0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 484
നമ്പർ"അവൻ മറുപടി നൽകി. "9756******44"ഈ നമ്പർ പരിചയം ഉണ്ടോ തനിക്ക്." "ഇത്.........എന്റെ ഏടത്തിയുടെയാണ്. വൈഫിന്റെ ചേച്ചി." "നമ്പർ ഒക്കെ കാണാപ്പാഠമാണല്ലേ?" "അടുത്ത പരിചയക്കാരുടെയും ബന്ധുക്കളുടെയും നമ്പർ ഓർത്ത് വക്കണ്ടേ സർ.ഒരുവേള ഫോൺ കയ്യിൽ ഇല്ലെങ്കിലോ?" "ഒക്കെ ഫൈൻ.9400******54 ഇങ്ങനെയൊരു നമ്പർ പരിചയമുണ്ടൊ തനിക്ക്?" "ഇങ്ങനെയൊരു നമ്പർ......... ഹേയ് ഇല്ല സർ." "ഒന്നോർത്തു നോക്ക്?" "ഹേയ്........ ഇല്ല സർ.അത്യാവശ്യം ക്ലോസ്സ് ആയ ആൾക്കാരുടെ നമ്പർ എനിക്ക് മനപ്പാഠമാണ്.ഇനി എന്റെ ഫോണിൽ ഒന്ന് നോക്കട്ടെ."
അതവൻ വ്യാജ ഐഡി ഉപയോഗിച്ച് എടുത്ത നമ്പർ ആയിരുന്നു.അതു കൊണ്ട്തന്നെ അവന്റെ ഫോണിൽ സേവ് ചെയ്തിട്ടുമുണ്ടായിരുന്നില്ല. അത് വിക്രമൻ നോക്കി ബോധ്യപ്പെട്ടു. തികച്ചും സ്വാഭാവികമായിത്തന്നെ അവൻ മറുപടി പറയുന്നതു കൊണ്ട് വിക്രം ഒന്ന് പതറിയെങ്കിലും അയാൾ അത് പുറത്ത് കാട്ടിയില്ല. "എന്താ സർ പ്രശ്നം?"അവൻ കൂൾ ആയിട്ട് തന്നെ ചോദിച്ചു. "ഹേയ് ഒന്നുമില്ലടൊ.ചില കാര്യങ്ങളിൽ ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം ചോദിച്ചു എന്നെയുള്ളൂ.പണി പോലീസിന്റെ ആയിപ്പോയില്ലെ?അല്ല ഒന്ന് ചോദിക്കട്ടെ,ശംഭുവിന് വേറെ ഫോൺ ഉണ്ടോ?" "ഇല്ല സർ.....ഇതൊന്നെയുള്ളൂ.എന്താ സർ." "ഒന്നുമുണ്ടായിട്ടല്ല.ചിലരൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്,രണ്ട് ഫോൺ കാണും,രണ്ട് നമ്പറും.പേഴ്സണൽ എന്ന് പറഞ്ഞുകൊണ്ട് ഒന്നും,മറ്റ് ചില കാര്യങ്ങൾക്കായി വേറൊന്നും.ഒന്ന് ഓഫ് ആകുമ്പോൾ മറ്റേത് ഓണാകും ഇനി ശംഭുവും അങ്ങനെയാണോ എന്നറിയാൻ ചോദിച്ചു എന്ന് മാത്രം." "എനിക്കൊരു ഫോണെയുള്ളൂ,ഒരു നമ്പറും.അതിന്റെ ആവശ്യമെ എനിക്കുള്ളൂ." ഒടുവിൽ വിക്രമന് താൻ ചോദിക്കാൻ കരുതിവച്ചിരുന്ന ആ വൈറ്റൽ കൊസ്റ്റിൻ തന്നെ എടുത്തിടെണ്ടി വന്നു.കാരണം വിക്രമനെ കണ്ട് ഒന്ന് പകച്ചു എങ്കിലും മരുന്നിന് പോലും സംശയത്തിനിടനൽകാതെയാണ് അവൻ മറുപടി നൽകിയത് എന്നത് തന്നെ. അത് കില്ലർ വുമൺ ഉപയോഗിച്ചു എന്ന് കരുതുന്ന നമ്പറിനെക്കുറിച്ച് ആയിരുന്നു.അതിൽ നിന്നും അവന്റെ ഫോണിൽ വന്ന ഡ്രോപ്പ് കോളിനെ പറ്റിയുള്ളതായിരുന്നു. "ഇങ്ങനെ ചിലപ്പോൾ അറിയാത്ത നമ്പറിൽ നിന്നൊക്കെ കാൾ വരും സർ.നമ്പർ സേവ് അല്ല എങ്കിൽ അത് എടുക്കാറില്ല"ശംഭു പതറാതെ തന്റെ മറുപടി പറഞ്ഞു. അവന്റെ ശാന്തമായ മുഖം കണ്ട് വിക്രമന്റെ കൺഫ്യൂഷൻ കൂടിയത് മിച്ചം. "അല്ല ശംഭു........അത് വല്ല അത്യാവശ്യക്കാരോ,പരിചയക്കാർ പുതിയ നമ്പർ തരാൻ വിളിക്കുന്നതോ ആയിക്കൂടെ?" "എന്നെ അറിയുന്നവർ ഞാൻ

💬 Comments

View all comments