Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
വീണ ചോദിച്ചു.
"അവിചാരിതമായിട്ടാ ഒരിക്കൽ ഏട്ടത്തി വില്ല്യമിന് മുന്നിൽ പെടുന്നത്.
ലുലു മാളിൽ വച്ച്.എന്തോ പർച്ചേസ് ചെയ്യുന്നതിനിടയിലോ മറ്റോ ആണ് യാദൃശ്ചികമായി ഏട്ടത്തിയെ ആ നാറിയുടെ കണ്ണിൽ പെടുന്നതും. അവന്റെ സ്വഭാവം അറിയാല്ലൊ തനിക്ക്,പിന്നീട് ഏട്ടത്തിയുടെ പിറകെ ആയി അവന്റെ..........
പോകുന്ന വഴിയിലും മറ്റും ശല്യമായ നേരവാ എന്നോട് വിവരം പറയുന്നത്.
അത്രയും ശല്യമായിരുന്നു അവൻ.
വിനോദേട്ടന്റെ സ്വഭാവം അറിയരുതോ,അത് പേടിച്ചാ ഏട്ടൻ അറിയാതെ തീർക്കാം എന്ന് കരുതി എന്നെ അറിയിച്ചത്.ഒന്ന് പൊട്ടിച്ചിട്ട് വാണിങ് കൊടുത്തുവിടാം എന്നെ ഞാനും കരുതിയുള്ളൂ.
ആളെ മനസ്സിലായ ഞാൻ അവനെ നന്നായിത്തന്നെ പഞ്ഞിക്കിട്ടു.പക്ഷെ കാര്യം അവന് മനസ്സിലായില്ല,ഞാൻ നിനക്ക് വേണ്ടി ചെയ്തു എന്നാണ് അവൻ കരുതിയത്.
ചേച്ചിക്ക് ആളെ മനസ്സിലായതും ഒറ്റ ചോദ്യം മത്രെ എന്നോട് ചോദിച്ചുള്ളൂ,
'അങ്ങ് കൊന്നുടാരുന്നൊ എന്ന്?'
പിന്നെ അവനെ തീർക്കുക എന്നത് ചേച്ചിയുടെ വ്രതമായി.അത്ര വൽഗർ ആയി പൊതു സ്ഥലങ്ങളിൽ അവൻ പെരുമാറിയ അനുഭവം ചേച്ചിക്കുണ്ട്.
ഞാൻ ഏത്ര പറഞ്ഞിട്ടും ചേച്ചിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
'എന്നോടിങ്ങനെ പെരുമാറിയ വില്ല്യം വീണയെ എങ്ങനെ ട്രീറ്റ് ചെയ്തു
കാണും' എന്ന ചോദ്യത്തിന് എനിക്കും മറുപടിയില്ലായിരുന്നു.ഇനിയൊരു പെണ്ണിനോടും അവനിങ്ങനെ പെരുമാറരുത് എന്നായിരുന്നു വാദം.
പിന്നീട് വില്ല്യമിനെ സ്കെച്ച് ചെയ്യുക എന്നത് ഏട്ടത്തി ഏറ്റെടുത്തു.ഞാൻ അറിഞ്ഞു പെരുമാറിയതിന്റെ ബാക്കി പത്രമെന്ന പോലെ അവൻ നാലഞ്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.
അവന്റെ ആ കിടപ്പൊന്ന് കാണാനാ ഏട്ടത്തി ഹോസ്പിറ്റലിൽ ചെന്നത്.
ഗോവിന്ദ് മാറുന്ന സമയം നോക്കിയാ ചെന്നതും.അങ്ങനെയൊന്ന് വില്ല്യം പ്രതീക്ഷിച്ചുകാണില്ല,ഏട്ടത്തിയാണ് ഇതിന്റെ പിന്നിലെന്നും അറിഞ്ഞില്ല. അതാവണം അവന്റെ വലയിൽ ഏട്ടത്തി വീണു എന്നവൻ കരുതി.
ഏട്ടത്തി അത് തിരുത്തിയില്ല,അത്
മുതലെടുക്കാൻ തീരുമാനിച്ചു.ഫേക്ക് നമ്പർ സംഘടിപ്പിച്ചു തന്നതും ബാക്കി സൗകര്യങ്ങളൊക്കെ ഒരുക്കിത്തന്നതും ഒക്കെ ഇരുമ്പാ.
എല്ലാം കഴിഞ്ഞാണ് നടന്നത് ഒക്കെ പറഞ്ഞത് എങ്കിലും.കുറച്ചൊക്കെ എന്റെ പെണ്ണിനും അറിയാല്ലൊ?ഏട്ടത്തി അവനൊപ്പം ഫ്ലാറ്റിലേക്ക് പോകുമ്പോഴും ഞാൻ തൊട്ട് പിന്നാലെ ഉണ്ടായിരുന്നു.എന്തോ..... ഭാഗ്യം എന്ന് പറഞ്ഞാൽ മതിയല്ലൊ,
എല്ലാം കൃത്യമായി നടന്നു."
"ശംഭുസെ.........അവൻ എട്ടത്തിയെ?"
"ഏട്ടത്തിയെ കഴിഞ്ഞദിവസം കൂടി കണ്ടതല്ലെ,എന്നിട്ട് അങ്ങനെ വല്ലതും തോന്നിയൊ എന്റെ പെണ്ണിന്.
ഇത് ഞാനും
💬 Comments
View all comments