Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
കേസുമായി മുന്നോട്ട് പോയെ പറ്റൂ.അല്ലെങ്കിൽ മറ്റ് ചിലത് വെളിച്ചം കാണും."
"ഒന്ന് അടങ്ങടൊ രാജീവ്.........ഒരു
പതിനഞ്ചു ദിവസം.അതിനുള്ളിൽ ഒരു തീരുമാനം ഉണ്ടാവണം."നിവൃത്തി ഇല്ലാതെ ഡി വൈ എസ് പി പറഞ്ഞു.
"താങ്ക് യു സർ.......എസ് പിയെ ഒന്ന് തിരക്കി എന്ന് പറഞ്ഞേക്ക്.ഒന്ന് കാണുന്നുണ്ട് ആ പുന്നാര മോളെ."
ഒരു ചിരിയോടെ തന്റെ തൊപ്പിയുടെ തുമ്പിൽ വലതുകൈ കൊണ്ട് ഒന്ന് ഉറപ്പിച്ചു വച്ചശേഷം ഒരു സല്യൂട്ടും നൽകി രാജീവ് പുറത്തേക്ക് നടന്നു.
പതിനഞ്ചു ദിവസത്തെ സമയം നേടി തികഞ്ഞ ആത്മവിശ്വാസത്തോടെ രാജീവ് ആ മുറിവിട്ടിറങ്ങി.ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന ഉറച്ച ബോധ്യത്തോടെ മനസ്സിൽ ചിലത് പറഞ്ഞുറപ്പിച്ചുകൊണ്ട് തന്റെ ജീപ്പിലേക്ക് കയറവെ മുന്നോട്ട് ഇനി
ഒരു മാർഗം എന്നത് അപ്പോഴും രാജീവനിൽ നിന്നും അകന്ന് നിന്നു.
തന്റെ കയ്യിൽ ഇങ്ങനെയൊരു പിടിവള്ളിയുണ്ടായത് ഭാഗ്യം.കള്ളും പെണ്ണും മണ്ണും വാങ്ങി ഒതുക്കിയ കേസിന്റെ പേരിൽ മുതലെടുപ്പ് നടത്തിയത് ചെറ്റത്തരമാണെങ്കിലും തനിക്ക് വേറെ വഴിയില്ലാത്തതും, താൻ ഒരു വലിയ ചെറ്റയാണെന്നതും രാജീവ് ഒരുവേള ഓർത്തുപോയി."ഇവനെ ഒതുക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെയുണ്ടാവും.തലവിധി അല്ലാതെ എന്താ."രാജീവ് പോയതും കോശി പറഞ്ഞു.
"നമ്മുടെ മക്കൾ അറിയാതെ മയക്കു മരുന്ന് കേസിൽ പെട്ടും പോയി,അത് ഒതുക്കാൻ ഈ നാറിയുടെ കാല് പിടിക്കേണ്ടിയും വന്നു.അന്ന് സ്വന്തം
ഭാര്യമാരെപ്പോലും അന്തിക്കൂട്ടിനായി അവന് നൽകേണ്ടി വന്നു."പീറ്ററത്
പറയുമ്പോൾ ഒരു കുറ്റബോധം അയാളുടെ മുഖത്തുള്ളത് കോശി ശ്രദ്ധിച്ചു.
"സ്വന്തം പെൺ മക്കളുടെ കാര്യം ആയത് കൊണ്ട് അവരത് സഹിച്ചു.
ഉണ്ടാക്കിയിട്ട മുതലിന്റെ ഒരു ഭാഗവും അവൻ കൊണ്ട് പോയി.കൂടാതെ
ഇതുപോലെ ചിലതും.എങ്ങനെയും
അവനെ ഒതുക്കിയെ പറ്റൂ,
അല്ലെങ്കിൽ........."അത് പറയുമ്പോൾ കോശിയുടെ മുഖം വലിഞ്ഞുമുറുകി.
കോശിക്കും തന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയ,ഇപ്പോഴും ഇടക്കിടെ മനസ്സ് നീറ്റുന്ന ഒന്നായിരുന്നു അത്.
അത് പീറ്ററിനും അറിയാം.
ഭാര്യമാരെ ഫേസ് ചെയ്യുമ്പോൾ ഇരുവരും അതനുഭവിക്കുന്നുണ്ട്.
ഒന്നും സംഭവിചിട്ടില്ല എന്നപോലെ അവരും പെരുമാറുന്നുണ്ട്,എങ്കിലും ആ സുഹൃത്തുക്കളുടെ മനസ്സിലെ മുറിവ് ഇപ്പോഴും അതുപോലെ
തന്നെയുണ്ട്.
"അതിനുള്ള വഴി വേഗം നോക്കണം സർ.ഇനിയുമവന് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ബുദ്ധിയല്ല
ഇപ്പൊൾ തന്നെ ഒരുപാടായി.ഇനിയും രാജീവനെ സഹിക്കുക,നമ്മുടെ ലൈഫിൽ ഒന്ന്
💬 Comments
View all comments