Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
തരാനാ ഞാൻ വിളിച്ചത്."ഒരു പെൻഡ്രൈവ് നീട്ടിക്കൊണ്ട് സുനന്ദ പറഞ്ഞു.
"ഇതിപ്പൊ എന്താ സംഭവം?"അവൻ
അതിനെന്താ ഇത്രമാത്രം പ്രാധാന്യം എന്നോർത്തുകൊണ്ട് ചോദിച്ചു.
"കഴിഞ്ഞ ദിവസം ഒരു പെണ്ണ് മറന്നു വച്ചുപോയതാ.നമ്മുടെ റെസ്റ്റോറന്റിൽ ബില്ല് ചെയ്യുന്നതിന് ഇടയിൽ ബാഗിൽ നിന്നും വീണ് പോയി എന്ന് പറയുന്നതാവും ശരി.
ക്യാഷിലെ പയ്യൻ അതെന്നെ ഏൽപ്പിച്ചു."
"ഓഹ്......അത് ശരി.ഇപ്പൊ നീയാല്ലൊ
അവിടുത്തെ സൂപ്പർവൈസർ.അല്ല, ഇതെന്തിനാ എനിക്ക്.അവരത് തിരക്കി വരുമ്പോൾ കൊടുത്ത് ഒഴിവാക്കരുതൊ?"
"അങ്ങനെയാ ഞാനും കരുതിയത്. ഞാനിത് സൂക്ഷിക്കുകയും ചെയ്തു.
ഊഹിച്ചത് പോലെ ഇന്ന് രാവിലെ ആള് വരികയും ചെയ്തു."
"പിന്നെന്താ പ്രശ്നം?"
"വന്നയാള് തന്നെയാ പ്രശ്നം.സൊ ഞാൻ പ്ലേറ്റ് മാറ്റി."
"അതാരാ അത്രയും വേണ്ടപ്പെട്ടയാള്"
"ആളെ നീയറിയും.നമ്മുടെ എസ് ഐ രാജീവന്റെ ഭാര്യ ഷാഹില."
ശംഭുവും വീണയും പരസ്പരം നോക്കി.എന്തോ പന്തികേട് മണത്തു എന്നത് പോലെ."ദാ.......ഇതുകൊണ്ട് തന്നെയാ ഞാൻ നിന്നെ വിളിച്ചതും
കിട്ടാഞ്ഞിട്ട് റപ്പായി മാപ്പിളയെ കണ്ടപ്പോൾ കാര്യം പറഞ്ഞതും.
"അപ്പൊ ഇതിൽ എന്തോ ഉണ്ടല്ലൊ ശംഭുസെ......കാര്യമായിത്തന്നെ?"
വീണ ആ പെൻഡ്രൈവ് കയ്യിൽ എടുത്തു ശ്രദ്ധയോടെ നോക്കിക്കൊണ്ട് പറഞ്ഞു.
"അങ്ങനെ പറഞ്ഞു കൊടുക്ക് വീണ,
ഒന്നും മനസിലാവാത്ത സാധനം.തല്ല് പിടിക്കാൻ മാത്രം അറിയാം.മണ്ടൻ കുണാപ്പി."സുനന്ദ ആ ഗ്യാപ്പിൽ അവനിട്ടൊന്ന് കൊട്ടി.അതു ശരിവച്ച് വീണ ചിരിക്കുകയും ചെയ്തു.
"പോടീ..........."ശംഭു എന്തോ പറയാൻ വന്നതും വീണയുടെ നോട്ടം കണ്ട് നിർത്തി."ചുമ്മാ....."എന്ന് സുനന്ദയെ നോക്കി ആംഗ്യം കാണിക്കുകയും ചെയ്തു.
"അതവര് തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?"ശംഭു വീണ്ടും ചോദിച്ചു.
"രാജീവും അവരും ചിലപ്പോൾ ഒക്കെ അവിടെ ബാങ്ക്വറ്റ് ബുക്ക് ചെയ്യാറുണ്ട്. അങ്ങനെ കണ്ടുള്ള പരിചയവാ.വല്യ മേളം ഒക്കെയാ.നമ്മുടെ മന്ത്രി പീതാമ്പരൻ ഒരിക്കൽ വന്നിരുന്നു."
"എന്നിട്ടിപ്പോഴാണോ കോപ്പേ നീ......."
ശംഭു ഒന്ന് കടുപ്പിച്ചു ചോദിച്ചു.അത് കേട്ട് സുനന്ദയൊന്ന് തല കുനിച്ചു. വീണ അവന്റെ ഭാവവ്യത്യാസം മനസ്സിലാക്കി കൂടുതൽ വേണ്ട എന്ന അർത്ഥത്തിൽ അവന്റെ കയ്യിൽ പിടിച്ചു.
"എടാ അത്.........അധികം ഒന്നുമില്ല.
രണ്ടോ മൂനോ വട്ടം.പീതാമ്പരൻ തന്നെ വന്നുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു.പിന്നെ ഞാനും അതങ്ങ് വിട്ടുപോയി."
"സാരമില്ല......പോട്ടെ......."വീണ ഉടനെ
സുനന്ദയെ കൂളാക്കിയെടുത്തു.ഒരു പുതിയ വഴി തുറന്നു കിട്ടിയതിന്റെ തിളക്കം ആ
💬 Comments
View all comments