0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Author : alby Read All Parts 428
നടക്കൂ." ഗോവിന്ദ് ഒന്ന് ചിരിച്ചു.സംസാരത്തിന് ഇടയിൽ എതിരെ ഒരു കോമ്പസ് ജീപ്പ് പാഞ്ഞുവരുന്നത് കണ്ട രാജീവ് തന്റെ വണ്ടി വെട്ടിച്ചു മാറ്റി വഴിവക്കിൽ ചവിട്ടിനിർത്തി. എതിരെ വരികയായിരുന്ന ജീപ്പിലെ ഡ്രൈവർ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു തന്റെ ഡ്രൈവ്.അല്പം വേഗത്തിലുമായിരുന്നു.ഒരു വേള മുന്നിലേക്ക് ശ്രദ്ധിക്കുമ്പോഴാണ് എതിരെ രാജീവന്റെ ജീപ്പ് അയാൾ കാണുന്നതും എതിർ ദിശയിലേക്ക് വെട്ടിക്കുന്നതും.
സംയമനം വീണ്ടെടുത്ത ഇരുവരും ഡ്രൈവിങ് സീറ്റിൽ നിന്നുമിറങ്ങി. എതിരെ വന്നത് പോലീസ് ആണെന്ന് മനസ്സിലായതും കോമ്പസിന്റെ ഡ്രൈവർ എങ്ങനെയും ഊരിയാൽ മതിയെന്ന ചിന്തയിലായി. കണ്ടുനിന്നവർ ഒരു ഉരസൽ പ്രതീക്ഷിച്ചുകാണും.പക്ഷെ അത് ഉണ്ടായില്ല. ഒരു അപകടം ഒഴിവായതിന്റെ സമാധാനം അവരിരുവരുടെയും മുഖത്തുണ്ടായിരുന്നു.മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാലും വിഷയം വലുതാക്കണ്ട എന്ന് കരുതിയും അവരതവിടെ തീർത്തു. അതിനുള്ള സമയം ഇരു കൂട്ടർക്കുമില്ലായിരുന്നു എന്നത് ഇതിലെ മറ്റൊരു വശം. തിരികെ വണ്ടിയിൽ കയറി മുന്നോട്ട് എടുക്കുമ്പോൾ രാജീവ് മിററിലൂടെ ഒന്ന് പിന്നിലേക്ക് നോക്കി.കോമ്പസ് നീങ്ങിത്തുടങ്ങിയിരുന്നു.അതിലെ എന്തോ ഒന്ന് രാജീവന്റെ കണ്ണിലുടക്കി,ഒപ്പം മുന്നിൽ പോകുന്ന ബൈക്ക് സൈഡ് കൊടുക്കാൻ ഹോൺ മുഴക്കിയതും രാജീവൻ ശ്രദ്ധിച്ചു. എന്തോ ഒന്ന് അയാളുടെ മനസ്സിൽ കൂടെ കടന്നുപോയി.വരട്ടെ നോക്കാം എന്ന ചിന്തയിൽ ഒന്നുകൂടി പിന്നിൽ നോക്കുമ്പോൾ കോമ്പസ് മുന്നോട്ട് പൊയ്ക്കഴിഞ്ഞിരുന്നു. ***** വിക്രമനെയും കണ്ട് തിരികെ വരുന്ന വഴിയിൽ സ്റ്റേഷനിൽ കൂടി കയറിയിട്ട് പോവാം എന്ന് കരുതിയാണ് രാജീവ്‌ വൈകിയാണെങ്കിലും അങ്ങോട്ടേക്ക് വന്നത്.ഇനി കൂടുതൽ ശ്രദ്ധിക്കണം എന്നയാൾക്ക് അറിയാം.ഗോവിന്ദിന് ഒപ്പം തന്റെ ഓഫീസിലിരിക്കുമ്പോൾ ഒരു പി സി വന്ന് സല്യൂട്ട് ചെയ്തു. "എന്താടോ.......?" "സാറിന്റെ പേരിൽ വന്ന പാഴ്സലാണ് സർ.പത്രോസ് സർ തന്നേൽപ്പിച്ചു പോയി.വൈകിയാണെങ്കിലും സർ വരുമെന്ന് പറഞ്ഞതുകൊണ്ട് കൂടെ കൊണ്ട് പോകുന്നില്ല എന്ന് പറഞ്ഞു." ഒരു ബോക്സ്‌ മേശയിൽ വച്ച് പി സി പറഞ്ഞു. "മ്മ്മ്.....താൻ ചെല്ല്.......എന്തെങ്കിലും ഉണ്ടേൽ വിളിക്കാം."രാജീവ്‌ അയാളെ തിരികെ വിട്ടു. പത്രോസ് തന്റെ ജോലിസമയം കഴിഞ്ഞു പോയിരുന്നു.രാജീവ് വരും എന്ന് പറഞ്ഞിരുന്നതിനാൽ പാഴ്സല് പി സിയെ ഏൽപ്പിക്കുകയും ചെയ്തു. ചില അവസരങ്ങളിൽ പത്രോസ് കൊണ്ട് കൊടുക്കാറുള്ളതുമാണ്. പക്ഷെ ഇന്നതുണ്ടായില്ല എന്ന് മാത്രം. പോകും മുൻപ് രാജീവനെ വിളിച്ചു സ്ഥിതിഗതികൾ വിവരിച്ചിരുന്നു.അത്

💬 Comments

View all comments