0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 472
അല്ല എന്ന മട്ടിലും. "അത്..........അത് പിന്നെ ടീച്ചറെ........." "കിടന്നുരുളാതെടാ.......ഈ സമയത്ത് അമ്പലത്തിൽ പോക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല.ദൈവകാര്യമല്ലെ എന്നോർത്തിട്ടാ.അതൊരു അവസരം ആക്കിയെടുത്താലുണ്ടല്ലൊ...?എന്നെ അറിയാല്ലോ നിനക്ക്." "ഇനി ഉണ്ടാവില്ല അമ്മെ........."അവന് പിന്നിൽ നിന്ന് വീണയും പറഞ്ഞു. "ഇവിടെ ഉണ്ടാരുന്നോ ജാൻസി റാണി ഞാനോർത്തു ഇവൻ മാത്രെ ഉള്ളൂ എന്ന്."അതുവരെ മിണ്ടാതെയിരുന്ന ഗായത്രി അവസരം മുതലാക്കി. സാവിത്രി ഇരിക്കുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ നിന്നെ ഞാൻ എടുത്തോളാം എന്നയാർത്ഥം വച്ച് വീണ ഗായത്രിയെ ഒന്ന് നോക്കി. ഇതിന്റെയൊക്കെ എന്നോട് തീർക്കും ഈ പെണ്ണ് എന്നായിരുന്നു ശംഭുവിന്റെ മനസ്സിലപ്പോൾ.പക്ഷെ ഇതിനിടയിൽ ഗായത്രിയുടെ ശബ്ദം പൊങ്ങിയതും സാവിത്രി അവളുടെ ചെവി പിടിച്ചു തിരിച്ചുകഴിഞ്ഞിരുന്നു. "ഞാൻ ചോദിക്കുന്നതിന് ഇടയിൽ കേറുന്നോ?"എന്നതായിരുന്നു ന്യായം. വീണക്ക് ചിരി പൊട്ടിയെങ്കിലും അത് അടക്കി നിക്കാനെ നിർവാഹം ഉണ്ടായിരുന്നുള്ളൂ. "ഒന്നാമത് അതിലെയുള്ള വഴി ഒക്കെ വളരെ മോശവാ.അതിനിടക്കൂടെയാ ഇവളെയും കൊണ്ടുള്ള പോക്ക്. ഇവന്റെ ഡ്രൈവ് അത്രക്ക് കേമാണെ ഒരു ശ്രദ്ധയും ഇല്ലാത്ത ഒരുത്തൻ. പോരാഞ്ഞിട്ട് നൂറുകൂട്ടം പ്രശ്നങ്ങൾ വേറെയും."
"ഞാൻ ശ്രദ്ധിച്ചാ ഓടിച്ചത് ടീച്ചറെ പിന്നെപ്രശ്നങ്ങളെ പേടിച്ച് എന്നും ഇവിടെയിരിക്കാൻ പറ്റുവോ?" വീണയും അത് ശരിവച്ചു. "നീയിത് ആരോടാ പറയുന്നത്?ഒന്ന് പോ ബാലാ......."എന്ന മനോഭാവം ആയിരുന്നു സാവിത്രിക്ക്.ആകെ ഒരു സമാധാനം ഈ ചുറ്റുവട്ടത്തു തന്നെ ആണല്ലോ എന്നതായിരുന്നു."അത് എങ്ങാനാ...........ഭാര്യക്ക് സപ്പോർട്ട് ഭർത്താവും,ഭർത്താവിന് ഭാര്യയും. എന്നിട്ട് ആധി പിടിച്ചിരിക്കാൻ മറ്റ് ചിലരും"സാവിത്രിയാരോടെന്നില്ലാതെ പറഞ്ഞു. "ആഹ്....കേറിപ്പൊ രണ്ടാളും" അനുവാദം കിട്ടിയതും രണ്ടും ഉടനെ അകത്തേക്ക് കയറി.അധികം നിന്ന ഇനിയും സാവിത്രിയുടെ വായിൽ നിന്നിനിയും കേൾക്കും എന്നവർക്ക് അറിയാം.ഗായത്രി അപ്പൊഴും ചെവിയിൽ തടവിക്കൊണ്ടിരിപ്പാണ്. നന്നായി വേദനിച്ചു കക്ഷിക്ക്.അത്ര ചൂടുള്ള കിഴുക്കായിരുന്നു സാവിത്രി കൊടുത്തത്. ശംഭുവും വീണയും നേരെ ചെന്നത് മാധവന്റെ മുന്നിലാണ്.ഹാളിൽ തന്റെ മാത്രം ഇരുപ്പിടത്തിൽ ഏതോ ഫയൽ നോക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി.പുറത്തെ സംഭാഷണമൊക്കെ കേട്ടു എന്നത് വ്യക്തം. "എത്തിയോ രണ്ടാളും?"ഒന്ന് കണ്ണ് ഉയർത്തി നോക്കിയിട്ട് മാധവൻ ചോദിച്ചു.എന്നിട്ട് വച്ചിലേക്ക് നോക്കി. "എത്തി.........കുറച്ചു വൈകി. ഇനി ഉണ്ടാവില്ല." "ചെല്ല്.......ഫ്രഷ് ആയി വാ.നിങ്ങൾ വരാഞ്ഞത് കൊണ്ട് ഇവിടെയാരും കഴിച്ചിട്ടില്ല." മാഷിന്റെ കൂടി അനുവദം കിട്ടിയതും അവർ വേഗം തന്നെ മുറിയിൽ കയറി

💬 Comments

View all comments