0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 459
"എന്തെ,പേടിയാണോ........?ഇയാള് പേടിക്കാതെ വാടോ.എന്റെയൊരു സുഹൃത്ത് ഇവിടുണ്ട്.അയാള് തനിക്ക് ഒരു സസ്പെൻസ് ഒരുക്കി വച്ചിട്ടുണ്ട്. അതൊന്ന് കാട്ടിയിട്ട് പോകാനാ.ഇനി വേണ്ടങ്കിൽ ഇപ്പൊത്തന്നെ തിരിച്ചു പോവാം."ശംഭു അവളുടെ മുഖം കണ്ട് ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു. അത് കണ്ടതും അവന്റെ മുതുകിൽ തന്നെ അവളൊന്ന് കൊടുത്തു.പുറം പൊളിയുന്ന മാതിരി ഒന്ന്."മനുഷ്യനെ പേടിപ്പിച്ചു.......തെണ്ടി."അവൾ പറഞ്ഞു. ശംഭു കൊടുത്ത ധൈര്യത്തിൽ അവൾ ഒപ്പം നടന്നു. ഗോഡൗണിനുള്ളിൽ ചെറിയ വെട്ടം മാത്രമെയുള്ളൂ.കാഴ്ചകൾ വ്യക്തമാകാൻ പാകത്തിന് മാത്രം. അവരകത്തെക്ക് കടന്നതും രണ്ട് ഗുണ്ടകൾ മുന്നിലേക്ക് ചാടിവന്നു. അതുകണ്ട് വീണ അവന്റെ പിന്നിൽ പതുങ്ങിനിന്നു. "മുത്തു.........അവരെയങ്ങ് വിട്ടേക്ക്. നമ്മുടെ ആളാ."കേറുന്ന വഴിയിൽ നിന്ന് അല്പം മാറി സൈക്കിൾ ചെയിൻ കയ്യിലെടുത്ത് അതിൽ തന്റെ ബലം പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു അണ്ണാച്ചി പറഞ്ഞു. ശംഭുവിന് അയാളെ അറിയാം. തിരിച്ചും.വഴി ക്ലിയറായതും ശംഭു മുന്നോട്ട് നടന്നു,വീണയും.ഉള്ളിൽ ഒരു ഭാഗത്തായി ചെട്ടിയാരുണ്ട്.കൂടെ ഒന്ന് രണ്ട് കൂട്ടാളികളും.അവിടെ ഒരു മിനി ഓഫിസ് സെറ്റപ്പ് ചെയ്തിട്ടുണ്ട്. താത്കാലികമാണെന്ന് മാത്രം.ഒരു മേശയും നാല് കസേരയും ഒരു ടേബിൾ ഫാനുമാണ് ആകെയുള്ളത്. "ചെട്ടിയാരെ......ആളെത്തിയിട്ടുണ്ട്." ശബ്ദം കേട്ടതും എന്തോ കണക്ക് നോക്കുകയായിരുന്ന ചെട്ടിയാര് തല ഉയർത്തിനോക്കി. അയാളെ വീണക്കും മനസ്സിലായി. പക്ഷെ ശംഭുവുമായി എന്താണ് ഇടപാട് എന്നവൾ ഒരുവേള ശങ്കിച്ചു. കാരണമില്ലാത്ത ഒരുൾഭയവും. "എന്താ ശംഭുസെ പ്രശ്നം......ഇയാളെ എനിക്കറിയാം.എന്തിനാ നമ്മളിവിടെ. ഇയാളെങ്ങനെ ശംഭുവിന്റെ സുഹൃത്തായി?"അയാളെക്കണ്ട് വീണ ഒറ്റശ്വാസത്തിൽ ചോദിച്ചു.വളരെ പതിയെ ശംഭു മാത്രം കേൾക്കെയാണ് അവളത് ചോദിച്ചത്. "ഇത്തിരി പഴയ പരിചയവാ.സൗകര്യം പോലെ വീട്ടിലെത്തിയിട്ട് പറയാം. ഇപ്പൊ വന്ന കാര്യം തീർക്കണ്ടേ?" അവളുടെ ഭാവം കണ്ട് ശംഭു പറഞ്ഞു "നിങ്ങള് വാ......"അവരുടെ സംസാരം ശരിക്ക് കേട്ടില്ലെങ്കിലും വീണയുടെ മുഖഭാവം കണ്ട് അവളുടെ ആവലാതി ഊഹിച്ചെടുത്ത ചെട്ടിയാർ അവരോട് പറഞ്ഞു.എന്നിട്ടയാൾ മുന്നേ നടന്നു,വീണയെയും കൂട്ടി ശംഭുവും.
ചെട്ടിയാർ അവരെയും കൂട്ടി ഒരു ഇരുട്ട് മുറിയിലേക്കാണ് ചെന്നു കയറിയത്.വീണക്ക് ഭയമുണ്ട്,ഒപ്പം ആശങ്കകളും.അവൾക്കെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ശംഭു കൂടെയുള്ളതും ചെട്ടിയാരുടെ മാന്യമായ പെരുമാറ്റവുമാണ് ഏക ആശ്വാസവും. ആ മുറിക്കുള്ളിൽ മങ്ങിയ നീല വെളിച്ചമുണ്ട്.അതിന് നടുവിൽ മേശക്ക് ചുറ്റുമായി ഇരുന്ന് ചീട്ട് കളിക്കുന്ന നാലുപേർ.ഒരാൾ കശക്കി ഇടാൻ തുടങ്ങുന്ന സമയം.ആരോ ഒരാൾ മൂലക്ക് ചുരുണ്ടുകിടക്കുന്നത് വീണ കണ്ടു.അയാൾ നഗ്നനാണെന്ന് അവൾ തിരിച്ചറിഞ്ഞു. "ആളെത്തിയിട്ടുണ്ട്." അകത്തെത്തിയതും ചെട്ടിയാർ പറഞ്ഞു. വീണയുടെ പേടി ഒന്നുകൂടെ കൂടി. ശംഭുവിന്റെ നിപ്പ് കണ്ടിട്ട് അവൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടുത്തം കിട്ടുന്നുമില്ല.പക്ഷെ മൂലയിൽ നഗ്നനായിക്കിടന്നയാളെ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ അവൾക്കെല്ലാം വ്യക്തമായി.

💬 Comments

View all comments