0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Author : alby Read All Parts 394
വിജയിക്കണ്ടെ സർ." പീറ്റർ പറയുന്നതിൽ കാര്യമുണ്ടെന്ന് കോശിക്കും തോന്നി. "അല്ല ഇനി എസ് പിയോട് എന്ത് പറയും."പീറ്റർ പറഞ്ഞതിനെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചിരുന്ന കോശിയെ പീറ്ററിന്റെ ചോദ്യം തന്നെ ആണ് ഉണർത്തിയതും. "എന്തെങ്കിലും പറഞ്ഞു തണുപ്പിച്ചേ പറ്റൂ.ഒരു വല്ലാത്ത പെണ്ണാ അത്. എന്തായാലും താനിപ്പൊ ചെല്ല്. ഞാനിതൊന്ന് നോക്കട്ടെ.എസ് പിയെ കാണുമ്പോൾ പറയാൻ എന്തെങ്കിലും വേണ്ടെ?" "ഒരു ലാഭവുമില്ലാത്ത ഒരു കേസിന് പിറകെ രാജീവൻ പോകണമെങ്കിൽ... എന്തോ ഒരു പന്തികേടെനിക്ക് തോന്നുന്നുണ്ട്.അറിഞ്ഞിടത്തോളം ഭൈരവൻ ഒരു പക്കാ ക്രിമിനലും. എന്തായിരിക്കും രാജീവനതിലുള്ള ലാഭം?"ഇറങ്ങുന്നതിന് മുന്നേ പീറ്റർ തന്റെ സംശയം പറഞ്ഞു. "ഞാനിതൊന്ന് നോക്കട്ടെ പീറ്റർ. ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ പ്രമാണം.എന്റെ അഭിപ്രായം ഞാൻ വൈകിട്ട് പറയാമെടൊ.പതിവ് സ്ഥലം ,പതിവ് സമയം."കോശി വീണ്ടും തന്റെ മുന്നിലുള്ള ഫയലിലൂടെ കണ്ണോടിക്കാൻ തുടങ്ങി.
അപ്പോൾ കൃത്യമായി എസ് പിയുടെ ഫോണുമെത്തി.തന്റെ സുപ്പീരിയർ തപ്പി തടയുന്നത് കണ്ടുകൊണ്ട് പീറ്റർ അവിടെ നിന്നിറങ്ങി.വൈകിട്ട് ക്ലബ്‌ പാരഡൈസിൽ കാണാമെന്ന തന്റെ സുഹൃത്തും മേലുദ്യോഗസ്ഥനുമായ കോശിയുടെ വാക്കും മനസ്സിലുണ്ട്. ഇന്നു ചില തീരുമാനങ്ങളുണ്ടാവും എന്ന ധ്വനിയും കോശിയുടെ സംസാരത്തിൽ നിന്ന് പീറ്റർ മനസിലാക്കിയിരുന്നു. ***** സലീമിന്റെ ഫോൺ ശബ്‌ദിച്ചു.അത് കേട്ടാണ് അയാൾ ഉണരുന്നതും. നോക്കുമ്പോൾ കമ്പ്യൂട്ടർ ഓണായി തന്നെയിരിപ്പുണ്ട്.പെൻഡ്രൈവിലെ വിവരങ്ങൾ കണ്ടും അറിഞ്ഞും ഓരോന്നും ആലോചിക്കുന്നതിനിടെ സലിം എപ്പോഴോ മയക്കത്തിലേക്ക് വീഴുകയായിരുന്നു.നല്ല ക്ഷീണമുള്ളതുകൊണ്ട് കസേരയിൽ തന്നെയിരുന്ന് ഉറങ്ങുകയും ചെയ്തു. മുറിക്കുള്ളിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങിക്കൊണ്ടിരുന്നു. ഒരുവട്ടം പൂർണ്ണമായും മണിമുഴങ്ങി ഫോൺ ശബ്ദം നിലച്ചു.വീണ്ടും അത് തുടർന്നപ്പോൾ സലിം ഫോൺ തന്റെ കാതോട് ചേർത്തു. "മണി ഒൻപത് കഴിഞ്ഞിട്ടും എണീറ്റില്ലേ മാഷെ?"മറുതലക്കൽ നിന്നും ഒരു കിളിനാദം സലീമിന്റെ കാതുകളിലെത്തി.ആ ശബ്ദത്തിനുടമയെ തിരിച്ചറിയാൻ അധികം സമയം വേണ്ടിയിരുന്നില്ല സലീമിന്.അങ്ങനെയൊരു വിളി പ്രതീക്ഷിച്ചതുമാണ്. "ഉറങ്ങിപ്പോയി ചിത്രാ.നല്ല ക്ഷീണം ഉണ്ടായിരുന്നു.ഒരു രാത്രിയും പകലും നന്നായി അധ്വാനിച്ചതല്ലേ?" "എന്നിട്ട് ക്ഷീണം മാറിയോ?ഇനിയും അധ്വാനിക്കേണ്ടതല്ലേ?" "ഒന്നുറങ്ങിയപ്പോൾ അതങ്ങ് മാറി. ആം ഒക്കെ നൗ." "പെൻഡ്രൈവ് കിട്ടി എന്നും അതിലെ വിവരങ്ങളറിഞ്ഞു എന്നും കരുതുന്നു. ഇനിയറിയെണ്ടത് സലീമിന്റെ തീരുമാനമാണ്." "ഇതൊക്കെ നിങ്ങളെങ്ങനെ?"തന്റെ മനസ്സിലെ സംശയമാണ് സലിം ആദ്യം ചോദിച്ചത്. "ഇത്

💬 Comments

View all comments