ഒരു ഡയലോഗ് ആരും പ്രതീക്ഷിച്ചതല്ല. അത് കേട്ട് നിന്ന മാധവൻ ഒന്ന് ഞെട്ടി ശേഷം ഉള്ളിൽ ചിരിച്ചുതുടങ്ങി. ഗായത്രി എന്തെന്ന ഭാവത്തിൽ നോക്കുന്നുണ്ട്.
"എനിക്കൊന്നും അറിയില്ലെന്ന് കരുതിയോ?കാർന്നൊൻമാര് തൊട്ട് ചെയ്തു കൂട്ടിയ ക്രൂരതയൊന്നും പോരാഞ്ഞിട്ടാവും ഇനി ഏട്ടനും കൂടി. എന്ത് വേണമെന്നാ പറഞ്ഞത്? നാട് മുഴുവൻ ചീത്തപ്പേര് കേൾപ്പിച്ചു നടക്കുന്ന ഏട്ടന്റെ മോന് എന്റെ ഗായത്രിയെ നൽകണം പോലും. ഞാൻ കഴിഞ്ഞ ദിവസവും കണ്ടതെ ഉളളൂ ഇവന്റെ തോന്യവാസം.കുടിച്ചു ബോധമില്ലാതെ ഏതോ ഒരു പെണ്ണിന് ഒപ്പം കാറിൽ നിന്ന് നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിക്കുന്നത്.ഒരു തുണ്ട് തുണിയില്ലായിരുന്നു ദേഹത്ത്. അങ്ങനെയൊരു ആഭാസന് ഏട്ടന്റെ മോള്‌ ഗൗരിയെ കൊടുക്കുവോ? പിന്നെ ശംഭു...........നമ്മുടെ ചോരയാ അവൻ.നിങ്ങൾക്ക് വേണ്ടായിരിക്കാം പക്ഷെ എനിക്ക് വേണം അവനെ. പിന്നൊരു കാര്യം,അവന് അവകാശം ഉള്ളതുകൂടിയാ നിങ്ങള് കയ്യിൽ വച്ചനുഭവിക്കുന്നത് അതവന് കിട്ടിയിരിക്കണം.അറിയാല്ലോ ഏട്ടന് ഈ സാവിത്രിയെ.നിവൃത്തി ഇല്ലാതെ ഇറങ്ങിപ്പോയ സുമിത്രയല്ലിത് അതും ഓർമ്മയുണ്ടാവണം ഏട്ടന്. ഇനി വീണയുടെ കാര്യം.അവളെയും നന്നായി അറിയാമല്ലെ.ശരിയാ

💬 Comments

View all comments