Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
നോക്കി കാര്യങ്ങളൊന്ന് കൂടി വിലയിരുത്താമെന്ന് കരുതിയാണ് രാജീവന്റെ ഈ വരവ് തന്നെ.
തീപിടുത്തമുണ്ടായ ശേഷം രാജീവ് കുറച്ചധികം ശ്രദ്ധിക്കുന്നുണ്ടെന്ന്
വേണമെങ്കിൽ പറയാം.അതുകൊണ്ട് കൂടിയാണ് ഇരുട്ടിയെങ്കിലും രാജീവ് സ്റ്റേഷനിലെത്തിയത്.സലിമിന്റെ കറങ്ങിനടപ്പ് നിർത്തി കുറച്ചുനാൾ എങ്കിലും രാത്രിയിൽ ഓഫിസ് ജോലി നൽകണമെന്ന ചിന്തയും രാജീവന്റെ മനസ്സിലുണ്ട്.
രണ്ടടി വീതിയിലും നീളത്തിലും ഉള്ള
ഒരു പെട്ടിയായിരുന്നു അത്.നന്നയി പാക്ക് ചെയ്തു റിബൺ ഒക്കെ കെട്ടിയിട്ടുണ്ട്."നല്ല കനം,ആരോ കാര്യമായി തന്നെയാണല്ലോ രാജീവ്." അത് പൊക്കി നോക്കിയിട്ട് ഗോവിന്ദ് പറഞ്ഞു.
"എന്തായാലും അത് പൊട്ടിക്ക് ഗോവിന്ദ്."രാജീവൻ അനുവാദം കൊടുത്തു.
പൊട്ടിച്ചതും ഒരു ഞെട്ടലോടെ ഗോവിന്ദ് പിന്നോട്ടിരുന്നു.എന്തെന്ന് അറിയാൻ രാജീവും അതിലേക്ക് നോക്കി.അത് കണ്ട രാജീവനും ഒരു പകപ്പോടെ തന്റെ മൂക്ക് പൊത്തി.
ഒരു തലയും അതിന്റെ കൂടെ ഒരു ലിംഗവും.അതിൽ നിന്ന് ചോരമണം പുറത്തേക്ക് വരുന്നു.പകച്ചുപോയ അവർ കുറച്ചുസമയം ഒന്നും മിണ്ടിയില്ല.വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.ഇങ്ങനെ ഒന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നതുമല്ല.
"ഇതൊരു സ്റ്റേറ്റ്മെന്റാണ് രാജീവ്.
എനിക്കുള്ളൊരു മുന്നറിയിപ്പ്."
സംയമനം വീണ്ടെടുത്തുകൊണ്ട് ഗോവിന്ദ് പറഞ്ഞു.
ഗോവിന്ദ് അങ്ങനെ പറഞ്ഞപ്പോൾ ചോദ്യഭാവത്തിൽ രാജീവനൊന്ന് നോക്കി.ഗോവിന്ദൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അയാളെ തന്നെ നോക്കിയിരിക്കുമ്പോൾ ആദ്യമായി ഗോവിന്ദന്റെ മുഖത്തു ഭീതിയുടെ നിഴൽ വീഴുന്നത് രാജീവ് തിരിച്ചറിഞ്ഞു.
"വർമ്മാ ജി" ഏതോ ഒരോർമ്മയിൽ ഗോവിന്ദനത് പറയുമ്പോൾ അതാര് എന്ന് സ്വയം ചോദിച്ചുകൊണ്ട് രാജീവും.തന്നോടു പറയാത്ത ചിലത് ഇപ്പോഴും ഗോവിന്ദിനുള്ളിലുണ്ടെന്ന് രാജീവ് മനസ്സിലാക്കുകയായിരുന്നു.
************
തുടരും
ആൽബി.
💬 Comments
View all comments