Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
"നിങ്ങൾ പറഞ്ഞല്ലൊ........എംപയർ ഗ്രൂപ്പ്.അത് തന്നാ എന്റെ ബലം.അത് തകർക്കാൻ തണ്ടെല്ല് പോര സാറിന്.
മുട്ടാൻ നിന്നാൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇവന്റെ രോമം തൊടാൻ പോലും സാറിന് കഴിയില്ല. അത് എന്റെയുറപ്പ്.വന്ന കാര്യം കഴിഞ്ഞെങ്കിൽ ചെല്ല് സാറെ."വീണ
വിക്രമന്റെ വാക്കുകളെ പുച്ഛിച്ചു തള്ളി.
അധികം നിക്കാതെ വിക്രമനിറങ്ങി.
തന്റെ സംശയങ്ങൾ അതുപോലെ തന്നെ നിൽക്കുന്നു എന്നതയാളെ നിരാശനാക്കി.ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ അപ്പോഴും ആശിച്ചുപോയിരിക്കും.
വെറും ഫോൺ കോളുകളുടെയും കാൾ ഹിസ്റ്ററിയുടെയും ബലത്തിൽ ഉള്ള തന്റെ എടുത്തുചാട്ടത്തെ സ്വയം പഴിച്ചുകൊണ്ട് വിക്രമൻ ജീപ്പ് മുന്നോട്ടെടുത്തു.നിലവിൽ ഒറ്റ നോട്ടത്തിൽ സംശയിക്കാമെങ്കിലും
കിട്ടിയ തെളിവുകൾക്കൊപ്പം ബലം ഉള്ള എന്തെങ്കിലും ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന സാമാന്യ തത്വം മറന്നതാണ് തന്റെ പിഴവെന്ന് വിക്രം തിരിച്ചറിയുകയായിരുന്നു.
മുന്നോട്ട് എങ്ങനെയെന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് ഡ്രൈവ് തുടർന്ന വിക്രമൻ തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്തതും ഞെട്ടിത്തരിച്ച്
ബ്രെക്കിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു.
കൃത്യമായി കാച്ചിക്കുറുക്കിയുള്ള ശംഭുവിന്റെ മറുപടി മാധവന് തൃപ്തി നൽകുന്നതായിരുന്നു എങ്കിലും അവസാനം സംഭവിച്ചത് വിക്രമന് എന്തെങ്കിലും സംശയത്തിന് ഇട നൽകുമോ എന്നും അയാൾ ശങ്കിച്ചു.
*****
കോശിയും പീറ്ററും എസ് പിയുടെ മുന്നിലാണ്.കത്രീന ഐ പി എസ്......
പെൺപുലിയാണവൾ.ഒരു കാറ്റിന് പോലും അവളുടെ പേരാണ് ലോകം നൽകിയത്.രാജീവന്റെ ഭീഷണിക്ക് മുന്നിൽ പത്തി മടക്കേണ്ടി വന്ന കോശിയും പീറ്ററും ഒരുവിധമാണ് ആ ഒരു ദിവസത്തെക്ക് കൂടി സമയം വാങ്ങിയത്.ക്ലബ്ബിൽ ബോധം മറയും വരെ കുടിച്ചു മറിഞ്ഞിട്ടും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവിൽ ക്ലബ് മെമ്പർമാർ അവരെ വീട്ടിൽ എത്തിക്കുകയായിരുന്നു."നാണമില്ലല്ലൊ ഓഫീസർ ഒരു കള്ളൻ സ്റ്റേഷൻ കത്തിച്ചു കടന്നു കളഞ്ഞു എന്ന് പറയാൻ."കത്രീന
അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
"ഇന്നലെ വൈകിട്ട് റിപ്പോർട്ട് കിട്ടണം എന്ന് പറഞ്ഞതാ ഞാൻ.ദേ ഇന്നിപ്പോ സമയം പന്ത്രണ്ട് മണി.തനിക്കൊന്നും ഒരുത്തരവാദിത്വവുമില്ലെ.സ്റ്റേഷൻ കത്തിയ കാര്യം ചോദിക്കുമ്പോൾ ഏതോ ഒരു കേസും അതിൽ കുറെ സംശയങ്ങളുമായി വന്നിരിക്കുന്നു.
ഇറസ്പോൺസിബിൾ ഇഡിയറ്റ്സ്."
കത്രീന വിറഞ്ഞുതുള്ളി.
"മാഡം........തെളിവ് നശിപ്പിക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയതാണ് ഈ തീപിടുത്തം.സാഹചര്യത്തെളിവുകൾ
അത് ശരിവക്കുന്നുമുണ്ട്."
"എടൊ.......താനെവിടുത്തെ പോലീസ്
ആണെടോ?സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർ ഒന്നിച്ചുറങ്ങിപ്പൊയി എന്ന് പറയുന്നതിലും
💬 Comments
View all comments