0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 461
കൊണ്ട് കളഞ്ഞേക്ക്" "മ്മ്മ്മ്......അത് ഞങ്ങൾക്ക് വിട്.ഇനി അധികമിവിടെ നിക്കണ്ട." "ഞങ്ങൾ ഇറങ്ങുവാ ചെട്ടിയാരെ." ശംഭു വീണയെയും കൊണ്ട് പുറത്തേക്ക് നടന്നു കൂടെ ചെട്ടിയാരും ആ കാഴ്ച്ച മറയുന്നത് വരെ അവൾ പിന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു. ശംഭു അവളെ ചേർത്തുതന്നെ പിടിച്ചു അവർ പോയതും വീണ പറഞ്ഞത് പോലെ ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിന്റെ തിരക്കിലേക്ക് ശിങ്കിടികളും നീങ്ങി. "ദാ അവിടെ പൈപ്പുണ്ട്.കയ്യും കാലും ഒക്കെ ഒന്ന് കഴുകിക്കൊ രണ്ടാളും." ബാത്‌റൂം ചൂണ്ടിക്കാട്ടി ചെട്ടിയാർ പറഞ്ഞു. പുരണ്ട ചോര മുഴുവൻ കഴുകിക്കളഞ്ഞ് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചെറിയൊരു സത്കാരമൊരുക്കിവച്ചിരുന്നു ചെട്ടിയാർ.ദുർഗയിൽ നിന്നും പാർവതിയായിരുന്നു വീണയപ്പോൾ. "ഇപ്പൊ കിട്ടിയതിലും വലുതായി എനിക്ക് ഒന്നുമില്ല ചെട്ടിയാരെ."നന്ദി പറയുന്നതിനിടയിൽ വീണ പറഞ്ഞു. ചെട്ടിയാർ ചിരിച്ചുകൊണ്ട് അവളുടെ വാക്കുകൾ സ്വീകരിച്ചു. അധികം നിക്കാനുള്ള സമയം അവർക്കില്ലായിരുന്നു.പേരിന് ചായ മാത്രം കുടിച്ചിട്ട് അവരിറങ്ങി. "ചെട്ടിയാരെ....നമുക്കൊന്നിരിക്കണം" അവിടുന്നിറങ്ങുമ്പോൾ വീണ പറഞ്ഞു.അത് കേട്ട ചെട്ടിയാർക്ക് തന്റെ വിശ്വാസ്യതയാണ് അതിലൂടെ തിരിച്ചുകിട്ടിയതെന്ന് മനസ്സിലായി. എല്ലാം ഒരു മേശക്കിരുവശവുമിരുന്ന് തീർക്കാമെന്നുള്ള ഉറപ്പും അവളുടെ വാക്കുകളിൽ നിന്നും അയാൾക്ക് ലഭിച്ചു. "ഇയാളെ എങ്ങനെ.......? ഡൽഹി മുഴുവൻ തിരഞ്ഞിട്ടും കിട്ടാത്ത മുതലാ."അവരെയും കൊണ്ട് കാർ മുന്നോട്ട് നീങ്ങിയപ്പോൾ സംതൃപ്തി നിറഞ്ഞ മുഖത്തോടെ വീണ തന്റെ സംശയം ചോദിച്ചു.
"കർണാടകയിലെ ദേവദുർഗ. അവിടെ ഇയാളുടെ ഭാര്യവകയായി കിട്ടിയ ഒരു ഫാം ഉണ്ട്." "ശേ........എനിക്കെന്താ അങ്ങനെ ഒരു റൂട്ട് മനസ്സിൽ വരാഞ്ഞേ." "അയാളുടെ ഭാര്യ സൗത്ത് ഇന്ത്യൻ ആണെന്ന് അറിയുന്നത് തന്നെ ഈ അടുത്താ.ഞാൻ അത് പറഞ്ഞപ്പോ ചെട്ടിയാർ അത് വഴി കാര്യങ്ങൾ നീക്കി,സിംപിൾ." "എന്റെ ശംഭു മുത്താണ്.........."അത് പറഞ്ഞുതീർന്നതും അവളുടെ ചുണ്ട് അവന്റെ കവിളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു. "ഇത്രേ ഉള്ളു.......?" "ബാക്കി വീട്ടിൽ ചെന്നിട്ട് എനിക്ക് കഥയൊക്കെ പറഞ്ഞു തരുമ്പോൾ. ഇപ്പൊ മോൻ വണ്ടി ഓടിക്ക് ട്ടൊ."ഒന്ന് ചിരിച്ചുകൊണ്ട് അവളും. ** സ്റ്റേഷനിൽ പത്രോസ് എത്തിയിരുന്നു കൊറിയർ ഡെലിവറി ചെയ്ത ആളെ കൂട്ടിയാണ് പത്രോസ് എത്തിയതും. രാജീവ്‌ അയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയാണ്. "ഇതെവിടുന്നാ വന്നതെന്നും മറ്റും നിങ്ങൾക്ക് അറിയാൻ കഴിയില്ലേ?" രാജീവ്‌ ചോദിച്ചു. "അതിന് ഓഫീസ് തുറക്കണം സർ. ഓഫീസ് മാനേജർക്ക് നോക്കി പറയാൻ കഴിയും.എനിക്ക് ഡെലിവറി മാത്രമെയുള്ളൂ.പാഴ്സൽ കൃത്യമായി അഡ്രസ്സ് നോക്കി എത്തിക്കുന്നു. അതിനുള്ളിൽ എന്താണെന്ന് പോലും തിരക്കാനോ നോക്കാനോ അവകാശമില്ലല്ലൊ സർ." "തന്റെ മാനേജരുടെ നമ്പർ ഇങ്ങെട്." രാജീവ്‌ തിരക്കി.കൊറിയർ ബോയ് അത് കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും ഫോറൻസിക്

💬 Comments

View all comments