Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
നാണക്കേട് എന്തുണ്ടെടൊ?സ്ട്രോങ് റൂം പൊളിക്കാതെ ആ കള്ളൻ......എന്താ
പേര്.......ആഹ് വാസു അയാൾ അത് കത്തിച്ചിട്ട് കടന്നുകളഞ്ഞെങ്കിൽ, അത് അവരറിഞ്ഞില്ലെങ്കിൽ സിസ്റ്റം ഫെയിൽ ആയതിന്റെ പ്രശ്നമാണ്.
അല്ലാതെ കേസിൽ സംശയിക്കുന്ന വ്യക്തികളെ കുറ്റക്കാരാക്കുകയല്ല വേണ്ടത്.ആദ്യം എസ് ഐക്ക് സഹിതം അന്ന് രാത്രി ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർക്ക് സസ്പെൻഷൻ അടിച്ചുകൊടുക്ക്,എന്നിട്ടാവാം ബാക്കി."
"ഇന്ന് വൈകിട്ടോടെ കൃത്യമായ ഒരു
വിവരം തരാം എന്നാണ് രാജീവൻ പറഞ്ഞത്.അതുവരെ ഒന്ന് കാക്കണം മാഡം.അയാൾക്കിതിൽ എന്തോ ചില സംശയങ്ങളുണ്ട്.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കോൺസ്റ്റബിൾ ദാമോദരനെ കൂടാതെ മറ്റൊരാൾ കൂടി ഇതിൽ പങ്കാളിയാണെന്നത് തീർച്ചയാണ് മാഡം."
"ഇനിയും അയാളുടെ വാക്കുകൾ വിശ്വസിക്കാനാണോ നിങ്ങളുടെ തീരുമാനം.ഇറ്റ് ജസ്റ്റ് നോട്ട് എ ഫക്കിങ് തിങ്സ്.എനിക്ക് കൃത്യമായ വിവരങ്ങളാണ് വേണ്ടത്.അത് നൽകാൻ കഴിയുന്നില്ലെങ്കിൽ ഇട്ടിരിക്കുന്ന യുണിഫോം അഴിച്ചു കളഞ്ഞിട്ട് കിളക്കാൻ പോടോ."
കത്രീന അവരുടെ വാക്കുകൾ പുച്ഛിച്ചു തള്ളി.
"മാഡം........ഇങ്ങനെ കൊച്ചാക്കി സംസാരിക്കരുത്."
"പിന്നെ ഞാൻ എന്ത് പറയണം മിസ്റ്റർ ഓഫിസർ?അറ്റവും മൂലയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസും അതിന്റെ തെളിവ് നശിപ്പിക്കാൻ അത് ചെയ്തവരും.
അല്ലാതെ എന്താടോ.............എന്ത് കോപ്പാടോ ഈ റിപ്പോർട്ടിലുള്ളത്.
ഞാനത് വെള്ളം തൊടാതെ വിഴുങ്ങണം പോലും."
"അവ തമ്മിൽ കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മാഡം ഇങ്ങനെ ഒന്ന്..........."കോശി മുഴുവനാക്കാതെ നിർത്തി.
"എന്ന് തുടങ്ങിയ അന്വേഷണം ആണ് മിസ്റ്റർ.ഇതിലെവിടെ നോക്കിയാലും ലൂപ്പ് ഹോളുകൾ മാത്രമെയുള്ളൂ. ഇതിൽ നിന്ന് ഊരിപ്പോകാൻ ഒന്നും ചെയ്യേണ്ട അവർക്ക്,ചുമ്മാ കയ്യും കെട്ടി നിന്നാൽ മാത്രം മതി.വാദം കേൾക്കുന്ന കോടതി ചുമ്മാ അങ്ങ് വെറുതെ വിടും.അത്രെ ഉളളൂ ഈ കേസ്.ഒരു ഭൈരവനും അവന്റെ........"
കത്രീന പറഞ്ഞു വന്നത് നിർത്തി. ഒരു മുട്ടൻ തെറി വയിൽ വന്നത് വിഴുങ്ങിക്കൊണ്ട് അവൾ വീണ്ടും തുടർന്നു.
"അതിനിടയിലാ നിങ്ങളുടെ.........ഒരു കോപ്പിലെ തിയറിയും സംശയവും.
സ്വന്തം കഴിവുകേട് മറക്കണമല്ലോ.
അതൊക്കെ പോട്ടേ,സംഭവം നടന്നിട്ട് ഇന്ന് രണ്ട് ദിവസം കഴിഞ്ഞു,കള്ളൻ വാസുവിനെയെങ്കിലും ഒന്ന് പൊക്കി അകത്തിടാൻ പറ്റിയൊ?മീശയും വച്ച് ആണുങ്ങൾക്ക് കേൾപ്പിക്കാൻ നടക്കുന്ന കുറെ എണ്ണങ്ങൾ.പോലീസ്
ആണ് പോലും.
ഇതിലെന്താ പ്രശ്നം എന്നറിയുവോ?
ഈ കേസ് ബിൽഡ് ചെയ്തത് തന്നെ ശരിയായിട്ടല്ല.പലയിടങ്ങളിലും ന്യായം പൊരുത്തക്കേടുകളുമുണ്ട്.കേസ്
💬 Comments
View all comments