Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
ദൂരമുണ്ട്.അര മണിക്കൂറിൽ എത്താമെന്ന് ചിത്ര വിളിച്ചപ്പോൾ പറയുകയും ചെയ്തു.
ഡാഷ് ബോർഡിന് മുകളിൽ ആ പാവ സലീമിനെ നോക്കിയിരിക്കുന്നു.
അത് കയ്യിൽ കരുതണമെന്ന സന്ദേശവും സലിമിന് ലഭിച്ചിരുന്നു.
ക്യൂട്ട് ആയിട്ടുള്ള ഒരു കൊച്ചു പാവ, അതിന്റെ കണ്ണുകളിലെ തിളക്കം സലീമിനെ അത്ഭുതപ്പെടുത്തി.എന്ത് കൊണ്ടാണ് തനിക്കങ്ങനെ തോന്നുന്നത്,സലിം ചിന്തിച്ചു.
ഓരോന്നാലോചിച്ചുകൊണ്ട് സലിം ഡ്രൈവ് തുടർന്നു.ഗൂഗിളിലെ ചേച്ചി കൃത്യമായി വഴി പറഞ്ഞുകൊടുത്തു.
പുറത്തെ കാഴ്ച്ചകൾ നോക്കുമ്പോൾ ഒരു ഒറ്റപ്പെട്ട പ്രദേശത്തെക്ക് താൻ എത്തിയതായി സലിം മനസ്സിലാക്കി.
ഇനിയും അല്പം ദൂരമുണ്ട്.ടൗണിൽ നിന്ന് കുറച്ചധികം ദൂരെയുള്ള ആ പ്രാദേശത്ത് സലിം ആദ്യമായിരുന്നു.
വൈകാതെ തന്നെ സലിം സ്പോട്ടിൽ
എത്തിച്ചേർന്നു.
ചുറ്റിലും വിശാലമായ പറമ്പുകളാണ്.
ദൂരെയായി വയലുമുണ്ട്.പറമ്പൊക്കെ തിരിച്ചിട്ടിരിക്കുന്നതിൽ നിന്നും അത് ആൾപ്പെരുമാറ്റമുള്ള ഇടമെന്ന് സലിം മനസിലാക്കി.വൈകാതെ അവിടെ വീടുകൾ പൊങ്ങിവരുമെന്ന് ലക്ഷണം കണ്ട് ഊഹിക്കുകയും ചെയ്തു.
സലിം മുന്നോട്ട് നോക്കിയപ്പോൾ കുറച്ചു മാറി ഒരു മതിൽക്കെട്ട് കണ്ടു.
അവിടം കൊണ്ട് ആ റോഡ് തീരുകയാണെന്ന് വ്യക്തം.പറഞ്ഞ അടയാളം വച്ച് സ്ഥലം അതുതന്നെ എന്ന് സലിം ഉറപ്പിച്ചു.വണ്ടി മുന്നോട്ട് എടുത്ത് തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തു കയറി കാർ പാർക്ക് ചെയ്തിറങ്ങുമ്പോൾ വഴിക്കണ്ണുമായി ചിത്ര അവിടെയുണ്ടായിരുന്നു.
വലിയ പഴക്കമില്ലാത്ത ഇരുനില വീടായിരുന്നു അത്,എല്ലാം നന്നായി സൂക്ഷിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും.
"ബുദ്ധിമുട്ടായില്ലല്ലൊ അല്ലെ?"സ്റ്റെപ്പ് കടന്നുവന്ന സലീമിന് ഒരു ഹഗ് നൽകി സ്വീകരിക്കുന്നതിനിടയിൽ ചിത്ര ചോദിച്ചു.
"നോ.........നെവർ."സലിം ആ പാവ തന്റെ കൈകളിലിട്ട് കളിച്ചുകൊണ്ട് പറഞ്ഞു.
ചിത്ര സലീമിനെ സ്വീകരിച്ചിരുത്തി.
"ഇത്.....ഈ വീടും സ്ഥലവുമൊക്കെ?"
അവൾ കൊടുത്ത ജ്യൂസ് കുടിക്കുന്നതിനിടയിൽ സലിം ചോദിച്ചു.
"എന്റെയൊരു സുഹൃത്തിന്റെയാണ് സലിം.ഓസ്ട്രേലിയയിൽ സെറ്റിൽഡ് ആണ് കക്ഷി.ഞാനിവിടെയുള്ളത് കൊണ്ട് എന്നെ നോക്കാനേൽപ്പിച്ചു.
അതുകൊണ്ട് ഇതുപോലെയുള്ള
അവസരങ്ങളിൽ നമുക്ക് ഉപകാരപ്പെടുന്നു."അവൾ കാര്യം സലീമിന് വിവരിച്ചുകൊടുത്തു.
"എന്തായാലും ഇവിടം കൊള്ളാം. പെട്ടന്ന് ആരാലും ശ്രദ്ധിക്കപ്പെടില്ല "
"അത് ശരിയാ.പക്ഷെ അടുത്തൊക്കെ ഉടനെ വീട് വരും. വഴിക്ക് കണ്ടില്ലേ........"
"മ്മ്മ്മ്മ് ശ്രദ്ധിച്ചിരുന്നു."
"എന്നാൽ വൈകണ്ട സലിം.അകത്തു ചെല്ല്........ഞെട്ടിക്കുന്ന സർപ്രൈസ് ഒരെണ്ണം കാത്തിരിക്കുന്നുണ്ട്.ഞാൻ ഇവിടെയുണ്ടാകും"അല്പസമയം സംസാരിച്ചിരുന്നശേഷം ചിത്ര സലീമിനോട് പറഞ്ഞു
"ചിത്ര......... അത്......."
"എല്ലാം അവിടെ സെറ്റ്
💬 Comments
View all comments