0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 471
കണ്ണുകളിൽ അവൻ കണ്ടു.ഒപ്പം അല്പം വൈകിയെങ്കിലും അവൾ ഓർത്ത് പറഞ്ഞല്ലൊ എന്ന സമാധാനവും.ആ പെൻഡ്രൈവ് ഒരു ബോണസ് ആയിരുന്നു അവർക്ക്. "ഞാൻ ഇതൊന്ന് തുറക്കാൻ നോക്കി പക്ഷെ പാസ്‌വേഡ് പ്രൊട്ടക്റ്റഡാണ്." ഒന്ന് കൂൾ ആയ സുനന്ദ പറഞ്ഞു. "ഇത് ഞാൻ കൊണ്ടുപോകുവാ സുനന്ദെ.പാസ്സ് വേഡൊക്കെ പൊട്ടിച്ച് ഇതിലെ വിവരങ്ങൾ തപ്പി എടുക്കുന്ന കാര്യം ഞാൻ ഏറ്റു." നടക്കുവോ എന്നായിരുന്നു സുനന്ദ സംശയിച്ചത്. "ഇതെന്റെ പ്രൊഫഷൻ അല്ലെ മോളെ......നല്ല മിടുക്കൻമാര് എന്റെ കമ്പനിയിലുണ്ട്.മിനിറ്റ് വച്ച് കാര്യം നടത്തിത്തരും"അവളുടെ സംശയം മനസിലാക്കി വീണയങ്ങനെ പറഞ്ഞപ്പോൾ സുനന്ദക്കും വിശ്വാസം വന്നു. "ഞങ്ങൾ ഇറങ്ങട്ടെ.......ടീച്ചറവിടെ കയറ് പൊട്ടിക്കുന്നുണ്ടാവും."ശംഭു അത് പറഞ്ഞപ്പോൾ വീണയും അത് ശരിവച്ചുകൊണ്ട് ഇറങ്ങാൻ ധൃതി കൂട്ടി.ടീച്ചറെ അറിയുന്ന സുനന്ദയും മറുത്തു പറഞ്ഞില്ല. അവർ സുനന്ദയുടെ അടുക്കൽ നിന്ന് ഇറങ്ങുമ്പോൾ സമയം എട്ട് കഴിഞ്ഞു "ഒന്ന് വേഗം വിട് ശംഭു,ഇന്നമ്മ ചെവി പൊന്നാക്കും."വണ്ടിയിലിരിക്കുമ്പൊ വീണയത് പറയുകയും ചെയ്തു.ഏത്ര വേഗം വീട്ടിൽ എത്താമൊ അത്രയും വേഗം എത്തണം എന്നായിരുന്നു ശംഭുവിന്റെ മനസ്സിലും. വഴിനീളെ വീണ ആ പെൻഡ്രൈവിൽ നോക്കിയിരിക്കുകയായിരുന്നു.
എന്താവും അതിൽ എന്നായിരുന്നു അവളുടെ ചിന്ത.ഒരു പിടിവള്ളി കിട്ടി എന്നവനും തോന്നി,ഒപ്പം സുനന്ദയോട് ചൂടായതിൽ വിഷമവും. വീണക്ക് പെൻഡ്രൈവ് തുറക്കാൻ സാധിച്ചാൽ രാജീവനെ ഒതുക്കാൻ പറ്റും എന്ന വിശ്വാസവും അവന് വന്നു.അതിലെ വിവരമെന്തെന്നറിഞ്ഞിട്ട് മതി മാഷിനോട് പറയുന്നത് എന്ന് അവർ ഉറപ്പിച്ചിട്ടു തന്നെയാണ് വീട്ടിൽ ചെന്നു കയറുന്നതും. ***** അവർ വീട്ടിലെത്തുമ്പോൾ സമയം ഒൻപത്.സാവിത്രി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്.എന്തോ വായിക്കുകയാണ് കക്ഷി.സാവിത്രി ഇരിക്കുന്നതിന് തൊട്ട് താഴെ ഗായത്രിയുമുണ്ട്. അവൾ ഫോണിൽ കളിച്ചുകൊണ്ട് ഇരിക്കുകയാണ്. അവരെയെങ്ങനെ അഭിമുഖീകരിക്കും എന്നോർത്താണ് വീണയും ശംഭുവും അകത്തേക്ക് കയറിയത്.അവരൊട്ട് അത് മൈൻഡ് ചെയ്യുന്നുമില്ല.ശംഭു ഒന്ന് നിന്നു,അവന് പിന്നിൽ പതുങ്ങി വീണയും. അവർ വന്നത് സാവിത്രിയറിഞ്ഞിട്ടും ഒന്ന് ശ്രദ്ധിക്കാതെയിരിക്കുന്നത് കണ്ട് ശംഭു ഒന്ന് മുരടനക്കി. "മ്മ്മ്മ്? "സാവിത്രി ഒന്ന് ഇരുത്തി മൂളി. അതിലൊരു ചോദ്യവും. "അത് പിന്നെ.......വഴിക്ക് റപ്പായി മാപ്പിളയെ കണ്ടപ്പോൾ.........പിന്നെ സുനന്ദയെയും ഒന്ന് കണ്ടിട്ട്......." അവൻ മുഴുവിപ്പിച്ചില്ല. "എന്നാ അവിടെ എവിടെയെങ്കിലും കൂടിക്കൂടായിരുന്നൊ?"സാവിത്രി കലിപ്പിൽ തന്നെയാണ്.ഗായത്രി ഇത് തന്നെ ബാധിക്കുന്ന വിഷയമെ

💬 Comments

View all comments