Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
വന്ന് നിന്ന ശബ്ദവും,അച്ഛാ എന്നുള്ള വിളിയും,തലേന്ന് ഇരുമ്പ് പറഞ്ഞതും കൂട്ടിവായിച്ചപ്പോൾ കാര്യം ഊഹിച്ച മാധവൻ ചെയ്തു കൊണ്ടിരുന്ന ജോലി അവിടെവച്ചു നിർത്തി എണീറ്റു.
ഒരു ചിരിയോടെ,തനിക്ക് ലഭിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ വിക്രമൻ ആ മുറ്റത്ത് കാല് കുത്തി.
വിക്രമൻ......കരുതലോടെയാണയാൾ തന്റെ കരുക്കൾ നീക്കുന്നത്.അയാൾ
ഇത്രവേഗം അവിടെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.അതാണ് വിക്രമന്റെ വരവറിഞ്ഞു പുറത്തെക്ക് വന്ന ശംഭു ഒന്ന് പകച്ചതും.അത് വിക്രമൻ ശ്രദ്ധിക്കുകയും ചെയ്തു.
വീണയെ മുറിക്കുള്ളിൽ തന്നെ ഇരിക്കാൻ ചട്ടം കെട്ടി ശംഭു മുറിവിട്ട് ഇറങ്ങുമ്പോൾ അവൾക്കത് തട്ടാൻ കഴിയില്ലായിരുന്നു.
"അകത്തേക്ക് വരാല്ലോ അല്ലെ?"
വിക്രമൻ അനുവാദം ചോദിച്ചു."പ്ലീസ്........."ഗായത്രി അയാളെ അകത്തേക്ക് ക്ഷണിച്ചു.
ഹാളിലേക്കെത്തിയതും വിക്രമൻ ചുറ്റും ഒന്ന് നോക്കി.ആ തറവാടിന്റെ പ്രൗഡി കണ്ടാസ്വദിക്കുന്ന സമയം തന്റെ ഓഫിസിലായിരുന്ന മാധവനും അങ്ങോട്ടെത്തി.
"ആരിത് വിക്രമൻ സാറോ,ഇതെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ?"
ഒപ്പം ഗായത്രിയോട് അകത്തേക്ക് പോകാൻ കണ്ണ് കാണിച്ചു.അവൾ നേരെ വീണയുടെ മുറിയിലേക്ക് നടന്നു,അവൾക്കൊരു കൂട്ടായിട്ട്.
"വിളിച്ചറിയിച്ചു വരാൻ നമുക്കിടയിൽ എന്ത്?മാധവൻ സാറെ,ഇത് തികച്ചും ഔദ്യോഗികം മാത്രം.എനിക്കങ്ങനെ
ഒരു ശീലമില്ല താനും.എനിക്ക് ശരിയായി തോന്നുന്ന സമയം കാണേണ്ടയാളെ അവരുള്ളിടത്തു പോയി കാണുന്നതാണ് എന്റെ രീതി.സൊ ഇവിടെയും എത്തി."
"ഇങ്ങോട്ടേക്ക് അല്പം നേരത്തെയാണ് വിക്രമൻ സാറെ.കാണേണ്ടയാൾ ഈ വീടിന് പുറത്തും.അയാളെ നിങ്ങൾ കണ്ടും കഴിഞ്ഞു.ഇനിയെന്താണ് കൂടുതലായി ഇവിടെനിന്ന്?"
"നിങ്ങൾ വളരെ ക്ലവർ ആയി സംസാരിക്കുന്നുണ്ട് മാധവൻ സാറെ.
നാലഞ്ചു ദിവസം മുന്നേ വരെ ഇങ്ങോട്ടെക്കുള്ള വരവ് എന്റെ
ചിന്തയിലെ ഇല്ലായിരുന്നു.പക്ഷെ എന്റെ വഴിയിലേക്ക് കയറി വന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടത് ഇവിടെനിന്നും.അപ്പോൾ പിന്നെ വന്നല്ലേ പറ്റൂ."
"അപ്പോൾ സാറ് എല്ലാം ഉറപ്പിച്ചു തന്നെയാണ്?"
"ഒരുറപ്പുമില്ലാതെ ഈ വിക്രമൻ ഒന്നിലേക്കും കാലെടുത്തു വക്കില്ല. അതും നിങ്ങളെപ്പോലെ ഒരാൾ ആകുമ്പോൾ.രണ്ടു മൂന് ചോദ്യങ്ങൾ, ഉത്തരം കിട്ടിയാൽ ഞാനങ്ങ് പോകും
അത്രെയുള്ളൂ കാര്യം."വിക്രമൻ ശംഭുവിനെ ഒന്ന് നോക്കി.മാധവനും ശംഭുവും പരസ്പരം നോക്കി.
"ശംഭു ഒന്നിങ്ങു വന്നേ,ചോദിക്കട്ടെ."
അയാൾ ശംഭുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.മാധവൻ കണ്ണുകൾ കൊണ്ട് അനുവാദം നൽകി.
"ഞാൻ നേരെ കാര്യത്തിലേക്ക് വരാം.
"98******65, ഇതാരുടെ നമ്പർ ആണ് ശംഭു?"
"എന്റെ
💬 Comments
View all comments