0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 485
ഒരു തവണ കാൾ എടുത്തില്ലെങ്കിൽ ഒരു മെസ്സേജ് ഇടാറാണ് പതിവ്.അതിനി പുതിയ നമ്പർ തരാൻ ആണെങ്കിൽ പോലും.പിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കുന്നത് എന്റെ ഭാര്യ മാത്രവാ."ഒട്ടും കൂസലില്ലാതെ ശംഭു കൊടുക്കുന്ന മറുപടിയിൽ വിക്രമൻ ചോദിക്കുന്ന ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.ഇവൻ നിക്കാൻ പഠിച്ചവൻ തന്നെയെന്ന് വിക്രമനും മനസിലാക്കി "ഒക്കെ........ഫൈൻ.തന്റെ ഭാര്യ എന്ന് പറയുന്ന കക്ഷി ഗോവിന്ദിന്റെ എക്സ് അല്ലെ?നല്ല പുളിങ്കൊമ്പ് നോക്കിത്തന്നെ കാര്യം നടത്തിയല്ലെ, അതും മറ്റൊരുവന്റെ ഭാര്യയെ? എന്നിട്ടും നീയിവിടെ തുടരുന്നത് അത്ഭുതം തന്നെ."ഒന്ന് പ്രൊവോക്ക് ചെയ്താൽ ചിലപ്പോൾ എന്തെങ്കിലും വീണാലോ എന്ന് കരുതിയാണ് വിക്രമനങ്ങനെ ചോദിച്ചത്. "എക്സൊ വൈയ്യോ,അത് സാർ തിരക്കണ്ട.ഇപ്പോൾ അവളെന്റെ ഭാര്യ ആണ്.ഞാൻ എങ്ങനെ,എവിടെ ജീവിക്കുന്നു എന്നതും സാറിന്റെ വിഷയമല്ല.വന്ന കാര്യം കഴിഞ്ഞു എങ്കിൽ പോവാം."ശംഭുവിന്റെ മറുപടി ഉറച്ചതായിരുന്നു. "കളം അറിഞ്ഞു തന്നെയാ ഞാനും.
നാട്ടിലധികമറിയാത്ത നിങ്ങളുടെ ബന്ധം പോലും ഞാൻ അറിഞ്ഞു എങ്കിൽ നിനക്ക് ഊഹിക്കാം ഞാൻ ഇതിലെത്ര മുന്നിലാണ് എന്ന്.""അത് സാറിന്റെ വിഷയമാണ്,എന്റെ അല്ല.സാർ ചിലതറിയാൻ വേണ്ടി വന്നു.ഞാൻ എനിക്കറിയുന്ന മറുപടി നൽകി,അത്രമാത്രം." "നിന്നെ തൂക്കിയെടുത്ത് കൊണ്ടു പോവാൻ അറിയാഞ്ഞിട്ടല്ല.ഇപ്പോൾ അതിനുള്ള സമയമായിട്ടില്ല.ചില സംശയങ്ങളും സാഹചര്യ തെളിവും കൊണ്ട് നിന്നെ പൊക്കിയാൽ നീ ഊരും,എനിക്കതറിയാം. സമയമാകുമ്പോൾ ഞാൻ വരും, അന്ന് തിരികെ പോകുബോൾ നീയും കൂടെ ഉണ്ടാവും.നാരായണന് പോലും നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല." "സാറ് ഞൊട്ടും."അത്ര നേരം മുറിക്ക് ഉള്ളിൽ മറഞ്ഞുനിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന വീണയുടെ ശബ്ദം വിക്രമന്റെ ചെവിയിലെത്തി.അവൾ പുറത്തെക്ക് വന്നിരുന്നു.അയാൾക്ക് മുന്നിൽ നിന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിൽ അത് പറയുമ്പോൾ മാധവനടക്കം ഒന്ന് നടുങ്ങി.അത്രക്ക് ഖനമുള്ള,അർത്ഥം വച്ചുള്ള വാക്കുകൾ. "ഇത്രയും ശൗര്യം വേണോ പെങ്ങളെ?' "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്.ഇത്രയും വേണോ എന്ന്?പിന്നെ ഞങ്ങളുടെ കാര്യം അത് ഞങ്ങള് നോക്കിക്കൊളാം. നാട്ടുകാരുടെ ഇഷ്ട്ടത്തിനല്ല ഞങ്ങൾ ജീവിക്കുന്നതും. സാറ് ചെല്ല് സാറെ." "എംപയർ ഗ്രൂപ്പിന്റെ പിൻബലവും, കൂടെ മാധവനെപ്പോലെ ഒരാളും, എന്തിനും പൊന്ന ഇരുമ്പൻ സുരയും, ദാ പിന്നെ ഇവനെയും ഒക്കെ കണ്ട് അധികം തിളപ്പ് വേണ്ട പെങ്ങളെ. ഇവർക്കൊന്നും ചില സമയം രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല."

💬 Comments

View all comments