Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
പേര്,
ആരാ അന്ന് ശംഭുസിന്റെ കൂടെ, ആരാ അവന്റെ കഴുത്തറുത്തത്?"
"വേണ്ട പെണ്ണെ.......അത് എന്നിൽ തന്നെ ഇരിക്കട്ടെ."
"ഇത് എന്റെ കൂടി പ്രശ്നവാ.എനിക്ക് അറിയണം ശംഭുസെ......."
"മോളിത് റസ്റ്റ് എടുക്കേണ്ട ടൈമാ. കൂടുതൽ ടെൻഷൻ തലയിൽ കേറ്റി വക്കണ്ട."
"ഒന്നും അറിയാതെയിരിക്കുമ്പോഴാ എനിക്ക് ടെൻഷൻ.കഴിഞ്ഞ ദിവസം തന്നെ ഒരു പിശാചിന്റെ കഴുത്തറുത്ത സമയം എനിക്ക് കിട്ടിയ സന്തോഷം, അതെങ്ങനാ എക്സ്പ്രസ്സ് ചെയ്യുക, എനിക്കറിയില്ല.നമ്മുടെ കുഞ്ഞിനോട് ഞാനത് പറയുകയും ചെയ്തു,
അമ്മയെ ഉപദ്രവിച്ച ഒരുവൻ കൂടി തീർന്നു എന്ന്.അപ്പൊ അവന്റെ
സന്തോഷം ഞാനറിഞ്ഞതാ.അവന്റെ
സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം ഞാൻ അനുഭവിച്ചതാ.എത്ര ചവിട്ട് തന്നുന്നറിയുവോ നമ്മുടെ വാവ.
അവന്റെ സന്തോഷം പ്രകടിപ്പിച്ചതാ."
"ഇപ്പോഴേ അവനാണെന്ന് ഉറപ്പിച്ചൊ?
ഈ സമയത്തു അനക്കം ഒക്കെ കിട്ടുക പതിവാട്ടോ."
വീണയുടെ ഭാവവ്യത്യാസം ശ്രദ്ധിച്ചു കൊണ്ട് ശംഭു പറഞ്ഞു.അവൻ ഒന്ന് പകച്ചുപോയ നിമിഷമായിരുന്നു അത്.
"അതെ........അവൻ തന്നെയാ.എന്റെ ചെക്കനെപ്പോലെയൊരു തെമ്മാടി.
പിന്നെ അവൻ സാധാരണപോലെ അനങ്ങുന്നുണ്ട്,ഇതങ്ങനെയല്ല ശംഭുസെ......പതിവിലും കൂടുതൽ രണ്ട് ചവിട്ട് കിട്ടി എനിക്ക്."
"അത് എന്നെ കളിയാക്കുന്നതിന് രണ്ടെണ്ണം കൂടുതൽ തന്നതാ.ഞാൻ പറയാറുണ്ട് വയറ്റിൽ ചേർന്ന് കിടക്കുമ്പോൾ,അല്ലേലും അവൻ അറിയുന്നുണ്ട് അവന്റെ അച്ഛനോട് നീ പോരെടുക്കുന്നത്."
"ഒന്ന് പോണുണ്ടോ......ഇതതൊന്നും അല്ല.പോരടുക്കുന്നുണ്ടെങ്കിലെ കണക്കായിപ്പോയി."
"അതൊക്കെ പോട്ടെ,ഇങ്ങനെ മിണ്ടി ഇരുന്നാൽ മതിയോ,ഉറങ്ങണ്ടേ?"
"എങ്കിൽ പറയ്.......ആരാത്?എനിക്ക് വേണ്ടി അത് ചെയ്തയാളെ രക്ഷിച്ചു നിർത്തേണ്ടത് എന്റെ കടമയാണ്. അത് ഞാൻ ചെയ്യുകയും ചെയ്യും. ഈ ബെഡിലിരുന്നുകൊണ്ട് തന്നെ എനിക്ക് പലതും ചെയ്യാൻ കഴിയും.
സംശയമുണ്ടോ എന്റെ ചെക്കന്?"
"അറിയാം പെണ്ണെ........പക്ഷെ ഈ വയറ്റിലൊരു ജീവനുള്ളത് മറക്കണ്ട. അതാണ് ഇപ്പൊ ശ്രദ്ധിക്കേണ്ടതും."
"എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞ് ഉരുവായതു മുതൽ പറയുന്നുണ്ട് ഞാനവനോട് അവന്റെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ.
ഇതവന് കൂടി വേണ്ടിയാ.അവനെന്റെ
വയറ്റിലുള്ളപ്പോൾ തന്നെ എല്ലാം ശാന്തമാവണം.ആ സന്തോഷം അനുഭവിച്ചുകൊണ്ട് വേണം അവൻ എന്നിൽ നിന്നും വേർപെട്ട് മറ്റൊരു ശരീരമാവാൻ.അതവന്റെയവകാശാ"
"അന്ന്........ഏടത്തിയാ എന്റെ കൂടെ"
ഇനി മറച്ചുപിടിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയ ശംഭു അവളോട് പറഞ്ഞു.
അല്ലെങ്കിൽ അതറിയാൻ എന്തും ചെയ്യുമവൾ,അതവന് നന്നായറിയാം.
"എന്ത്.......എന്താ പറഞ്ഞെ.ഏട്ടത്തി എങ്ങനെ ഇതിനിടയിൽ?"വിശ്വാസം വരാതെ അതിലുപരി അതിശയോക്തിയിൽ
💬 Comments
View all comments