0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 473
വല്ലാത്തൊരു ആശ്വാസം അവർക്ക് അപ്പോൾ ലഭിച്ചിരുന്നു. പതിവ് പോലെ ഒന്നിച്ചിരുന്ന് അവർ അത്താഴം കഴിച്ചു. ആഹാരത്തോടുള്ള വീണയുടെ മടി കാര്യമാക്കാതെ അവളെ സാവിത്രി ഊട്ടിക്കൊടുത്തു.കഴിച്ചു കഴുകി ഉറങ്ങാനായി പോകുന്ന വേളയിൽ മാധവൻ ഒരിക്കൽ കൂടി അവരെ കണ്ടു. "സുര വിളിച്ചിരുന്നു....... പേടി വേണ്ട. സാവിത്രിയോട് ഞാൻ പറഞ്ഞുകൊള്ളാം"എന്ന് മാത്രം മാധവൻ പറഞ്ഞ്,നല്ലൊരു രാത്രിയും അവർക്ക് നേർന്നിട്ടാണ് മാധവൻ തന്റെ മുറിയിലേക്ക് പോയത്. നാളെ വിശദമായി മാഷിനോട് സംസാരിക്കണം എന്ന് കരുതി അവരും. ***** "എന്നാലും ഓരോന്ന് കേക്കുമ്പോൾ" അത്താഴവും കഴിഞ്ഞു ശംഭുവിന്റെ നെഞ്ചിൽ പതിവ് പള്ളു പറച്ചിലിന്റെ ഇടക്ക് ആരോടെന്നില്ലാതെ വീണ പറഞ്ഞു.റപ്പായിയും സുനന്ദയും പറഞ്ഞ കാര്യങ്ങളാണ് അവളുടെ മനസ്സ് നിറയെ. "ഇപ്പൊ അതൊന്നും ചിന്തിക്കണ്ടാ. നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർക്ക്,അത് മാത്രം മതി.ടെൻഷൻ അടിക്കാതെ ഹാപ്പി ആയിട്ടിരിക്കേണ്ട സമയവാ."അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവനും. അവരുടെ സ്വകാര്യതയെ ശല്യം ചെയ്തുകൊണ്ടാണ് അതിനിടയിൽ സുരയുടെ കാൾ വരുന്നത്."മോനെ സംശയം ശരിയാ.വന്നത് പോലീസ് തന്നെ.പേര് വിക്രമൻ,ടൗൺ എസ് ഐ." "അതൊരു കെണിയാണല്ലോ ഇരുമ്പേ?" "മ്മ്മ്മ്മ്.........ഒരുവനെ വീട്ടിൽ കയറി പൂളിയതിന്റെ മണം പിടിച്ചുള്ള വരവാ. അത് റപ്പായിച്ചേട്ടനിൽ വരെയെത്തി. ഇനി നിന്നെത്തേടിയും വരാം.ഒന്ന് കരുതിയിരുന്നോ."
"അയാളെയൊന്ന് ബ്ലോക്ക്‌ ചെയ്യാൻ?' "നീ വച്ചോ,ഞാൻ ഒന്നാലോചിക്കട്ടെ. മാഷിനോട് കൂടി ഒന്ന് ചോദിക്കണം." കൂടുതൽ പറയാൻ നിക്കാതെ സുര ഫോൺ കട്ട് ചെയ്തു.അടുത്ത നിമിഷം അവന്റെ ഫോണിലേക്ക് വിക്രമന്റെ ചിത്രങ്ങൾ സന്ദേശമായി ലഭിക്കുകയും ചെയ്തു. "അതയാളാണല്ലെ..........."അത് കേട്ട് അവനരികിലിരിക്കുകയായിരുന്നു വീണ.കാര്യം മനസ്സിലാക്കിയെന്ന പോലെയായിരുന്നു ചോദ്യവും. "മ്മ്മ്മ് "അവനൊന്ന് മൂളുക മാത്രം ചെയ്തു." "ഇരുമ്പിനോട്‌ ഒന്ന് നിക്കാൻ പറയ്, എന്റെ ഊഹം ശരിയാണെങ്കിൽ ഉടനെ അയാൾ ശംഭുസിനെ തേടി വരും അല്ലെങ്കിൽ കില്ലർ വുമണിന്റെ മുന്നിലെത്തും.അതിന് തക്ക എന്തോ ഒന്ന് അയാൾക്ക് കിട്ടിയിട്ടുണ്ട്.സൊ സൂക്ഷിച്ചു ഡീൽ ചെയ്യണം." "അതെന്താവും എന്നാ ഞാൻ ആലോചിക്കുന്നത്." "എന്തായാലും എന്തോ വൈറ്റൽ ക്ലൂ കിട്ടിക്കാണണം.ശരിയായ ദിശയിൽ കൂടെ അയാളെ നയിക്കുന്ന ഒന്ന്." "കണ്ട് പിടിക്കണം പെണ്ണെ.അയാളെ വഴി തിരിച്ചു വിട്ടേ പറ്റൂ." "ശംഭുസെ........ഇക്കാര്യത്തിൽ ഒന്ന് മാത്രം എനിക്കിതുവരെ അറിയില്ല. എനിക്കെന്നല്ല ആർക്കും.ഒരു

💬 Comments

View all comments